കോവക്ക മീൻ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പേരിലുള്ള മീനൊന്നും കാര്യത്തിലില്ലലെങ്കിലും മീനിന്റെ സ്വാദിഷ്ഠപ്പെടുന്ന എന്നാൽ മത്സ്യ മാംസ വിഭവങ്ങൾ വളരെ കുറച്ചു മാത്രം വാങ്ങുന്ന ആളുകളുടെ ഇഷ്ടവിഭവമാണ് കോവയ്ക്ക മീൻ. വെജിറ്റേറിയൻ വിഭവമായിട്ടും നോൺ വെജിറ്റേറിയനായി ഖ്യാതി നേടിയ ഈ പലഹാരം പേരിലേതുപോലെ തന്നെ കോവക്കകൊണ്ടാണ് ( ചിലയിടങ്ങളിൽ കോഴക്ക എന്നും പറയും. ) നിർമ്മിക്കുന്നത്.
ആവശ്യമായവ
[തിരുത്തുക]കോവക്ക, വെളുത്തുള്ളി, ചുവന്നുള്ളി, ഉപ്പ്, മുളകുപൊടി, വെള്ളം, എണ്ണ
പാചകം ചെയ്യുന്ന വിധം
[തിരുത്തുക]നന്നായി കഴുകി വൃത്തിയാക്കിയ കോവക്ക അരകല്ലിൽ വെച്ച് ഇടിക്കുക. ഇടിയുടെ ആഘാതത്തിൽ കോവക്കയുടെ രണ്ടറ്റവും പൊട്ടിച്ച് ഉള്ള് കീറുന്നു. അതിനു ശേഷം അരകല്ലിൽ വെച്ച ചുവന്നുള്ളി, വെളുത്തുള്ളിയും ചതച്ചെടുക്കുന്നു. ചതച്ച ഉള്ളി, വെളുത്തുള്ളി മുളകുപൊടി ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് നിർമ്മിക്കുന്നു. പൊട്ടിയ കോവക്ക ഓരോന്നായി എടുത്ത് തയ്യാറാക്കിയ പേസ്റ്റ് അതിനുള്ളിൽ തേച്ച് പിടിപ്പിക്കുന്നു. ശേഷം ഈ കോവക്ക തിളച്ച എണ്ണയിലേക്കിടുക. ഇരുവശവും മൊരിയാനായി ഇളം ചൂടിൽ വറുക്കുക. മൊരിഞ്ഞശേഷം സേർവിങ്ങ് ഡിഷിലേക്ക് മാറ്റാം. ചോറിനോടൊപ്പം ഒരു മീൻ വിഭവത്തിന് സമമായി ഇതുപയോഗിക്കാവുന്നതെയുള്ളു. മീൻ വിഭവങ്ങളുടെ മണമോ വഴുവഴുപ്പോ ഇല്ലാത്ത കോവക്കാമീൻ തയ്യാറാക്കാൻ ചുരുങ്ങിയ സമയം മാത്രം മതി.
ഈ പ്രക്രിയ വഴുതനയിലും ഫലപ്രദമാണ്.