കോട്ടയ്ക്കൽ കേശവൻ കുണ്ഡലായർ
ദൃശ്യരൂപം
കഥകളി നടനാണ് കോട്ടയ്ക്കൽ കേശവൻ കുണ്ഡലായർ(3 മാർച്ച് 1960).[1] കത്തിവേഷങ്ങളിലും പച്ചവേഷങ്ങളിലും അറിയപ്പെടുന്ന ഒരു കലാകാരനാണ് കേശവൻ കുണ്ഡലായർ. 2023 ലെ കലാമണ്ഡലം പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2]
ജീവിതരേഖ
[തിരുത്തുക]നാരായണൻ കുണ്ഡലായരുടേയും ശ്രീമതി കല്യാണീ അന്തർജ്ജനത്തിന്റേയും മകനായി ജനിച്ചു. 1972 ൽ പന്ത്രണ്ടാം വയസ്സു മുതൽ കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിൽ ചേർന്നു കഥകളി പഠനം ആരംഭിച്ചു. ആദ്യ ഗുരു കോട്ടക്കൽ കൃഷ്ണൻകുട്ടിനായർ. കൂടാതെ കോട്ടക്കൽ ഗോപിനായർ, കോട്ടക്കൽ അപ്പു നായർ, മാങ്ങാട്ട് നാരായണൻ നായർ, കോട്ടക്കൽ ചന്ദ്രശേഖര വാര്യർ, കോട്ടക്കൽ ശംഭു എമ്പ്രാന്തിരി എന്നിവരൊക്കെ ഗുരുക്കന്മാരാണ്. 1986 വരെ കോട്ടക്കൽ പഠിച്ചതിനുശേഷം അവിടെ തന്നെ അദ്ധ്യാപകനായി തുടരുന്നു.
ഭാര്യ ശാകാംബരി
മക്കൾ വൈഷ്ണവി, വാണി
പുരസ്കാരങ്ങൾ
[തിരുത്തുക]- 2023 ലെ കലാമണ്ഡലം പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ https://prev.kathakali.info/ml/kottakkal_kesavan_kundalayar
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2025-01-15. Retrieved 2025-01-17.