കോളേജ് ഓഫ് എഞ്ചിനീയറിംഗ്,അടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്തനംതിട്ട ജില്ലയിലെ അടൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എഞ്ചിനീയറിംഗ് കോളേജാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അടൂർ (College of Engineering, Adoor) അഥവാ അടൂർ എഞ്ചിനീയറിംഗ് കോളേജ് സ്ഥിതിചെയുന്നത്. സി. ഇ.എ എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. അടൂർ പട്ടണത്തിൽ നിന്നും 3 കി.മീ. അകലെയായി മണക്കാലയാണ് ഈ കോളേജ്‌ ക്യാമ്പസ്‌ സ്ഥിതി ചെയ്യുന്നത്‌. ഇന്ന് എഞ്ചിനീയറിംഗ് രംഗത്ത് അഖിലേന്ത്യാതലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ട് ഈ സ്ഥാപനം.[അവലംബം ആവശ്യമാണ്] ഇപ്പോഴത്തെ പ്രിൻസിപ്പാൾ ഡോ: ജ്യോതി ജോൺ ആണ്.

ഡിപ്പാർട്ടുമെന്റുകൾ[തിരുത്തുക]

  • കമ്പ്യൂട്ടർ സയൻസ്
  • ഇലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ
  • മെക്കാനിക്കൽ
  • ഇലക്ട്രിക്കൽ
  • അപ്പലൈട് സയൻസ്

കോഴ്സുകൾ[തിരുത്തുക]

ബിരുദ കോഴ്സുകൾ[തിരുത്തുക]

റെഗുലർ ബി.ടെക് കോഴ്സുകൾ[തിരുത്തുക]

  1. മെക്കാനിക്കൽ എൻ‌ജിനീയറിംഗ്
  2. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻ‌ജിനീയറിംഗ്
  3. ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻ‌ജിനീയറിംഗ്
  4. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻ‌ജിനീയറിംഗ്
  5. അപ്ലൈഡ് സയൻസ്

ബിരുദാനന്തര ബിരുദ കോഴ്സുകൾ[തിരുത്തുക]

എം.ടെക് കോഴ്സുകൾ[തിരുത്തുക]

  1. മെക്കാനിക്കൽ എൻ‌ജിനീയറിംഗ് വിത്ത്‌ സ്പെഷ്യലൈസേഷൻ ഇൻ തെർമൽ എഞ്ചിനീയറിംഗ്

പ്രവേശനം[തിരുത്തുക]

കോളേജിലേയ്കുള്ള പ്രവേശനം പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.

ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം[തിരുത്തുക]

കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത്‌ സംഘടിപ്പിക്കുന്നത്‌.[1]

ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം[തിരുത്തുക]

ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.[2]

അവലംബം[തിരുത്തുക]

  1. "Official website of the Commissioner for Entrance Exams, Kerala".
  2. "GATE Office, IITM".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]