കോന്നിയൂർ മീനാക്ഷിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

20-ആം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ കേരളത്തിലെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് വ്യാപരിച്ചിരുന്ന വിദ്യാഭ്യാസപ്രവർത്തകയും എഴുത്തുകാരിയും ആയിരുന്നു കോന്നിയൂർ മീനാക്ഷിയമ്മ-(ജ: 1901 മാർച്ച് 3-മ:ആഗസ്റ്റ് 28 1980). വേലുപ്പിള്ളയും മാതാവ് കുട്ടിയമ്മയും ആണ് മാതാപിതാക്കൾ.[1]

വിദ്യാഭ്യാസം[തിരുത്തുക]

സ്കൂൾ വിദ്യാഭ്യാസം കോന്നി,ചെങ്ങന്നൂർ എന്നിവിടങ്ങളിലായി പൂർത്തിയാക്കുകയും ഉപരിപഠനം തിരുവനന്തപുരത്ത് പൂർത്തിയാക്കുകയും ചെയ്തു. സാഹിത്യരംഗത്ത് ചില നൂനതരീതികൾ അക്കാലത്ത് മീനാക്ഷിയമ്മ പരീക്ഷിച്ചു. കത്തുകളിൽക്കൂടി കഥപറയുന്ന നീണ്ടനിഴൽ എന്ന കൃതി അവർ രചിച്ചു.

മറ്റു രചനകൾ[തിരുത്തുക]

  • പുഷ്പകം
  • ആത്മബലി
  • വീരയോദ്ധാവ്

അവലംബം[തിരുത്തുക]

  1. മഹിളകൾ മലയാള സാഹിത്യത്തിൽ-SPCS. 2012 പു.44,45