Jump to content

കോട്ടുക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോട്ടുക്കൽ. കേരള സർക്കാരിന്റെ സംരക്ഷണയിലുള്ള കോട്ടുക്കൽ ഗുഹാക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടുക്കൽ ദേവീക്ഷേത്രം ഈ ഗ്രാമത്തിലെ ഒരു ഹൈന്ദവ ആരാധനാലയമാണ്.

സ്ഥലനാമ ചരിത്രം

[തിരുത്തുക]

കല്ലിൽ മനോഹരമായി ക്ഷേത്രം ‘കോട്ടി’ (നിർമ്മിച്ച്)യെടുത്തപ്പോൾ ‘കോട്ടിയകല്ല്’ “കോട്ടുക്കൽ” ആയിതീർന്നതാണെന്ന് പറയപ്പെടുന്നു. കോട്ടുക്കല്ലിനടുത്തുള്ള ‘കൊട്ടാരഴികം’ കൊട്ടുകാർ അഴികമായിരുന്നുവത്രേ. മഹാവാദ്യമായ ചെണ്ടകൊട്ട് കുലത്തൊഴിലാക്കിയ മാരാർ സമുദായക്കാർ അവിടെ താമസിച്ചിരുന്നു. ഇന്നും ഈ വിഭാഗത്തിൽ ധാരാളം പേർ കൊട്ടാരഴികത്ത് താമസിക്കുന്നു.[1]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • എൽ .പി സ്കൂൾ കോട്ടുക്കൽ(താഴേ പള്ളിക്കൂടം)
  • യു. പി സ്കൂൾ കോട്ടുക്കൽ(മേലെ പള്ളിക്കൂടം)
  • ഡോ: വയലാ വാസുദേവൻപിള്ള മെമ്മോറിയൽ ഹൈയർ സെക്കന്ററി സ്കുൾ

ആരാധനാലയങ്ങൾ

[തിരുത്തുക]
  • കോട്ടുക്കൽ ഗുഹാക്ഷേത്രം
  • മഞ്ഞിപ്പുഴ ശ്രീ ഭഗവതീ-ഭദ്രകാളീ ക്ഷേത്രം
  • ഉടയന്കാവ് ദേവീക്ഷേത്രം
  • പനയ്ക്കൽ പരബ്രഹ്മക്ഷേത്രം
  • പുതിയ ത്രിക്കോവിൽക്ഷേത്രം
  • ചാവര് കാവ്
  • മഞ്ഞിപ്പുഴ കാവ്
  • നെടുപുറം അപ്പൂപ്പന്കാവ്
  • ആനപുഴയ്ക്കൽ മുസ്ലീം ജമാ അത്ത്
  • മാർത്തൂസ്മൂനി ഓർത്തഡോക്സ്സ് സിറിയൻ ചർച്ച്
  • മുരിയനല്ലൂർ ശ്രീ മഹാദേവ ക്ഷേത്രം

അതിർത്തികൾ

[തിരുത്തുക]
  • വടക്ക്, ഇത്തിക്കര ആറ്
  • തെക്ക്, ഫിൽഗിരി ഗ്രാമവികസന ട്രസ്റ്റ്,
  • കിഴക്ക്, ക്രിഷിഫാം
  • പടിഞ്ഞാറ്, ഇത്തിക്കര ആറ്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-01-27.
"https://ml.wikipedia.org/w/index.php?title=കോട്ടുക്കൽ&oldid=3653380" എന്ന താളിൽനിന്ന് ശേഖരിച്ചത്