ഉള്ളടക്കത്തിലേക്ക് പോവുക

കോട്ടാങ്ങൽ പടയണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലുള്ള കോട്ടാങ്ങൽ ദേവീക്ഷേത്രത്തിൽ നടക്കുന്ന അനുഷ്ഠാനകലയാണ് കോട്ടാങ്ങൽ പടയണി.

എല്ലാ കൊല്ലവും ധനുമാസത്തിലെ ഭരണി നാളിൽ ആരംഭിക്കുന്ന പടയണിക്കാലം മകരമാസത്തിലെ ഭരണിനാൾ വരെ നീണ്ടു നിൽക്കുന്നു. അതുകൊണ്ടു തന്നെ ഇരുപത്തെട്ടുപടയണി എന്നും ഇത് അറിയപ്പെടുന്നു. കോട്ടാങ്ങൽ കരയും കുളത്തൂർ കരയും ഇടവിട്ടുള്ള ദിവസങ്ങളിൽ അനുഷ്ഠിച്ചു വരുന്ന പടയണി അവസാനത്തെ എട്ടുനാൾ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. അവസാന 8 ദിനങ്ങൾ രണ്ടു കരകൾക്കായി വീതിച്ച് ഒരോന്നിനും 4 വീതം ദിവസങ്ങൾ നൽകിയിരിക്കുന്നു. ഇരുപത്തഞ്ചാം നാളിലും ഇരുപത്തേഴാം നാളിലും കുളത്തൂർ കരയുടെ അടവിയും വല്യപടേണിയും നടക്കും. അതേപോലെ ഇരുപത്താറാം നാളിലും ഇരുപത്തെട്ടാം നാളിലും കോട്ടാങ്ങൽ കരയുടെ അടവിയും വല്യപടേണിയും നടക്കുന്നു. പഞ്ചക്കോലങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്. അവസാന രണ്ടു ദിവസങ്ങളിൽ രാത്രിയിൽ മനോഹരമായ ഘോഷയാത്ര നടക്കുന്നു. ഇരുകരകളായി തിരിഞ്ഞ് മാൽസര്യബുദ്ധിയോടെ നടക്കുന്ന പടയണിയെന്നതാണ് കോട്ടാങ്ങൽ പടയണിയുടെ പ്രത്യേകത. ധനുമാസത്തിലെ ഭരണിനാൾ മുതൽ മകരമാസത്തിലെ ഭരണിനാൾവരെയാണ് കോട്ടാങ്ങൽ ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിലെ പ്രശസ്തമായ ഇരുപത്തിയെട്ട് പടയണി. കുളത്തൂർ, കോട്ടാങ്ങൽ കരകളായി തിരിഞ്ഞ് പത്തൊൻപത് ദിവസം സാധിപ്പ് എന്ന പരിശീലനം പൂർത്തിയാക്കി എട്ട് പടയണിക്ക് ക്ഷേത്രത്തിൽ ചൂട്ടുവച്ച് തുടക്കംകുറിക്കും.[1]


വേലകളി, അടവി, പള്ളിപ്പാന, വെള്ളംകുടി, വിനോദം, കോലംതുള്ളൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. പടയണിയിൽ അവതരിപ്പിക്കുന്ന പ്രധാന കോലങ്ങളാണ് - ഗണപതിക്കോലം, കുതിര, ഭൈരവിക്കോലം, സുന്ദരയക്ഷിക്കോലം, അരകി യക്ഷി, മറുത്ത, പക്ഷി, കാലമാടൻ, കാലൻകോലം എന്നിവ. തപ്പു മേളത്തിന്റെ ആസുരിക താളത്തിൽ, ഗണപതിയും പടി വട്ടവും ചവിട്ടി, ചൂട്ടുകറ്റകളുടെ അകമ്പടിയോടെ, ആർപ്പു വിളികളുടെ ആവേശത്തിലാണ് പഞ്ച കോലങ്ങൾ കളത്തിൽ എഴുന്നെള്ളുന്നത്. മുതിർന്ന പടയണി കലാകാരന്മാർ തുള്ളുന്ന ആശാൻ കോലമാണ് ഗണപതി കോലത്തിലെ മുഖ്യ ആകർഷണം. നിരവധി ചുവടുകളും, അഭ്യാസ മുറകളും കാട്ടുന്ന ആശാൻ കോലം കരക്കാരെ വിസ്മയിപ്പിക്കാറുണ്ട്.[2][3]


കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്‌കൃതിയുടെ ഓർമ്മകൾ ഉണർത്തി അടവിപ്പുഴുക്ക് ഉത്സവം അരങ്ങേറും. ദേശവാസികൾ കാർഷിക വിളകൾ ശേഖരിച്ചു പുഴുക്ക് ഉണ്ടാക്കി എല്ലാവരും ചേർന്ന് കഴിക്കുന്നതാണ് ചടങ്ങ്. രാത്രി ഒരു മണിയോടെ കുതിര, ഭൈരവി, യക്ഷി, മറുത എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തും. ഭൈരവി കോലവും കടന്നുവരും. തുടർന്ന് മലദൈവങ്ങളുടെ പ്രീതിക്കായി പള്ളിപ്പാന നടക്കും. പുലർച്ചെ അഞ്ചരയോടെകൂടി ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ കരക്കാർ കൃത്രിമവനം സൃഷ്ടിച്ചു അടവി കൊണ്ടാടും. "ഉടുമ്പ് ഉടുമ്പും തേത്ത തെയ് തെയ് പൊത്തിൽ ഉടുമ്പും തേത്ത തെയ് തെയ് "-എന്ന വായ്‌ത്താരി ചൊല്ലി കരക്കാർ കൈ കോർത്തു പിടിച്ചു അഗ്നിക്കു വലംവെച്ചു തുള്ളും. [4] മ​ല ദൈ​വ​ങ്ങ​ളു​ടെ പ്രീ​തി​ക്കാ​യി ന​ട​ത്തു​ന്ന ച​ട​ങ്ങാ​ണ് പ​ള്ളി പാ​ന. ഭ​ക്ത​ർ വ​ഴി​പാ​ടാ​യി കൊ​ണ്ടു​വ​രു​ന്ന നൂ​റു​ക​ണ​ക്കി​ന് ക​രി​ക്കു​ക​ൾ പാ​ന​കു​റ്റി ഏ​ന്തി എ​ത്തു​ന്ന പാ​ന​ധാ​രി, ആ​ർ​പ്പു​വി​ളി​ക​ളു​ടെ ആ​ര​വ​ത്തി​ൽ അ​ടി​ച്ചു​ട​ക്കും. പോ​രി​ന് വി​മു​ഖ​ത കാ​ട്ടി​യ ദാ​രി​കാ​സു​ര​നെ, വൃ​ക്ഷ​ല​താ​തി​ക​ൾ പി​ഴു​തെ​റി​ഞ്ഞു ഭ​ദ്ര​കാ​ളി, പ്ര​കോ​പി​പ്പി​ച്ച്​ യു​ദ്ധ​ത്തി​ന്​ പ്രേ​രി​പ്പി​ച്ച​തി​ൻറെ സ്മ​ര​ണാ​ർ​ഥ​മാ​ണ് അ​ട​വി ന​ട​ത്തു​ന്ന​ത്. [5][6][7][8]

ശ്രീഭദ്രാ പടയണിസംഘമാണ് കോട്ടാങ്ങൽ കരയുടെ പടയണിക്ക് നേതൃത്വം നടത്തുന്നത്.


അവലംബം

[തിരുത്തുക]
  1. ലേഖകൻ, സ്വന്തം (27 ജനുവരി 2018). "പാരമ്പര്യത്തനിമയോടെ കോട്ടാങ്ങൽ പടയണി". Manoramanews.
  2. Daily, Keralakaumudi. "കോട്ടാങ്ങൽ പടയണി : കളം ഉണർന്നു,​ ഇന്നും നാളെയും ഗണപതിക്കോലം". Keralakaumudi Daily. {{cite web}}: zero width space character in |title= at position 32 (help)
  3. "കോട്ടാങ്ങൽ പടയണി; കളം ഉണർന്നു". Newspaper (in ഇംഗ്ലീഷ്). 29 ജനുവരി 2025.
  4. "കോട്ടാങ്ങൽ പടയണി: ഇന്ന് കോട്ടാങ്ങൽകരയുടെ പള്ളിപ്പാനയും അടവിയും". Newspaper (in ഇംഗ്ലീഷ്). 1 ഫെബ്രുവരി 2025.
  5. ലേഖകൻ, മാധ്യമം (25 ജനുവരി 2023). "കോട്ടാങ്ങൽ പടയണി, ആടിത്തിമിർത്ത് പഞ്ചകോലങ്ങൾ | Kottangal Padayani | Madhyamam". www.madhyamam.com.
  6. "കോട്ടാങ്ങൽ പടയണി: ഇന്ന് കുളത്തൂർ കരയുടെ അടവി". കോട്ടാങ്ങൽ പടയണി: ഇന്ന് കുളത്തൂർ കരയുടെ അടവി.
  7. ലേഖകൻ, സ്വന്തം (7 ഫെബ്രുവരി 2022). "ചൂട്ടുവച്ച് തുള്ളിയുറഞ്ഞ് കോലങ്ങൾ; പെരുമ കുറയാതെ കോട്ടാങ്ങൽ പടയണി". Manoramanews.
  8. "കോട്ടാങ്ങൽ പടയണി: അടവി ഇന്ന് മുതൽ". Samayam Malayalam.
"https://ml.wikipedia.org/w/index.php?title=കോട്ടാങ്ങൽ_പടയണി&oldid=4460020" എന്ന താളിൽനിന്ന് ശേഖരിച്ചത്