കോട്ടൂർക്കോണം മാങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ തിരുവനന്തപുരം പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം നാട്ടുമാവിനമാണ് കോട്ടുക്കോണം മാവ്[1]. നല്ല രുചിയുള്ള മാങ്ങയാണിതിന്. മറ്റു മാങ്ങകളിൽ നിന്ന് വ്യത്യസ്തമായി കോട്ടുക്കോണം മാങ്ങകൾ കോട്ടുക്കോണം വരിക്ക, കോട്ടുക്കോണം കൂഴ എന്നീ രണ്ടു തരത്തിൽ ഉണ്ട്. കാഴ്ചയിൽ വലിയ വ്യത്യാസമില്ലെങ്കിലും കോട്ടുക്കോണം വരിക്കയാണ് കൂടുതൽ രുചികരം. പക്ഷേ വരിക്ക പൊതുവേ എണ്ണത്തിൽ കുറവായിരിക്കും, വിലയും കൂടുതലായിരിക്കും. മാമ്പഴ സീസണിൽ കോട്ടുക്കോണം കൂഴയെ അപേക്ഷിച്ച് ആദ്യം പാകമാകുന്നത് കോട്ടുക്കോണം വരിക്കയാണ്. പാച്ച്ബഡ്ഡിങ്ങിന് ധാരാളമായി ഉപയോഗിക്കുന്ന ഒരു മാവിനമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോട്ടൂർക്കോണം_മാങ്ങ&oldid=3629849" എന്ന താളിൽനിന്ന് ശേഖരിച്ചത്