Jump to content

കോട്ട്സ് ദ്വീപ്

Coordinates: 62°35′N 082°45′W / 62.583°N 82.750°W / 62.583; -82.750 (Coats Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ട്സ് ദ്വീപ്
Native name: Akpatordjuark
Coats Island, Nunavut
Geography
LocationHudson Bay
Coordinates62°35′N 082°45′W / 62.583°N 82.750°W / 62.583; -82.750 (Coats Island)
Area5,498 കി.m2 (2,123 ച മൈ)
Highest point185 മീ (607 അടി)
Administration
NunavutNunavut
RegionKivalliq
Demographics
PopulationUninhabited

കോട്ട്സ് ദ്വീപ് നുനാവട്ടിലെ കിവാല്ലിക്ക് പ്രദേശത്ത് ഹഡ്സൺ ഉൾക്കടലിന്റെ വടക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്. ഏകദേശം 5,498 ചതുരശ്രകിലോമീറ്റർ (2,123 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദ്വീപ് ലോകത്തിലെ 107 ആമത്തെ വലിയ ദ്വീപും, കാനഡയിലെ 24 ആമത്തെ വലിയ ദ്വീപുമാണ്.

ഈ ദ്വീപിൻ ഫെഡറൽ ക്രൌൺ ഭൂമിയും  ഇന്യൂട്ടുകളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയും ഉൾപ്പെടുന്നുണ്ടെങ്കിലും 1970-കളിൽ അവസാനത്തെ സ്ഥിരതാമസക്കാർ ഇവിടംവിട്ടുപോയി.[1] സ്ഥിരമായ പാർപ്പിടകേന്ദ്രങ്ങളില്ലാത്ത ഈ ദ്വീപ് ആർട്ടിക്ക് സർക്കിളിന് തെക്കുഭാഗത്ത് ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വലിയ ജനവാസമില്ലാത്ത ദ്വീപ് ആണ്. ഡോർസെറ്റ് സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നതെന്നു വ്യാപകമായി വിശ്വസിക്കപ്പെടുന്ന സാഡ്ലർമ്യൂട്ട് ജനങ്ങളുടെ അവസാനത്തെ അധിവാസകേന്ദ്രമായിരുന്നു ഇത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

കോട്ട്സ് ദ്വീപിന്റെ ആകെ നീളം 130 കിലോമീറ്റർ (81 മൈൽ) ആണ്. സമുദ്രനിരപ്പിൽ നിന്ന് 185 മീറ്റർ ഉയരത്തിലാണ് ദ്വീപ് നിലനിൽക്കുന്നത്. പ്രീകാമ്പ്രിയൻ രൂപാന്തരീകരണമാണ് ഈ പ്രദേശത്തെ അടിസ്ഥാന ശിലകൾ. ദ്വീപിന്റെ 5 ശതമാനത്തിൽ‌താഴെ മാത്രം ഭാഗം സമുദ്രനിരപ്പിൽ നിന്ന് 100 മീറ്ററിൽ (330 അടി) കൂടുതൽ ഉയരത്തിലാണുള്ളത്. ദ്വീപിന്റെ തെക്കൻ പകുതി പ്രാഥമികമായി താഴ്ന്നുകിട്ക്കുന്ന ചതുപ്പും, ചുണ്ണാമ്പു കല്ലും മണൽക്കല്ലും ചേർന്ന പാലിയോസോയിക് അവസാദ ശിലകളാൽ നിർമ്മിതവുമാണ്.

ജന്തുജാലകങ്ങൾ

[തിരുത്തുക]

1920 മുതൽ കോട്ട്സ് ദ്വീപ് ഒരു കാരിബോ റിസർവ് ആയി ആസൂത്രണം ചെയ്യപ്പെട്ടു. സമീപസ്ഥമായ സതാംപ്ടൺ ദ്വീപിൽ നിന്ന് കാരിവോക്കൂട്ടം ഉന്മൂലനം ചെയ്യപ്പെട്ടശേഷം, സതാംപ്ടൺ കാലിക്കൂട്ടത്തെ പുനഃസ്ഥാപിക്കാൻ കോട്ട്സ് ദ്വീപിലെ കാലിക്കൂട്ടങ്ങൾ ഉപയോഗിക്കപ്പെട്ടു. തിക്ക് ബിൽ മുറെയുടെ കൂട്ടങ്ങൾക്കും ഈ ദ്വീപ് പേരുകേട്ടതാണ്. ഏകദേശം 30,000 പക്ഷികളുടെ രണ്ട് കോളനികൾ ദ്വീപിന്റെ വടക്കേ അറ്റത്തുടനീളമായുള്ള കിഴുക്കാംതൂക്കായ പാറക്കെട്ടുകളിലാണ് വസിക്കുന്നത്. മലഞ്ചെരിവുകളുടെ അടിഭാഗത്തോ ദ്വീപിന്റെ വടക്കേയറ്റത്തെ തീരത്തുനിന്നകലെയുള്ള ദ്വീപുകളിലോ (കേപ് പെംബ്രോക്ക്, കേപ് പ്രീഫോണ്ടൈൻ എന്നിവിടങ്ങളിൽ ഓരോന്നിലും) വാൽറസുകളുടെ ആവാസസ്ഥലങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നു. സതാംപ്ടൺ ദ്വീപിലെ കോറൽ ഹാർബറിലെ കുഗ്രാമത്തിൽ നിന്ന് ഇവയുടെ വേട്ടയ്ക്കായി ഇന്യൂട്ടുകൾ ഇവിടം പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. കേപ് പെംബ്രോക്ക് ഒരു പ്രധാന പക്ഷി സങ്കേതമാണ്.

