കോറിയോഅമ്നിയോണിറ്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രസവത്തിന് മുമ്പോ പ്രസവസമയത്തോ ഉണ്ടാകുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് കോറിയോഅമ്നിയോണിറ്റിസ്.[1] മറുപിള്ളയുയും അമ്നിയോട്ടിക് ദ്രാവകത്തെയും ഇത് ബാധിക്കുന്നു. യോനിയിൽ സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയകൾ മൂലമാണ് കോറിയോഅമ്നിയോണിറ്റിസ് ഉണ്ടാകുന്നത്. ജനനത്തിനുമുമ്പ് വളരെക്കാലംഅമ്നിയോട്ടിക് സഞ്ചി പൊട്ടുമ്പോൾ ഇത് യോനിയിലെ ബാക്ടീരിയകളെ ഗർഭാശയത്തിലേക്ക് കയറാൻ അനുവദിക്കുന്നു.[2]

ലക്ഷണങ്ങൾ, പ്രായം, പൊതു ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കും ചികിത്സ. സ്ഥിതി എത്രത്തോളം ഗുരുതരമാണ് എന്നതിനെ ആശ്രയിച്ചിരിക്കും. അണുബാധ കണ്ടെത്തിയാലുടൻ കോറിയോഅമ്നിയോണൈറ്റിസ് ചികിത്സിക്കാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷവും ആൻറിബയോട്ടിക്കുകൾ കഴിക്കേണ്ടതുണ്ട്.



അവലംബം[തിരുത്തുക]

  1. "Intra-amniotic infection (clinical chorioamnionitis or triple I)". UpToDate. 2019.
  2. Tita AT (2019). Berghella V, Barss BA (eds.). "Intra-amniotic infection (clinical chorioamnionitis or triple I)". UpToDate.
"https://ml.wikipedia.org/w/index.php?title=കോറിയോഅമ്നിയോണിറ്റിസ്&oldid=3908291" എന്ന താളിൽനിന്ന് ശേഖരിച്ചത്