കോരീഗഡ്

Coordinates: 18°37′13″N 73°23′08″E / 18.62028°N 73.38556°E / 18.62028; 73.38556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോരീഗഡ്
കോരീഗഡ്, ലോണവാലയിൽ നിന്നുള്ള ദൃശ്യം
ഉയരം കൂടിയ പർവതം
Elevation923 m (3,028 ft)
Coordinates18°37′13″N 73°23′08″E / 18.62028°N 73.38556°E / 18.62028; 73.38556
മറ്റ് പേരുകൾ
Language of nameമറാഠി
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കോരീഗഡ് is located in Maharashtra
കോരീഗഡ്
കോരീഗഡ്
Location of Korigad fort in Maharashtra
സ്ഥാനംമഹാരാഷ്ട്ര, ഇന്ത്യ
Parent rangeപശ്ചിമഘട്ടം
Climbing
Easiest routeമലകയറ്റം

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ ലോണാവാലയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ (12 മൈൽ) തെക്കായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് കോരീഗഡ് . കോരായ്ഗഡ്, കുംവാരിഗഡ് എന്ന പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ പഴക്കം കൃത്യമായി അറിയില്ലെങ്കിലും എ.ഡി. 1500 നു മുമ്പ് പണികഴിച്ചതായിരിക്കാമെന്ന് കരുതപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 923 മീറ്റർ ഉയരത്തിലാണ് ഈ കോട്ട നിൽക്കുന്നത്. [1] ആംബിവാലി എന്ന ആസൂത്രിത ടൗൺഷിപ്പ് ഈ കോട്ടയുടെ മലയടിവാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ (0.62 മൈൽ) ദൂരെയുള്ള പേഠ്ഷാപൂർ ആണ് ഏറ്റവും അടുത്തുള്ള ഗ്രാമം. [2][3]

ചരിത്രം[തിരുത്തുക]

1657-ൽ ലോഹഗഡ്, വിസാപൂർ, തുംഗ്, ടിക്കോണ എന്നീ കോട്ടകളോടൊപ്പം ഛത്രപതി ശിവാജി ഈ കോട്ട തന്റെ രാജ്യത്തിലേക്ക് ചേർത്തു. 1818 മാർച്ച് 11-ന് കേണൽ പ്രോതർ ഈ കോട്ട പിടിച്ചെടുക്കാൻ നീണ്ട ഉപരോധത്തോടെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ മാർച്ച് 14-ന്, കോട്ടയിലെ വെടിമരുന്ന് ശാലയിൽ പീരങ്കി ഉപയോഗിച്ച് സ്ഫോടനമുണ്ടാക്കി അദ്ദേഹം ഈ കോട്ട പിടിച്ചെടുക്കുകയും അങ്ങനെ ഇത് ബ്രിട്ടീഷുകാരുടെ കൈകളിലെത്തുകയും ചെയ്തു.[4]

ഭൂമിശാസ്ത്രം[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 923 മീറ്റർ (3,028 അടി) ഉയരത്തിലും കോട്ടയുടെ അടിവാരത്തിൽ നിന്നും 200 മീറ്ററിലധികം (660 അടി) ഉയരത്തിലുമാണ് കോരീഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. കിഴക്ക് ഭാഗത്തായി ആംബിവാലി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട രണ്ട് കൃത്രിമ തടാകങ്ങളുണ്ട്. ഇവയിൽ നിന്നുള്ള ജലം മുൽഷി റിസർവോയറിലേക്ക് ഒഴുകുന്നു. കോട്ടയുടെ മുകളിലും രണ്ട് തടാകങ്ങളുണ്ട്. [5]

അവലംബം[തിരുത്തുക]

  1. "Friends of Forts". Archived from the original on 2009-04-05. Retrieved 2009-02-01.
  2. "This monsoon, do not miss the Korigad trek in Maharashtra". The Times of India.
  3. Trek to Korigad:https://www.mid-day.com/articles/trek-to-korigad/21222169
  4. "Trekshitiz". Retrieved 2009-02-01.
  5. Kohli, M.S. (2004). Mountains of India: Tourism, Adventure and Pilgrimage. Indus Publishing. p. 254. ISBN 81-7387-135-3. Retrieved 2009-01-31.
"https://ml.wikipedia.org/w/index.php?title=കോരീഗഡ്&oldid=3762297" എന്ന താളിൽനിന്ന് ശേഖരിച്ചത്