കോളിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോളിയസ്
Coleus hybrids Wizard.jpg
Hybrid Coleus leaves
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Solenostemon
തിരുഹൃദയം എന്ന പേരിൽ കേരളത്തിൽ അറിയപെടുന്ന കോളിയസ്

ഇലകളുടെ വൈവിധ്യവും നിറങ്ങളും കൊണ്ട് ആകർഷമായാ ഒരു അലങ്കാര സസ്യമാണ് കോളിയസ്. (ആംഗലേയം:Coleus). ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന ഈ സസ്യത്തിന്റെ പല നിറത്തിലും ആകൃതിയിലും കാണപ്പെടുന്ന ഇലകളോട് കൂടിയ ഈ സസ്യം ലോകത്ത് മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഉദ്യാനസസ്യമായി തന്നെ പരിപാലിക്കുന്നു. ഇതിന്റെ തണ്ടുകൾ ഒടിച്ചു നട്ടാണ് സാധാരണയായി വംശവർദ്ധന നടത്തുന്നത്.

നീർവാഴ്ചയും തണലും ലഭിക്കുന്നിടങ്ങളിൽ നല്ല രീതിയിൽ വളാരുന്ന ഇവയുടെ പൂക്കൾ വളരെ ചെറുതും തണ്ടുകളുടെ അഗ്രത്തായി കുലകളായി കാണപ്പെടുന്നു. ഇത്ര അധികം വർണങ്ങളിൽ ഇലകളുള്ള അലങ്കാരചെടികൾ അപൂർവമാണ് ഇതിന്റെ ജന്മസ്ഥലം ജാവ ദീപുകൾ ആണ്, ഇതിന്റെ ഇലകളിൽ ആണ് വർണ്ണ വസന്തം മുഴുവൻ. വിത്തുവഴിയും തന്ടുകളിൽനിന്നു നിന്നും ഒക്കെ പുതിയ ചെടി വളർത്തി എടുക്കാവുന്നതാണ്..അത്ര അധികം ഉയരം വക്കാത്ത ചെടിയാണ് ഇത് സ്വാഭാവികമായി നിറയെ ശാഖകൾ കാണാവുന്നതാണ് കടും ചുവപ്പിലാണ് ആദ്യകാലങ്ങളിൽ കണ്ടിരുന്നത്‌ എങ്കിലും ഇപ്പോൾ മറൂൺ, ഓറൻച്, പർപിൾ,എന്നീ വർണങ്ങളിൽ കാണപ്പെടുന്നു അധികം ഉയരം വക്കാത്ത രീതിയിലും, പൂവിടാതെയും ആണ് കോളിയസ് വളർത്താൻ ഉത്തമം അല്ലങ്ങിൽ അത് ചെടിയുടെ ഭംഗി കുറയാനും എളുപ്പം വാടി അഴുകി പോകാനും കാരണമായേക്കാം

"https://ml.wikipedia.org/w/index.php?title=കോളിയസ്&oldid=1755597" എന്ന താളിൽനിന്നു ശേഖരിച്ചത്