കോളറാകാലത്തെ പ്രണയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോളറാകാലത്തെ പ്രണയം
Love in the Time of Cholera
LoveInTheTimeOfCholera.jpg
1st edition (Colombian)
കർത്താവ് ഗബ്രിയേൽ ഗർസിയ മാർക്വേസ്
പേര്‌ El amor en los tiempos del cólera
പരിഭാഷകൻ എഡിത്ത് ഗ്രോസ്സ്മാൻ
രാജ്യം കൊളംബിയ
ഭാഷ സ്പാനിഷ്
സാഹിത്യവിഭാഗം നോവൽ
പ്രസാധകർ Editorial Oveja Negra (Columbia)
Alfred A. Knopf (US)
പ്രസിദ്ധീകരിച്ച വർഷം 1985 (English trans. 1988)
അച്ചടി മാധ്യമം Print (Hardback & Paperback)
ഏടുകൾ 348 പേജ് (First English hardback edition)

ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന നോവൽ എഴുതിയ ലാറ്റിനമേരിക്കൻ ഗ്രന്ഥകാരൻ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഒരു നോവലാണ് കോളറാകാലത്തെ പ്രണയം. പ്രണയത്തോടൊപ്പം മരണവും മഹാമാരിയും വാർദ്ധക്യവും ഗൃഹാതുരത്വവും ഈ നോവലിന്റെ പ്രമേയങ്ങളാണ്.

പ്രമേയം[തിരുത്തുക]

കാലം ഈ കൃതിയിൽ സർവ്വസ്പർശിയായി നിറയുന്നു.എല്ലാത്തരത്തിലുള്ള പ്രണയത്തിന്റേയും രതിയുടെയും സർഗ്ഗാത്മകമായ സൌന്ദര്യാവിഷ്കാരമെന്ന് ഈ കൃതിയെ വിശേഷിപ്പിക്കാം.കുടുംബജീവിതത്തിന്റെയും അതിനു പുറമെയുള്ള സ്ത്രീ-പുരുഷബന്ധത്തിന്റെയും ജൈവചൈതന്യവും ആഴത്തിലുള്ള ഉൾക്കാഴ്ചയും മാന്ത്രികസ്പർശമുള്ള മാർകേസ് ഭാഷയിലൂടെ നോവലിൽ നിറയുന്നു.

കോളറയും ഗൃഹാതുരതയും ഓർമ്മയും മറവിയുമെല്ലാം നിറഞ്ഞു നിൽക്കുമ്പോഴും നോവലിന്റെ യഥാർത്ഥ പ്രമേയമെന്നു പറയാവുന്നത് കാലമാണ്. പ്രണയം പോലും ഓർമ്മയുടെ സാന്ത്വനമായാണ് അനുഭവവേദ്യമാകുന്നത്.ചരിത്രത്തിന്റെ ഉള്ളിൽ നിൽക്കുന്നതും ചരിത്രത്തെ അതിജീവിക്കുന്നതുമായ കാലബോധം നോവൽ വായനയെ ഉടനീളം ആവേശിക്കുന്നു.പ്രണയത്തിന്റെയും രതിയുടെയും ഉജ്ജ്വലമുഹൂർത്തങ്ങളാൽ സമ്പന്നമാണ് നോവൽ.

പ്രണയം കാത്തിരിക്കുന്നു.അത് ത്യാഗങ്ങൾ സഹിക്കുന്നു.താൻ പ്രേമിക്കുന്ന ഫെർമിന ഡാസയ്ക്കായി അൻപത് വർഷങ്ങൾ കാത്തിരിക്കുന്ന ഫ്ലോറന്റീന അരീസയെന്ന കഥാപാത്രം തെളിയിക്കുന്നത് ഈ യാഥാർത്ഥ്യമാണ്. ചുളിഞ്ഞ തൊലിയും ആകൃതി നഷ്ടപ്പെട്ട ശരീരവും വാർദ്ധക്യത്തിന്റേതായ അസ്വസ്ഥതകളും അയാളുടെ പ്രണയദാഹത്തിന് പ്രതിബന്ധമായില്ല.ഈ വൃദ്ധപ്രേമത്തിന് അഭൌമമായ ലാവണ്യമുണ്ട്.ജരാനരകൾ ബാധിച്ച ശരീരങ്ങളെ പ്രണയം അതിജീവിക്കുന്നു.പ്രണയത്തിന്റെ നാനാഭാവങ്ങളെ പാപബോധത്തിൽ നിന്നും മോചിപ്പിച്ച് നഗ്നസരീരങ്ങളുടെ ഉർവ്വരതയെ പ്രകീർത്തിക്കുന്നു നോവൽ.വേദനകളെ ആഹ്ലാദത്തോടെ സ്വീകരിച്ചുകൊണ്ട് ജീവിതത്തെ സീമാതീതമാക്കുന്ന പ്രണയം മർകേസിന്റെ കലയുടെ ആൽകെമിയാണ്. മതത്തിനും ദൈവത്തിന്റെ ഉണ്മയിലുള്ള സന്ദേഹത്തിനും അതീതമായ ഒരു പ്രേമ സങ്കല്പത്തിലേക്കാണ് നോവലിസ്റ്റ് നമ്മെ നയിക്കുന്നത്. ആ മാന്ത്രികസങ്കല്പനത്തിൽ അനുവാചകരും ലയിച്ചു ചേരുന്നു.നോവലിന്റെ ഗാംഭീര്യവും സൗന്ദര്യവും ഒട്ടും ചോരാതെയുള്ള വിവർത്തനമാണ് മലയാളത്തിൽ ലഭിച്ചിട്ടുള്ളത്. ഉചിതപദങ്ങളുടെ വിന്യസനത്തിലൂടെ വി.കെ ഉണ്ണിക്കൃഷ്ണൻ മാർകേസിന്റെ മാന്ത്രികഭാഷയുടെ മഹത്വം ഒട്ടുംചോരാതെ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നു

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോളറാകാലത്തെ_പ്രണയം&oldid=1713367" എന്ന താളിൽനിന്നു ശേഖരിച്ചത്