കോപ്പർമൈൻ നദി

Coordinates: 67°48′43″N 115°05′05″W / 67.81194°N 115.08472°W / 67.81194; -115.08472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോപ്പർമൈൻ നദി
View of the Arctic Sea from the mouth of the Coppermine River (1821) by George Back
കോപ്പർമൈൻ നദി is located in Canada
കോപ്പർമൈൻ നദി
Coppermine River mouth location
CountryCanada
Physical characteristics
പ്രധാന സ്രോതസ്സ്Lac de Gras
Northwest Territories, Canada
396 m (1,299 ft)
64°35′01″N 111°11′33″W / 64.58361°N 111.19250°W / 64.58361; -111.19250
നദീമുഖംCoronation Gulf
Nunavut, Arctic Ocean, Canada
0 m (0 ft)
67°48′43″N 115°05′05″W / 67.81194°N 115.08472°W / 67.81194; -115.08472
നീളം845 km (525 mi)
Discharge
  • Minimum rate:
    10.37 m3/s (366 cu ft/s)
  • Average rate:
    337.69 m3/s (11,925 cu ft/s)[1]
  • Maximum rate:
    1,500 m3/s (53,000 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി50,700 km2 (19,600 sq mi)
[2][3]

കോപ്പർമൈൻ നദി നോർത്ത് വെസ്റ്റ് ടെറിട്ടറികളിലെ നോർത്ത് സ്ലേവ്, കിറ്റിക്മിയോട്ട് മേഖലകളിലെയും കാനഡയിലെ നുനാവട്ടിലെയും ഒരു നദിയാണ്. ഈ നദിയുടെ ആകെ നീളം 845 കിലോമീറ്റർ (525 മൈൽ)[4] ആണ്. ഗ്രേറ്റ് സ്ലേവ് തടാകത്തിന് സമീപമുള്ള ഒരു ചെറിയ തടാകമായ ലാക് ഡി ഗ്രാസിൽനിന്ന് ഉത്ഭവിക്കുന്ന ഈ നദി പൊതുവേ വടക്ക് ദിക്കിൽ ആർട്ടിക് സമുദ്രത്തിന്റെ ഒരു ശാഖയായ കൊറോണേഷൻ ഗൾഫിലേക്ക് ഒഴുകുന്നു. ശൈത്യകാലത്ത് നദി തണുത്തുറയുന്നുവെങ്കിലും ഹിമത്തിനടിയിലൂടെ ഒഴുകുന്നു. നദീമുഖത്താണ് കുഗ്ലുക്തക്ക് (മുമ്പ് കോപ്പർമൈൻ) സമൂഹം സ്ഥിതി ചെയ്യുന്നത്. 1771-ൽ സാമുവൽ ഹേർൺ നദിക്കരയിൽ ചെമ്പ് അയിരുകളുടെ കണ്ടെത്തിയതോടെയാണ് നദിക്ക് ഈ പേര് നൽകിയത്.[5] ഒരു തുണ്ട് മാത്രം ചെമ്പാണ് ഹേർൺ കണ്ടെത്തിയതെന്നതിനാൽ വാണിജ്യ ഖനനം പ്രായോഗികമായി കണക്കാക്കപ്പെട്ടില്ല.[6]

കുഗ്ലുക്ക്/ബ്ലഡി ഫാൾസ് ടെറിട്ടോറിയൽ പാർക്കിന്റെ ഭാഗമായ ബ്ലഡി ഫാൾസ്, കുഗ്ലുക്‌ടക്കിൽ നിന്ന് ഏകദേശം 18.5 കിലോമീറ്റർ (11.5 മൈൽ) അകലെയാണ് സ്ഥിതിചെയ്യുന്നത്. കോപ്പർ ഇന്യൂട്ടുകളുടെ ഉപഗ്രൂപ്പായ കോഗ്ലുക്‌ടോഗ്‌മ്യൂട്ടിന്റെ ആസ്ഥാനമായിരുന്നു ഇത്. സാമുവൽ ഹെർണിന്റെ വഴികാട്ടിയായിരുന്ന മറ്റോനാബിയും അദ്ദേഹത്തിന്റെ സഹ ചിപ്പേവിയൻ യോദ്ധാക്കളും പ്രാദേശിക ഇന്യൂട്ടുകളെ പതിയിരുന്ന് കൂട്ടക്കൊല ചെയ്ത ബ്ലഡി ഫാൾസ് കൂട്ടക്കൊല നടന്ന സ്ഥലവുംകൂടിയാണിത്.[7]

ചിത്രശാല[തിരുത്തുക]

കനോയിസ്റ്റുകൾ നദിക്കരയിൽ ക്യാമ്പ് ചെയ്യുന്നു
നദിയിലെ നിരവധി വെള്ളച്ചാട്ടങ്ങളിൽ ഒന്ന്.
റോക്കി ഡിഫൈലിലെ കനോയിംഗ്
ബ്ലഡി ഫാൾസ്

See also[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Coppermine River above Bloody Falls". R-ARCTICNET. Retrieved 2017-08-11.
  2. "Natural Resources Canada-Canadian Geographical Names (Coppermine River)". Retrieved 2014-08-29.
  3. "Atlas of Canada Toporama". Retrieved 2014-08-29.
  4. Coppermine river at the Archived 2012-03-29 at the Wayback Machine. Atlas of Canada
  5. "Coppermine River". Encyclopaedia Britannica. Retrieved 10 November 2019.
  6. Douglas, George Mellis (1914). Lands Forlorn: A Story of an Expedition to Hearne's Coppermine River. p. 3. Retrieved March 10, 2020.
  7. Hearne, Samuel (1795), A journey from Prince of Wales's Fort, in Hudson's Bay, to the northern ocean ... in the years 1769, 1770, 1771 & 1772, London: Strahan & Cadell, archived from the original on June 12, 2011, retrieved March 10, 2020
"https://ml.wikipedia.org/w/index.php?title=കോപ്പർമൈൻ_നദി&oldid=3785424" എന്ന താളിൽനിന്ന് ശേഖരിച്ചത്