കോലരക്ക്
ദൃശ്യരൂപം
ഇന്ത്യയിലും തായ്‌ലാന്റിലും കാണപ്പെടുന്ന ലാസിഫർ ലാക്ക എന്ന അരക്ക് പ്രാണി ഉൽപാദിപ്പിക്കുന്ന ഒരു തരം മരപശയാണ് കോലരക്ക്. ഈ പശയെ സംസ്കരിച്ചു ഷെല്ലാക്ക് നിർമിക്കുന്നു. മരങ്ങളുടെ ശിഖരങ്ങളിൽ കൊക്കൂൺ പോലെ പറ്റിപ്പിടിച്ച് കമ്പുകളിലെ നീരൂറ്റിക്കുടിക്കുടിച്ചു ആവാസവ്യവസ്ഥയുടെ സുരക്ഷിതത്വത്തിനും ജീവിതചക്രം പൂർത്തീകരണത്തിനുമായി ഇവ ഈ അരക്കുകൂട് പ്രയോജനപ്പെടുത്തുന്നു.[1]
രാസപരമായി പ്രധാനമായും അലൂറിറ്റിക് ആസിഡ്, ജലാരിക് ആസിഡ്, ഷെല്ലോലിക് ആസിഡ്, മറ്റ് പ്രകൃതിദത്ത മെഴുക് എന്നിവ ചേർന്നതാണ്. തുണിത്തരങ്ങൾക്കു ചായം പിടിപ്പിക്കുന്നതിനും തടി, ലോഹം മുതലായവയ്ക്ക് തിളക്കവും കട്ടിയും വർധിപ്പിക്കുന്നതിന് ചരിത്രപരമായി അരക്ക് ഉപയോഗപ്പെടുത്തിയിരുന്നു. പലതരം വാർണീഷുകളുടെയും പോളീഷുകളുടെയും അടിസ്ഥാനവസ്തു കോലരക്കാണ്.
അവലംബം
[തിരുത്തുക]- ↑ Irimia-Vladu, Mihai; Głowacki, Eric Daniel; Schwabegger, Günther; Leonat, Lucia; Akpinar, Hava Zekiye; Sitter, Helmut; Bauer, Siegfried; Sariciftci, Niyazi Serdar (2013). "Natural resin shellac as a substrate and a dielectric layer for organic field-effect transistors". Green Chemistry (in ഇംഗ്ലീഷ്). 15 (6): 1473. doi:10.1039/c3gc40388b. ISSN 1463-9262.