കോട്ട്‌‌വാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കോട്ടയുടെ അധികാരി എന്ന അർത്ഥത്തിൽ മദ്ധ്യകാല ഇന്ത്യയിൽ ഉപയോഗിക്കപ്പെട്ടിരുന്ന സ്ഥാനപ്പേരാണ് കോട്ട്‌‌വാൽ (ഹിന്ദി: कोटवाल). സാധാരണയായി കോട്ട്‌‌വാൽമാർ ഏതെങ്കിലും നഗരത്തിലെ കോട്ടയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും മറ്റൊരു ഭരണാധികാരിയുടെ പ്രതിനിധിയായി ഭരണം നടത്തിവന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണത്തിലെ ജേൽദാറിന് (ഹിന്ദി: जैलदार) സമാനമായ സ്ഥാനമാണിത്.[1] മുഗൾ കാലഘട്ടം മുതൽ കോട്ടയുമായി ബന്ധമൊന്നുമില്ലാതെ, ഏതെങ്കിലും പട്ടണവും പരിസരപ്രദേശങ്ങളും ഭരിക്കാനേൽപ്പിക്കുന്ന തദ്ദേശീയ ഭരണാധികാരിക്ക് നൽകുന്ന പേരായി ഇത്. ചെറിയ ഗ്രാമങ്ങളുടെ തലവന്മാരും കോട്ട്‌‌വാൽ എന്ന പേരിൽ വിളിക്കപ്പെട്ടു. ചില മുഖ്യ പോലീസ് അധികാരിക്ക് നൽകുന്ന സ്ഥാനപ്പേരായും കോട്ട്‌‌വാൽ എന്നത് ഉപയോഗിക്കപ്പെട്ടു.[2] മുഖ്യ മജിസ്ട്രേറ്റിന്റെ അധികാരം കൂടി ഉണ്ടാകാറുണ്ട്.[3]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Massy, Charles Francis (1890). Chiefs and families of note in the Delhi, Jalandhar, Peshawar and Derajat divisions of the Panjab. Printed at the Pioneer Press. p. 407. Retrieved 29 May 2010.
  2. Saudā, Mirzā Muḥammad Rafiʻ; (Major), Henry Court (1872). Selections from the Kulliyat, or, Complete works of Mirza Rafi-oos-Sauda: being the parts appointed for the high proficiency examination in Oordoo. Printed by J. Elston, "Station Press,". pp. 20–. Retrieved 29 May 2010.
  3. ലാസ്റ്റ് മുഗൾ,[൧] താൾ: 97

ഗ്രന്ഥങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോട്ട്‌‌വാൽ&oldid=2312718" എന്ന താളിൽനിന്ന് ശേഖരിച്ചത്