ഉള്ളടക്കത്തിലേക്ക് പോവുക

കോന്നി താഴം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Konnithazham
village
Country India
StateKerala
DistrictPathanamthitta
ജനസംഖ്യ
 (2001)
 • ആകെ
14,666
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
689692
വാഹന രജിസ്ട്രേഷൻKL-

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കോന്നി താഴം.[1] കോന്നിയിൽ നിന്ന് അട്ടച്ചക്കൽ വഴി കുമ്പഴയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണിത്.[2] അച്ചൻകോവിൽ നദിയുടെ തീരത്തായി താഴ്ന്ന പ്രദേശത്താണ് കോന്നിതാഴം സ്ഥിതിചെയ്യുന്നത്. താഴ്ന്ന പ്രദേശമായതുകൊണ്ടാണ് കോന്നിതാഴം എന്ന പേര് വന്നത്.

കോന്നിതാഴത്തിൽ മലങ്കര ഓർത്തഡോക്സ്, മലങ്കര കത്തോലിക്കാ, റോമൻ കത്തോലിക്കാ, മലങ്കര മാർത്തോമൈറ്റ്, പെന്തക്കോസ്ത് എന്നീ വിഭാഗങ്ങളിൽപ്പെട്ട പള്ളികളുണ്ട്. ഐരവൻ വില്ലേജ് ഓഫീസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജ്, കോന്നി താഴം എൽപി സ്കൂൾ, ഇദായത്ത് സ്കൂൾ മുതലായവയാണ് പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

തണ്ണിതോട്, കുമ്പഴ ,ഐരവൻ, മലയാലപ്പുഴ, പ്രമാടം, അരുവാപ്പുലം, കോന്നി എന്നിവയാണ് കോന്നിത്താഴത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ.

ജനസംഖ്യ

[തിരുത്തുക]

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം 6962 പുരുഷന്മാരും 7704 സ്ത്രീകളും ഉൾപ്പെടെ 14666 ആണ് കോന്നിത്താഴത്തിലെ ജനസംഖ്യ.[3]

പരാമർശങ്ങൾ

[തിരുത്തുക]
  1. https://www.keralam.org/content/33003/Konnithazham-Pathanamthitta-A-Complete-Guide-to-History-Lifestyle-and-Development. Retrieved 2025-04-28. {{cite web}}: Missing or empty |title= (help)
  2. "Konni Thazham, Pathanamthitta District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2025-04-28.
  3. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=കോന്നി_താഴം&oldid=4520533" എന്ന താളിൽനിന്ന് ശേഖരിച്ചത്