ചരിത്രം

[തിരുത്തുക]

1612 ൽ കോട്ട്സ് ദ്വീപ് ആദ്യമായി രേഖപ്പെടുത്തിയ തോമസ് ബട്ടൺ തൊട്ടടുത്ത വർഷം ഇവിടെയെത്തി കൂടുതൽ പര്യവേക്ഷണങ്ങൾ നടത്തി.[2] ഹഡ്‌സൺസ് ബേ കമ്പനിയുടെ നാവിക ക്യാപ്റ്റനായിരുന്ന വില്യം കോട്ട്സിൽ നിന്നാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. 1727 നും 1751 നും ഇടയിൽ അദ്ദേഹം ഇടയ്ക്കിടെ ഈ ദ്വീപ് സന്ദർശിച്ചിരുന്നു.

1824-ൽ ക്യാപ്റ്റൻ ജോർജ്ജ് ഫ്രാൻസിസ് ലിയോണിന്റെ നേതൃത്വത്തിൽ HMS ഗ്രിപ്പർ എന്ന കപ്പൽ കോട്ട്സ് ദ്വീപിലെ കേപ് പെംബ്രോക്കിൽ നങ്കൂരമിട്ടു. തിമിംഗലവേട്ടക്കാർ വിചിത്രമായ ഒരു ഭാഷ സംസാരിക്കുന്ന എസ്കിമോകളുടെ ഒരു സംഘത്തെ കണ്ടെത്തുകയും അവർ സാഡ്‌ലർമ്യൂട്ട് എന്ന് വിളിക്കപ്പെടുകയും ചെയ്തു.[3] അതുമുതൽ സാഡ്‌ലർമ്യൂട്ട് പാശ്ചാത്യരുമായി ബന്ധം സ്ഥാപിക്കുന്നത് തുടർന്നുവന്നു. എന്നിരുന്നാലും, പല വടക്കേ അമേരിക്കൻ ആദിവാസികളെയും പോലെ, സാഡ്‌ലർമ്യൂട്ടുകളും പലപ്പോഴും പാശ്ചാത്യജന്യമായ രോഗങ്ങൾക്ക് അടിമപ്പെടാറുണ്ടായിരുന്നു.

1860 കളിൽ ഈ പ്രദേശം സന്ദർശിക്കാൻ തുടങ്ങിയ അമേരിക്കൻ തിമിംഗല വേട്ടക്കാർ ഈ പ്രദേശം ഒരു ദ്വീപാണെന്ന് സ്ഥിരീകരിച്ചു. 1896 ആയപ്പോഴേക്കും സാഡ്‌ലർമ്യൂട്ടുകളിൽ 70 പേർ മാത്രമേ ഇവിടെ ശേഷിച്ചിരുന്നുള്ളൂ. 1902 അവസാനത്തോടെ, ആക്റ്റീവ് എന്ന് പേരുള്ള ബ്രിട്ടീഷ് വ്യാപാര / തിമിംഗലക്കപ്പൽ[4] സതാംപ്ടൺ ദ്വീപിലെ കേപ് ലോയിൽ ഒരു സ്റ്റോപ്പ് സ്ഥാപിച്ചു.[5] ഒരുപക്ഷേ ഇൻഫ്ലുവൻസ,[6] ടൈഫോയ്ഡ് അല്ലെങ്കിൽ ടൈഫസ് ആയിരിക്കാവുന്ന ഒരു രോഗം,  ആക്റ്റീവിലെ ഒരു രോഗിയായ നാവികനിൽ നിന്ന് ചില സാഡ്‌ലർമ്യൂട്ടുകളിലേയ്ക്ക് വ്യാപിച്ചതായി പറയപ്പെടുന്നു.[7][8] ഇത് പിന്നീട് സാഡ്‌ലർമ്യൂട്ടുകളുടെ മുഴുവൻ സമൂഹത്തിലേക്കും വ്യാപിച്ചു. 1902-03 ശൈത്യകാലമായപ്പോഴേക്കും സാഡ്‌ലർമ്യൂട്ട് ജനസംഖ്യ മുഴുവൻ മരണമടഞ്ഞു.[9][10]

