കോൺറാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശുദ്ധ കോൺറാഡ്
Konrad Kupferscheibe.jpg
Copper plate showing Saint Conrad. From the crypt of Cathedral of Konstanz.
Born~900
Venerated inRoman Catholic Church
Canonized1123, First Lateran Council
Feast26 November
Attributesrepresented as a bishop holding a chalice with a spider in it or over it.

ഫ്രാൻസിസ്കൻ മൂന്നാം സഭയിലെ അംഗവും, കത്തോലികാ സഭയിലെ വിശുദ്ധനുമാണ് കോൺറാഡ്.

ജീവിതരേഖ[തിരുത്തുക]

പിയാസെൻസായിൽ എത്രയും കുലീനമായ ഒരു കുടുംബത്തിൽ കോൺറാഡ് ജനിച്ചു .ചെറുപ്പത്തിലെ വിവാഹം കഴിച്ചു .ദൈവഭയത്തിൽ ജീവിക്കാൻ നിരന്തരം അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു .നായാട്ട് അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു .ഒരിക്കൽ തന്റെ സേവകരോട് ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഒരു കണ്ടാമൃഗത്തെ വെടിവയ്ക്കാൻ അദ്ദേഹം ആജ്ഞാപിച്ചു .വെടിയുണ്ടയേറ്റ് കുറ്റിക്കാടിന് തീപിടിക്കുകയും കാറ്റുനിമിത്തം തീ പടർന്ന് അടുത്തുള്ള വയലുകളും വനങ്ങളും കത്തിനശിച്ചു .അവിടെ നിന്നിരുന്ന ഭിക്ഷുവാണ് തീ കൊടുത്തതെന്നു കരുതി അറസ്റ്റ് ചെയ്യുകയും വിചാരണ നടത്തി കൊല്ലാൻ വിധിക്കുകയും ചെയ്തു . സാധുഭിക്ഷുവിനെ കൊലക്കളത്തിലേക്ക് ആനയിക്കുമ്പോൾ ദുഃഖാർത്തനായ കോൺറാഡ് തന്റെ കുറ്റം ഏറ്റുപറഞ്ഞ് ആ ഭിക്ഷുവിനെ സ്വതന്ത്രനാക്കുകയും സ്വത്തെല്ലാം വിറ്റ് അഗ്നിയാലുണ്ടായ നഷ്ടം നികത്തുകയും ചെയ്തു .ദരിദ്രനായിത്തീർന്ന കോൺറാഡ് ഒരു കുടിലിൽ താമസമുറപ്പച്ചു .ഭാര്യ ക്ലാരമഠത്തിൽ ചേർന്നു .കോൺറാഡ് ആദ്യം റോമായിലേക്കും അനന്തരം സിസിലിയിലേക്കും പോയി .മുപ്പതുവർഷത്തെ കഠിനതപസ്സിനുശേഷം ദിവംഗതനായി . 1515-ൽ പത്താം ലെയോൻ മാർപ്പാപ്പാ നോട്ടോനഗരത്തിന് കോൺറാഡിന്റെ തിരുനാൾ ആഘോഷിക്കാൻ അനുമതി നൽകി .എട്ടാം ഉർബൻ മാർപ്പാപ്പാ പ്രസ്തുതാവകാശം ഫ്രാൻസിസ്ക്കൻ സഭയ്ക്ക് മുഴുവൻ അനുവദിച്ചു .ഫെബ്രുവരി 19-ന് കോൺറാഡിന്റെ തിരുനാൾ ആചരിക്കുന്നു .ഹെർണിയാ സുഖക്കേടുകാർ കോൺറാഡിന്റെ സഹായം അഭ്യർത്ഥിക്കാറുണ്ട് .

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോൺറാഡ്&oldid=1936440" എന്ന താളിൽനിന്ന് ശേഖരിച്ചത്