കോഹിബ
ദൃശ്യരൂപം
ലോകപ്രശസ്തമായ ക്യൂബൻ സിഗാറിന്റെ പേരാണ് കോഹിബ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സിഗാറുകളുടെ ബ്രാൻഡും കോഹിബയിൽ നിന്നാണ് ക്യൂബയിൽനിന്നാണ്. ബഹാമാസ് ദ്വീപ് സമൂഹങ്ങളിലുള്ള ക്യൂബ പിന്നീട് പുകയിലയുടെ ഉല്പ്പാദനത്തിലൂടെയും ലോകത്തിലെ ഏറ്റവും മികച്ചതും വിലപിടിപ്പുള്ളതുമായ സിഗാറുകൾക്ക് ഉല്പ്പാദകരാകുകയും ചെയ്തു.
ക്യൂബയിലെ അതി വിദഗ്ദരായ സിഗാർ തെറുപ്പുകാർ ലോകമാകനം ശ്രദ്ധിയ്ക്കപ്പെടുന്ന പ്രദർശനങ്ങൾ നടത്തുകയും ലേലത്തിലൂടെ ലോകപ്രശസ്തമായ സിഗാർ ഉല്പ്പന്നങ്ങൾ വിറ്റഴിക്കുകയും, സർക്കാർ നേതൃത്വലൂടെ സിഗാർ വ്യാപകമായി നിർമ്മിക്കുകയും ലോകമാകമാനം കയറ്റുമതി നടത്തുകയും ചെയ്തു വരുന്നു.