കോമർരാജു അച്ചമാംബ
കൊമർരാജു അച്ചമാംബ | |
---|---|
MP | |
മുൻഗാമി | ഹരീന്ദ്രനാഥ് ചതോപാധ്യായ |
പിൻഗാമി | കനൂരി ലക്ഷ്മണ റാവു |
മണ്ഡലം | വിജയവാഡ (ലോക്‌സഭാ മണ്ഡലം) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 6 സെപ്റ്റംബർ 1906 ഗുണ്ടൂർ, ഇന്ത്യ |
മരണം | 20 ഒക്ടോബർ 1964 വിജയവാഡ, ഇന്ത്യ |
പങ്കാളി | വി വെങ്കിട്ടരാമ ശാസ്ത്രി |
കുട്ടികൾ | 1 മകൾ |
വെബ്‌വിലാസം | http://164.100.47.132/LssNew/biodata_1_12/1119.htm |
ഡോ. കോമർരാജു അച്ചമാംബ (6 സെപ്റ്റംബർ 1906 - 20 ഒക്ടോബർ 1964) LRCP ഒരു ഇന്ത്യൻ അഭിഭാഷകയും പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റും രാഷ്ട്രീയക്കാരിയും മുൻ പാർലമെന്റ് അംഗവുമായിരുന്നു . [1]
ജീവിതരേഖ
[തിരുത്തുക]1906-ൽ ഗുണ്ടൂരിൽ ചരിത്രകാരനായ കൊമർരാജു വെങ്കിട ലക്ഷ്മണ റാവുവിന്റെയും ഭാര്യയുടെയും മകനായി കൊമർരാജു അച്ചമാംബ ജനിച്ചു. അവർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. 1924-ൽ കാക്കിനടയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ പെൺകുട്ടികളുടെ വോളണ്ടിയർമാരുടെ വിദ്യാർത്ഥി നേതാവായിരുന്നു അവർ. 1928-ൽ മദ്രാസ് നഗരത്തിൽ (ഇപ്പോൾ ചെന്നൈ) സൈമൺ കമ്മീഷനെതിരെ വിദ്യാർത്ഥിനികൾ നടത്തിയ കരിങ്കൊടി പ്രകടനത്തിന്റെ നേതാവ് കൂടിയായിരുന്നു അവർ. 1943-1948 കാലത്ത് അവർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ അംഗമായിരുന്നു. താമസിയാതെ, അവർ 1948-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1957-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് വിജയവാഡയിൽ നിന്ന് രണ്ടാം ലോകസഭയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.
കുട്ടികളുടെ വളർച്ചയെക്കുറിച്ചുള്ള പരമ്പരാഗത തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് തെലുങ്കിൽ പ്രസൂതി - ശിശു പോഷണ എന്ന പുസ്തകം അവർ രചിച്ചു. സ്ത്രീകൾക്കായുള്ള മഹിള മാസികയും അവർ പ്രസിദ്ധീകരിച്ചു. [2] 1940-ൽ വി. വെങ്കിട്ടരാമ ശാസ്ത്രിയെ വിവാഹം കഴിച്ചു. അവരുടെ വിവാഹത്തിൽ നിന്ന് ഒരു മകൾ തന്യ ജനിച്ചു.
1964 ഒക്ടോബർ [3] -ന് അച്ചമാംബ അന്തരിച്ചു. 2006-ൽ ഹൈദരാബാദിൽ അവരുടെ ജന്മശതാബ്ദി ആഘോഷങ്ങൾ നടന്നു.
റഫറൻസുകൾ
[തിരുത്തുക]- ↑ "Second Lok Sabha Members". Retrieved 3 April 2018.
- ↑ Satyavathi, Kondaveeti (May 2009). "Hitha Suchani to Bhumika: Women's Magazines in Telugu" (PDF). Sparrow Newsletter. 61 (16–17): 3–4. Retrieved 15 October 2010.
- ↑ "Tenth Session" (PDF). Lok Sabha Debates. 35 (1): 15. 16 November 1964.