കോട്ടയിൽ കോവിലകം
ദൃശ്യരൂപം
Kottayil Kovilakom Kovilakam Kottayilkovilakam | |
---|---|
town | |
Jewish Synagogue at Kottayil Kovilakam | |
Coordinates: 10°10′05″N 76°15′00″E / 10.168°N 76.25°E | |
Country | India |
State | Kerala |
District | Ernakulam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-42 |
Nearest city | North Paravur |
കേരളത്തിലെ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കോട്ടയിൽ കോവിലകം. ഒരു കുന്നിൻ മുകളിലായി സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രം ഈ ഗ്രാമത്തിലുണ്ട്.
മൂന്നു നദികളുടെ സംഗമസ്ഥാനത്ത് ഉള്ള ഈ ഗ്രാമത്തിൽ ഒരു ചെറിയ കുന്നിനു മുകളിൽ ഒരു ശ്രീകൃഷ്ണ ക്ഷേത്രവും ഒരു ക്രിസ്തീയ ദേവാലയവും ഒരു മുസ്ലീം പള്ളിയും ഒരു ജൂത സിനഗോഗും ഉണ്ട്.[1] കേരളത്തിന്റെ സാമുദായിക ഐക്യത്തിനു ഒരു ഉദാഹരണമാണ് ഈ ആരാധനാലയങ്ങളുടെ കൂട്ടായ്മ.
വില്ലാർവട്ടം ക്ഷത്രിയ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ചേന്ദമംഗലം പട്ടണം കോട്ടയിൽ കോവിലകത്തിന് അടുത്താണ്. പരശുരാമനാൽ പ്രതിഷ്ഠ നടത്തപ്പെട്ടതായി കരുതപെടുന്ന കുന്നത്തളി ക്ഷേത്രം ഇവിടെയാണ്.[അവലംബം ആവശ്യമാണ്] ചേന്ദമംഗലം തുണിനെയ്ത്ത് വ്യവസായത്തിനും കയർ നിർമ്മാണത്തിനും പ്രശസ്തമാണ്.
അവലംബം
[തിരുത്തുക]