ഉള്ളടക്കത്തിലേക്ക് പോവുക

കോട്ടാങ്ങൽ ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ എന്ന പട്ടണത്തിന് അടുത്ത് കോട്ടാങ്ങൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഭദ്രകാളി ക്ഷേത്രം ആണ് കോട്ടാങ്ങൽ ഭഗവതി ക്ഷേത്രം. പ്രശസ്തമായ കോട്ടാങ്ങൽ പടയണി നടക്കുന്നത് കോട്ടാങ്ങൽ ഭഗവതി ക്ഷേത്രത്തിൽ ആണ് [അവലംബം ആവശ്യമാണ്]. അതുകൊണ്ട് തന്നെ കോട്ടാങ്ങൽ ഭഗവതി ക്ഷേത്രം വളരെ പ്രശസ്തമാണ്.

ചരിത്രം

[തിരുത്തുക]

1200 കൊല്ലം മുമ്പ് ഈ പ്രദേശം സാമന്തൻമാരായ ഇടപ്രഭുക്കന്മാരുടെ ആവാസ കേന്ദ്രമായിരുന്നു. അവർ ഇവിടയൊരു കളരിയുണ്ടാക്കി. അവിടെ അങ്കകൊടുങ്കാളി, അങ്കശാസ്താവ്, അങ്കഭൈരവൻ, ഘണ്ടാകർണൻ, വീരഭദ്രൻ എന്നീ മൂർത്തികളെ കളരിപരദേവതകളായി ആരാധിച്ചുപോന്നു. ഒരു വലിയ വിഭാഗം യോദ്ധാക്കളെ ആയോധനവിദ്യ പഠിപ്പിച്ചുപോരുകയും ചെയ്തു. ചരിത്രദൃഷ്ട്യാ നോക്കുവാണേൽ അക്കാലം കേരളം ഭരിച്ചിരുന്നത് ചേരമാൻ പെരുമാളുടെ കാലമാണ്. അദ്ദേഹത്തിന്റെ കാലശേഷം രാജ്യം ചെറിയ ചെറിയ ഖണ്ഡങ്ങൾ ആവുകയും ഉഗ്രമായ യുദ്ധങ്ങൾ കാരണം ഈ പ്രദേശം നശിക്കുകയും ക്ഷേത്രം കൊള്ളയടിക്കപ്പെടുകയും ചെയ്തു.