1920 ഓഗസ്റ്റ് മുതൽ 1924 ഓഗസ്റ്റ് വരെ ദ്വീപിൽ ഹഡ്‌സൺ ബേ കമ്പനിയുടെ ഒരു ട്രേഡിംഗ് പോസ്റ്റ് പരിപാലിക്കപ്പെടുകയും ആ കാലയളവിൽ നിരവധി ഇന്യൂട്ട് കുടുംബങ്ങൾ ദ്വീപിൽ താമസിക്കുകയും ചെയ്തിരുന്നു. അവരിൽ ചിലരെ ബാഫിൻ ദ്വീപിൽ നിന്ന് ബോട്ടുകളിൽ ഇവിടേയ്ക്ക് കൊണ്ടുവന്നിരുന്നു. 1921 ൽ ഡോറി കോട്ട്സ് ദ്വീപിൽ കീഴ്‍മേൽ മറിഞ്ഞ ഒരു മത്സ്യത്തൊഴിലാളി ബോട്ടിന്റെ താഴ്‍ത്തട്ടിൽനിന്ന് രണ്ട് അസ്ഥികൂടങ്ങൾ ക്യാപ്റ്റൻ ജോർജ്ജ് ക്ലീവ്‌ലാൻഡ് കണ്ടെത്തി. അവ അമേരിക്കൻ തിമിംഗലവേട്ടക്കപ്പലായിരുന്ന A. T.  ഗിഫോർഡിന്റെ തകർച്ചയെ അതിജീവിച്ച ക്യാപ്റ്റൻ ആർതർ ഗിബ്ബൺസിന്റെയും അദ്ദേഹത്തിന്റെ ഒരു സഹനാവികന്റേയും അവശിഷ്ടങ്ങളാണെന്ന് ആരോപിക്കപ്പെട്ടിരുന്നു.[11] കനേഡിയൻ സർക്കാർ ഇതേക്കുറിച്ച് ഒരു ക്രിമിനൽ അന്വേഷണം നടത്തിയിരുന്നു.[12]

അവലംബം

[തിരുത്തുക]
  1. "Coats Island". bsc-eoc.org. Archived from the original on 2011-06-12. Retrieved 2009-05-05.
  2. Christy, Miller (1894). The voyages of Captain Luke Foxe of Hull, and Captain Thomas James of Bristol, in search of a northwest passage, in 1631-32; with narratives of the earlier northwest voyages of Frobisher, Davis, Weymouth, Hall, Knight, Hudson, Button, Gibbons, Bylot, Baffin, Hawkridge, and others. London: Hakluyt Society. related:STANFORD36105004846502.
  3. "In the bones of the world (Part eight)". Nortext Publishing Corporation (Iqaluit). Nunatsiaq News. 2002-07-26. Archived from the original on 2005-03-28. Retrieved 2005-03-28.
  4. "Aboriginal 7 - Life in Canada". Library and Archives Canada. Archived from the original on 2012-08-04. Retrieved 2008-03-21.
  5. Collins, Henry B. (1956). Vanished Mystery Men of Hudson Bay. Vol. Vol. CX No. 5. National Geographic Magazine. p. 674. {{cite book}}: |volume= has extra text (help)
  6. Renouf, M.A.P. (Fall 1991). "Museum Notes - Palaeoeskimo in Newfoundland & Labrador". The Rooms. Archived from the original on 2008-04-30. Retrieved 2008-03-21.
  7. "In the bones of the world (Part eight)". Nortext Publishing Corporation (Iqaluit). Nunatsiaq News. 2002-07-26. Archived from the original on 2005-03-28. Retrieved 2005-03-28.
  8. "The People Arrive". The Free Library. 1999-03-01. Retrieved 2008-03-22.
  9. "Aboriginal 7 - Life in Canada". Library and Archives Canada. Archived from the original on 2012-08-04. Retrieved 2008-03-21.
  10. Briggs, Jean L.; J. Garth Taylor. "The Canadian Encyclopedia: Sadlermiut Inuit". Historica Foundation of Canada. Archived from the original on 2008-10-20. Retrieved 2008-03-21.
  11. Boston Daily Globe, Sep. 21, 1923, p.7.
  12. Description Full Display[പ്രവർത്തിക്കാത്ത കണ്ണി] - Search Archives - Library and Archives Canada
"https://ml.wikipedia.org/w/index.php?title=കോട്ട്സ്_ദ്വീപ്&oldid=3970335" എന്ന താളിൽനിന്ന് ശേഖരിച്ചത്