കോഴിക്കല്ലുമൂടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഒരു പ്രധാന ചടങ്ങാണ് കോഴിക്കല്ലുമൂടൽ.[1]. ചെറുഭരണി കൊടിയേറിക്കഴിഞ്ഞാൽ നടത്തപ്പെടുന്ന ചടങ്ങാണിത്.

സ്ഥാനം[തിരുത്തുക]

ക്ഷേത്രത്തിന്റെ വടക്കേനടയിൽ ദീപസ്തംഭത്തിനു താഴെയാണ് ഈ കല്ലുകൾ. വൃത്താകൃതിയിലുള്ള ഭാഗം മാത്രമേ വെളിയിൽ കാണുന്നുള്ളൂ. ചടങ്ങിനു മുൻപായി അല്പം താഴ്ത്തി ഒരു കുഴിയുണ്ടാക്കി ഈ കല്ലുകൾ മറിച്ചിടുന്നു. അവയ്ക്കുമുകളിൽ ചെമ്പട്ടു വിരിച്ച് കോഴിയെ സമർപ്പിയ്ക്കുന്നു. മൃഗബലി നിരോധിയ്ക്കുന്നതു വരെ ഇവിടെ കോഴികളെ കുരുതിനൽകിയിരുന്നു.[2] മീനമാസത്തിലെ തിരുവോണനാളിലാണ് ഈ ചടങ്ങുനടക്കുന്നത്[3].

അവകാശം[തിരുത്തുക]

കൊടുങ്ങല്ലൂരിലുള്ള ഭഗവതിവീട്ടുകാർക്കാണ് കോഴിക്കല്ലുകൾ മൂടുന്നതിനുള്ള അവകാശം. ആദ്യം വെട്ടാനുള്ള കോഴികൾ വടക്കൻ കേരളത്തിലെ തച്ചോളിത്തറവാട്ടുകാർക്കും കാരമ്പിള്ളി കുറുപ്പിന്റെ തറവാട്ടുകാർക്കുമായി നൽകിയിട്ടുണ്ട്.[4].

അവലംബം[തിരുത്തുക]

  1. കൊടുങ്ങല്ലൂരിന്റെ വ്യാവഹാരിക ഭൂമിശാസ്ത്രം. വള്ളത്തോൾ വിദ്യാപീഠം.2013 പേജ് 153,154
  2. കൊടുങ്ങല്ലൂരിന്റെ വ്യാവഹാരിക ഭൂമിശാസ്ത്രം. വള്ളത്തോൾ വിദ്യാപീഠം.2013 പേജ് 153,154
  3. ദീപിക - കൊടുങ്ങല്ലൂരിൽ ഇനി ഭരണിനാളുകൾ
  4. കൊടുങ്ങല്ലൂരിന്റെ വ്യാവഹാരിക ഭൂമിശാസ്ത്രം. വള്ളത്തോൾ വിദ്യാപീഠം.2013 പേജ് 153,154 .ഡോ: ആദർശ് .സി .

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • കൊടുങ്ങല്ലൂരിന്റെ വ്യാവഹാരിക ഭൂമിശാസ്ത്രം. വള്ളത്തോൾ വിദ്യാപീഠം.2013 .ഡോ.ആദർശ്.സി
"https://ml.wikipedia.org/w/index.php?title=കോഴിക്കല്ലുമൂടൽ&oldid=2146808" എന്ന താളിൽനിന്ന് ശേഖരിച്ചത്