  അങ്ങനെ കളരിവംശം നശിച്ചു. പരിസരം ഘോരവനമായി. ഏകദേശം 600 കൊല്ലം അങ്ങനെ കിടന്നു. അതുകഴിഞ്ഞ് ബ്രാഹ്മണർ ഇവിടെ കുടിയേറി പാർത്തു. വനപ്രദേശമായ ഇവിടെയൊരു പ്രകാശം പതിവായി കണ്ടു. അങ്ങനെയവർ ഒരു ക്ഷേത്രം പണിയിച്ച് ദേവിയെ ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയായി ആരാധിച്ചു തുടങ്ങി. ദേവാലയം മഹാക്ഷേത്രമായി ഉയർന്നു. ഭക്തജനങ്ങളും വർധിച്ചു. ചുറ്റമ്പലവും അകത്തും പുറത്തും ബലിക്കല്ലുകളും ഉണ്ടാക്കി. സപ്തമാതൃശിലകളും വലിയ ബലിക്കല്ലും ഉണ്ടാക്കി. ക്ഷേത്രം വീണ്ടും അഭിവൃദ്ധിയിലെത്തി.
    വിഭജിച്ച രാജ്യങ്ങൾക്ക് പ്രത്യേകം രാജാക്കന്മാരുണ്ടായിരുന്നു. അങ്ങനെ രാജകീയമായ ബന്ധം ക്ഷേത്രത്തിനും വന്നു. അക്കാലത്താണ് രാജ്യവിസ്തൃതിക്ക് വേണ്ടി രാജാക്കന്മാർ തമ്മിൽ യുദ്ധമുണ്ടായത്. വീണ്ടും അത് ഈ പ്രദേശത്തെ ബാധിച്ചു.ക്ഷേത്രം വീണ്ടും നശിച്ചു. സ്ഥലം വനമായി. അന്ന് അധികാരി ആയിരുന്ന രാജാവ് ഈ പ്രദേശമെല്ലാം ഇടപ്പള്ളി സ്വരൂപത്തിലേക്ക് ദാനം ചെയ്തു. അവർ ക്ഷേത്രം വീണ്ടും പുനരുദ്ധീകരിച്ചു.ക്ഷേത്രാചാരങ്ങൾ വേണ്ടവിധം തുടർന്നു. ഇത് ഏകദേശം 200 കൊല്ലം മുന്പാണ്. അത് ധർമാരാജാവിന്റെ കാലത്തായിരിക്കണം. അദേഹത്തിന്റെ കാലശേഷം വീണ്ടും രാജ്യത്ത് കലാപങ്ങൾ ഉണ്ടായി. ദൂരം കൊണ്ടും യാത്രാബുദ്ധിമുട്ടുകൾ കൊണ്ടും ഇടപ്പള്ളി തമ്പുരാക്കൾ ഇങ്ങോട്ട് വരാതെയായി. ഇതിനാൽ ചില പ്രമാണിമാർ ക്ഷേത്രഭരണം കൈയേറി. കുറേക്കാലം ക്ഷേത്രം പുരോഗതിയിൽ കഴിഞ്ഞെങ്കിലും ഭരണം സംബന്ധിച്ച മത്സരങ്ങളും തർക്കങ്ങളും ധനം സ്വാധീനിക്കാനുള്ള തന്ത്രങ്ങളും കുൽസിതങ്ങളും വഞ്ചനയും വർധിക്കുകയും ചിലർ സ്വത്തു കൈവശപ്പെടുത്തുകയും വിസ്തൃതമായ ഭൂപ്രദേശം അന്യാധീനപെടുത്തുകയും ചെയ്തതോടെ ദേവസ്വധനവും ക്ഷേത്രമിരിക്കുന്ന പ്രദേശങ്ങൾ ചെറുതായിത്തീരുകയും ചെയ്തു. നിത്യപൂജകൾ പലതും മുടങ്ങി.ഈ 

ദുസ്ഥിതിയിൽ ക്ഷേത്രത്തെ മോചിപ്പിക്കാൻ അക്കാലത്ത് കഴിഞ്ഞിരുന്നില്ല.

     പിന്നീട് 1974ൽ അയ്യപ്പസേവസംഘം ഇടപ്പള്ളിയിൽ നിന്നെ ഭരണാധികാരം ഏറ്റെടുത്തു. ദേവസ്വം സമിതി രൂപീകരിച്ച് ക്ഷേത്രഭരണം വേണ്ടവിധമാക്കി.

എത്തിച്ചേരാനുള്ള മാർഗങ്ങൾ

[തിരുത്തുക]

ചുങ്കപ്പാറ ടൗൺ ക്ഷേത്രത്തിൽ നിന്നും വെറും 2 കിലോമീറ്റർ അകലെ ആണ്. കൊച്ചി , തിരുവനന്തപുരം , കൊട്ടാരക്കര , പത്തനംതിട്ട , തിരുവല്ല , കോട്ടയം , അടൂർ , കോഴിക്കോട് , കണ്ണൂർ , പാലാ , ചെങ്ങന്നൂർ അടക്കമുള്ള കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ നിന്ന് ചുങ്കപ്പാറയാലേക്ക് ബസ്സ് സർവീസ് ലഭ്യമാണ്. ചുങ്കപ്പാറയിൽ നിന്ന് 10 മിനിറ്റ് ഇടവേളകളിൽ ക്ഷേത്രത്തിലേക്ക് ബസ്സ് സൗകര്യം ലഭ്യമാണ് . തിരുവല്ല റെയിൽവേ സ്റ്റേഷൻ ക്ഷേത്രത്തിൽ നിന്നും 28 കിലോമീറ്റർ അകലെയാണ്. 100 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്ത വിമാനത്താവളം