കോൺറാഡ് ഹിൽട്ടൺ ജൂനിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൺറാഡ് ഹിൽട്ടൺ ജൂനിയർ
ഹിൽട്ടൺ 1957ൽ
ജനനം
കോൺറാഡ് നിക്കോൾസൺ ഹിൽട്ടൺ ജൂനിയർ

(1926-07-06)ജൂലൈ 6, 1926
മരണംഫെബ്രുവരി 5, 1969(1969-02-05) (പ്രായം 42)
തൊഴിൽവ്യവസായി
ജീവിതപങ്കാളി(കൾ)
കുട്ടികൾ2
മാതാപിതാക്ക(ൾ)
ബന്ധുക്കൾHilton family

കോൺറാഡ് നിക്കോൾസൺ ഹിൽട്ടൺ ജൂനിയർ (ജൂലൈ 6, 1926 - ഫെബ്രുവരി 5, 1969) ഒരു അമേരിക്കൻ വരേണ്യവർഗ്ഗ പ്രമാണിയും ഹോട്ടൽ അനന്തരാവകാശിയും വ്യവസായിയുമായിരുന്നു. ഹിൽട്ടൺ ഹോട്ടലുകളുടെ സ്ഥാപകൻ കോൺറാഡ് ഹിൽട്ടന്റെ മൂത്ത മകനും നടി എലിസബത്ത് ടൈലറുടെ ആദ്യ ഭർത്താവുമായിരുന്നു അദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

കോൺറാഡ് ഹിൽട്ടൺ ജൂനിയർ ടെക്സസിലെ ഡാളസിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഹിൽട്ടൺ ഹോട്ടലുകളുടെ സ്ഥാപകൻ കോൺറാഡ് ഹിൽട്ടണും മാതാവ് മേരി അഡ്‌ലെയ്ഡ് ബാരണും ആയിരുന്നു. വില്യം ബാരൺ ഹിൽട്ടൺ, എറിക് മൈക്കൽ ഹിൽട്ടൺ, കോൺസ്റ്റൻസ് ഫ്രാൻസെസ്ക ഹിൽട്ടൺ എന്നീ മൂന്ന് ഇളയ സഹോദരങ്ങൾക്കൊപ്പമാണ് ഹിൽട്ടൺ വളർന്നത്. പാരീസ് ഹിൽട്ടണിന്റെയും നിക്കി ഹിൽട്ടണിന്റെയും മാതുലനാണ് അദ്ദേഹം. മുതിർന്നപ്പോൾ കുടുംബ ബിസിനസിൽ താൽപ്പര്യമില്ലാതെയിരുന്ന അദ്ദേഹം ലോസ് ഏഞ്ചൽസിലെ ലയോള യൂണിവേഴ്സിറ്റിയിൽ നിന്ന് നാവികസേനയിൽ ചേരാൻ തീരുമാനിച്ചു.[1] പിതാവ് അദ്ദേഹത്തെ സ്വിറ്റ്സർലൻഡിലെ ലൊസാനിലെ എക്കോൾ ഹോട്ടെലിയേർ ഡി ലൊസാനെ എന്ന ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിദ്യാലയത്തിൽ ചേർത്തുവെങ്കിലും ആറുമാസത്തിനുശേഷം അദ്ദേഹം സസ്പെൻഡ് ചെയ്യപ്പെട്ടു.[2][3] പിന്നീടുള്ള വർഷങ്ങളിൽ ഹിൽട്ടൺ ഇന്റർനാഷണൽ കമ്പനിയുടെ ഡയറക്ടറും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായിരുന്നു.[4]

1969 ഫെബ്രുവരി 5-ന് മദ്യപാനത്തെ തുടർന്നുണ്ടായ പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്ന് 42-ാം വയസ്സിൽ ഹിൽട്ടൺ അന്തരിച്ചു.[5] ലോസ് ഏഞ്ചൽസിലെ സെന്റ് പോൾസ് പള്ളിയിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങകൾ നടന്നു.[6] കാലിഫോർണിയയിലെ കൾവർ സിറ്റിയിലെ ഹോളി ക്രോസ് സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്കരിച്ചു.[7]

അവലംബം[തിരുത്തുക]

  1. Bogle, Donald (2017-06-06). Elizabeth and Michael: The Queen of Hollywood and the King of Pop—A Love Story (in ഇംഗ്ലീഷ്). Simon and Schuster. p. 106. ISBN 978-1-4516-7698-3.
  2. Heymann, C. David (Clemens David) (1995). Liz : an intimate biography of Elizabeth Taylor. Internet Archive. New York : Carol Pub. Group. pp. 83–84, 104. ISBN 978-1-55972-267-4.
  3. Taraborrelli, J. Randy (2014-04-01). The Hiltons: The True Story of an American Dynasty (in ഇംഗ്ലീഷ്). Grand Central Publishing. ISBN 978-1-4555-8236-5.
  4. "Conrad Hilton Jr., 42, Is Dead; Once Wed to Elizabeth Taylor". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). 1969-02-06. ISSN 0362-4331. Retrieved 2022-08-04.
  5. "Conrad Hilton Jr., 42, Is Dead; Once Wed to Elizabeth Taylor". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). 1969-02-06. ISSN 0362-4331. Retrieved 2022-08-04.
  6. "Conrad Hilton Jr., 42, Is Dead; Once Wed to Elizabeth Taylor". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). 1969-02-06. ISSN 0362-4331. Retrieved 2022-08-04.
  7. The Hiltons
"https://ml.wikipedia.org/w/index.php?title=കോൺറാഡ്_ഹിൽട്ടൺ_ജൂനിയർ&oldid=3809798" എന്ന താളിൽനിന്ന് ശേഖരിച്ചത്