കോവായി സുബ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോവായി സുബ്രി
Kamala and Kovai Subri portrait.jpg
Portrait of Kovai Subri with his wife Kamala
ജനനം1898
മരണം1993
തൊഴിൽRevolutionary leader, freedom fighter, political activist
പ്രസ്ഥാനംIndian Independence Movement

ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തെ സ്വാതന്ത്ര്യസമര സേനാനിയും തമിഴ് വിപ്ലവകാരിയും ആയിരുന്നു കോവായി സുബ്രി [1]

ആദ്യകാലം[തിരുത്തുക]

കോയമ്പത്തൂരിൽ വക്കീലായ വി.ആർ. കൃഷ്ണയ്യരുടെ അഞ്ചാമത്തെ കുട്ടിയായി 1898 -ൽ കോയമ്പത്തൂരിൽ ജനിച്ചു. ചെന്നിമലൈ ദേവിയുടെ പ്രതിഷ്ഠയ്ക്ക് ശേഷം സുബ്രഹ്മണ്യൻ എന്നായിരുന്നു പേര്. ഗാന്ധിജിയുടെ ആദർശങ്ങളാൽ സുബ്രി ആദ്യകാലങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ചേരുന്നതിന് കോളേജിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു.

സ്വാതന്ത്ര്യസമരം[തിരുത്തുക]

23-ാം വയസ്സിൽ കോയമ്പത്തൂരിലെ ടൗൺ കോൺഗ്രസ് കമ്മിറ്റിയിൽ ചേർന്നു. 1921-ൽ നാഗ്പൂരിലെ പതാക സത്യാഗ്രഹത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും പങ്കെടുത്തതിന് അദ്ദേഹം ഒരു വർഷം തടവിലാക്കപ്പെട്ടു . ഇദ്ദേഹം പിന്നീട് അഞ്ചു തവണ ജയിലിൽ അടയ്ക്കപ്പെടുകയും, അദ്ദേഹത്തിന്റെ ജീവിതത്തിലെ അഞ്ചുവർഷം മുഴുവൻ ജയിലിൽ ചെലവഴിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഉതുക്കുളിയിലെ പട്യൂർ ഗ്രാമത്തിൽ ഒരു ഖാദി കേന്ദ്രം ആരംഭിച്ചു .

ഗാന്ധിജി തന്റെ പ്രസിദ്ധീകരണമായ ' യങ്ങ് ഇന്ത്യ എന്ന പത്രത്തിൽ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്തതിൽ സുബ്രിയെ പ്രശംസിച്ചു. കോയമ്പത്തൂർ, നീലഗിരി എന്നീ ജില്ലകളിൽ തന്റെ യാത്രയിൽ സുബ്രിയെ അദ്ദേഹത്തിന്റെ പരിഭാഷകനായി കൂട്ടിയിരുന്നു. സുബ്രിയെ അദ്ദേഹം 'The loudspeaker' എന്ന് സ്നേഹത്തോട് വിളിച്ചു.

മുരുക ഗണം[തിരുത്തുക]

ജയിലിൽ കഴിഞ്ഞ കാലഘട്ടത്തിൽ മുരുകനെ സ്തുതിച്ചുകൊണ്ട് മുരുക ഗണം എന്ന് പേരുള്ള 426 ഭക്തിഗാനങ്ങളുടെ സമാഹാരം രചിച്ചു..[2]മുരുക ഗണം ആദ്യം 1980- ൽ പ്രസിദ്ധീകരിച്ചു. 2011- ൽ ഭാരതീയ വിദ്യാഭവൻ ഒരു സിഡി പുറത്തിറക്കി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1938 മുതൽ 1942 വരെ കോയമ്പത്തൂർ മുനിസിപ്പൽ ചെയർമാൻ കോവായി സുബ്ര ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അദ്ദേഹം നഗരത്തിലെ ആർ.എസ്. പുരം പ്രദേശത്ത് ഗാന്ധി പാർക്ക് നിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പിന്നീട് 1947 മുതൽ 1952 വരെ കോയമ്പത്തൂർ സിറ്റി മണ്ഡലത്തിലെ എം.എൽ.എയായി.

വ്യക്തിജീവിതം[തിരുത്തുക]

1926-ൽ 28 വയസ്സുള്ളപ്പോൾ പൊള്ളാച്ചിയിൽ അഭിഭാഷകനും സഹപാഠിയുമായ എ. നടേശ അയ്യരുടെ മകളായ കമലയെ സുബ്രി വിവാഹം കഴിച്ചു. സുബ്രിയുടെ പ്രവർത്തനങ്ങളിൽ കമലയും ചേർന്നിരുന്നു. 1930- ൽ ആറു മാസം പ്രായമായ കുഞ്ഞിനൊപ്പം കമല സുബ്രി സിവിൽ നിയമപ്രകാരം അറസ്റ്റിലായി. 1993 -ൽ സുബ്രിയും കമലയും ഓരോ ആഴ്ച വ്യത്യാസത്തിൽ മരണമടഞ്ഞു.

അവലംബം[തിരുത്തുക]

  1. "The life of Kovai Subri". The Hindu. ശേഖരിച്ചത് 4 February 2015.
  2. "Remembering legends". The Hindu. ശേഖരിച്ചത് 4 February 2015.
"https://ml.wikipedia.org/w/index.php?title=കോവായി_സുബ്രി&oldid=3443098" എന്ന താളിൽനിന്ന് ശേഖരിച്ചത്