കോൺസ്റ്റാന്റിനോപ്പിളിലെ വിശുദ്ധ ഒളിമ്പിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോൺസ്റ്റാന്റിനോപ്പിളിലെ
വിശുദ്ധ ഒളിമ്പിയ
Died410

ക്രൈസ്തവസഭയിലെ ഒരു വിശുദ്ധയാണ് കോൺസ്റ്റാന്റിനോപ്പിളിലെ വിശുദ്ധ ഒളിമ്പിയ[1]. ഒരു പ്രഭു കുടുംബത്തിലെ അംഗമായിരുന്ന ഒളിമ്പിയ ചെറുപ്പത്തിലെ തന്നെ അനാഥയായിരുന്നു. പിന്നീട് ഇവർ വിശുദ്ധ ആമ്പിലോച്ചിയസിന്റെ സഹോദരി തിയോഡേഷ്യയുടെ സംരക്ഷണത്തിലാണ് വളർന്നത്. ക്രിസ്തീയ പുണ്യങ്ങളിൽ അടിപ്പെട്ടിരുന്ന ഒളിമ്പിയയുടെ ജീവിതം പതിനെട്ടാം വയസിൽ ക്രിസ്‌തീയ പുണ്യങ്ങളുടെ നിദാന്ത മാതൃകയായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. പിന്നീട് ഒളിമ്പിയ ധനികനായ നെബ്രിഡിയസിനെ വിവാഹം ചെയ്തു. എന്നാൽ അവർ ശാരീരികമായി ബന്ധപ്പെടില്ല എന്ന തീരുമാനത്തിലാണ് ജീവിതം ആരംഭിച്ചത്. തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം നെബ്രിഡിയസ് അന്തരിച്ചു. ഒളിമ്പിയ വീണ്ടും വിവഹത്തിനായി മറ്റുള്ളവരാൽ നിർബന്ധിക്കപ്പെട്ടു. അപ്പോൾ ഒളിമ്പിയയുടെ മറുപടി ഇങ്ങനെയായിരുന്നു:- ഒരു വിവാഹജീവിതം തുടരുകയായിരുന്നു എന്നെക്കുറിച്ചുള്ള ദൈവഹിതമെങ്കിൽ അവിടുന്നൊരിക്കലും എന്റെ ജീവിതപങ്കാളിയെ തിരിച്ചുവിളിക്കുകയില്ലായിരുന്നു. അതോടെ വിവാഹജീവിതവുമായുള്ള എന്റെ ഉടമ്പടി അവസാനിച്ചു. ഇനി ദൈവത്തിൽ മാത്രം ശരണപ്പെട്ടുകൊണ്ടുള്ളതാണ്‌ എന്റെ ജീവിതം...

കോൺ സ്റ്റാന്റിനോപ്പിളിലെ ആർച്ച്‌ ബിഷപ്‌ നെക്‌ടാറിയസ ഒളിമ്പിയായെ അൾത്താര ഒരുക്കൽ, പുരോഹിതരെ ഉപവിപ്രവർത്തനങ്ങളിൽ സഹായിക്കൽ, സു വിശേഷപ്രഘോഷകർക്ക്‌ ആവശ്യമായ നിർദ്ദേശങ്ങൾ നല്‌കൽ എന്നീ സഭാശുശ്രൂഷകൾക്കായി നിയമിച്ചിട്ടുണ്ട്‌. നെക്‌ടാറിയസിന്റെ പിൻ ഗാമിയായ വിശുദ്ധ ജോൺ ക്രിസോസ്റ്റവും ഒളിമ്പിയായുടെ സഹകരണത്തോടെ അഗതികൾക്കും വൃദ്ധർക്കുമായി ആശുപത്രികൾ സ്ഥാപിച്ചിരുന്നു.

വിശുദ്ധ ഒളിമ്പിയ 410 - ൽ അന്തരിച്ചു.

അവലംബം[തിരുത്തുക]