കോബ്രപോസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോബ്രപോസ്റ്റ്
കോബ്രപോസ്റ്റ് ലോഗോ
തുടങ്ങിയ വർഷം2003; 21 years ago (2003)
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംന്യൂഡെൽഹിi
ഭാഷഇംഗ്ലീഷ്, ഹിന്ദി
വെബ് സൈറ്റ്cobrapost.com

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെയും സ്റ്റിംഗ് ഓപ്പറേഷനിലൂടെയും ശ്രദ്ധേയമായ ഇന്ത്യൻ ഓൺലൈൻ വാർത്താ വെബ്സൈറ്റ് ആണ് കോബ്ര പോസ്റ്റ്. 2003 ലാണ് സ്ഥാപിതമായത്.[1] തെഹൽകയുടെ സഹസ്ഥാപക അംഗമായിരുന്ന അനുരുദ്ധ ബഹൽ ആണ് കോബ്രപോസ്റ്റിൻറെ സ്ഥാപക.

സ്റ്റിംങ് ഓപ്പറേഷൻ[തിരുത്തുക]

2005 ൽ കോബ്രപോസ്റ്റും ആജ് തക്കും സംയുക്തമായി നടത്തിയ സ്റ്റിംങ് ഓപ്പറേഷൻ ഏറെ ശ്രദ്ധേയമായി. ഇന്ത്യൻ പാർലമെൻറിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് പാർലമെൻറ് അംഗങ്ങൾ (എംപിമാർ) പണം കൈപ്പറ്റിയെന്ന വസ്തുത പുറത്തുകൊണ്ടുവന്നു. ഓപ്പറേഷൻ ദുര്യോദന എന്നപേരിലാണ് ഇതറിയപ്പെട്ടത്.[2] സംഭവത്തെ തുടർന്ന് 11 എംപിമാരെ പാർലമെൻറിൽ നിന്ന് പുറത്താക്കിയിരുന്നു.[3][4] ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഏറെ നാണം കെട്ട സംഭവമായിരുന്നു ഇത്.[4]

2013 മാർച്ചിൽ റെഡ് സ്പൈഡൽ ഓപ്പറേഷൻ എന്ന പേരിൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഇന്ത്യയിലെ ചിലബാങ്കുകൾ കള്ളപ്പണം വെളുപ്പിക്കുന്ന വിവരങ്ങളും പുറത്തുകൊണ്ടുവന്നു.[5] തെറ്റായ അക്കൗണ്ടുകൾ സൂചിപ്പിച്ചാണ് ഈ കള്ളപ്പണം വെളുപ്പിച്ചത്.[6]

അവലംബം[തിരുത്തുക]

  1. "Q&A: What Is Cobrapost?". India Real Time. 21 മാർച്ച് 2013. Retrieved 13 ഡിസംബർ 2013.
  2. ""Operation Duryodhana" logged over 56 video, 70 audiotapes". The Hindu. 13 ഡിസംബർ 2005. Archived from the original on 15 ഡിസംബർ 2005. Retrieved 13 ഡിസംബർ 2013.
  3. "Indian MPs expelled for 'bribes'". BBC News. 23 ഡിസംബർ 2005. Retrieved 13 ഡിസംബർ 2013.
  4. 4.0 4.1 "11 Indian Parliament Members Expelled After Bribe Sting on TV". The New York Times. 24 ഡിസംബർ 2005. Retrieved 13 ഡിസംബർ 2013.
  5. "Operation Red Spider 2: Modus operandi, allegations and targets". Business Standard. 06 May 2013. Retrieved 13 December 2013. {{cite web}}: Check date values in: |date= (help)
  6. "Sting operation 'exposes' three banks". The Hindu. 15 മാർച്ച് 2013. Retrieved 13 ഡിസംബർ 2013.
"https://ml.wikipedia.org/w/index.php?title=കോബ്രപോസ്റ്റ്&oldid=3653063" എന്ന താളിൽനിന്ന് ശേഖരിച്ചത്