കോട്ടയം മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Government Medical College, Kottayam
Kottayam medical college
പ്രമാണം:Kottayammedical.jpg
തരംControlled by Government of Kerala. Exams are held by Mahatma Gandhi University, Kottayam, Kerala, India
സ്ഥാപിതം1962
പ്രധാനാദ്ധ്യാപക(ൻ)Dr. A Meharunnisa
മേൽവിലാസംMedical College, Gandhinagar Kottayam, Kerala, India-680596, Kottayam, Kerala, India
കായിക വിളിപ്പേര്KMC
വെബ്‌സൈറ്റ്http://kottayammedicalcollege.org

കേരളത്തിൽ സ്ഥാപിതമായ മൂന്നാമത്തെ മെഡിക്കൽ കോളേജ്‌ ആണ് കോട്ടയം മെഡിക്കൽ കോളേജ്. 1961-ൽ ഇതിന്റെ പ്രവർ‍ത്തനം ആരംഭിച്ചു.

ചരിത്രം[തിരുത്തുക]

വാഴൂർ എം.എൽ. എ. യും ആരോഗ്യവകുപ്പു മന്ത്രിയുമായിരുന്ന വൈക്കം വേലപ്പൻ ആണ് ഈ പദ്ധതിക്ക് തുടക്കം ഇട്ടത്. ഏറ്റുമാനൂർ എം.എൽ.എ. ആയിരുന്ന ജോർജ്ജ് ജോസഫ്‌ പൊടിപാറയുടെ പരിശ്രമത്താൽ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പെട്ട ആർപ്പൂക്കരയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ടു. സ്പെഷ്യൽഓഫീസ്സറായി നിയമിതനായ ഡോ.സി.എം. ഫ്രാൻസ്സിസ്‌ ആയിരുന്നു ആദ്യ പ്രിൻസിപ്പാൾ.

1961 ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യബാച്ച്‌ ഒന്നര വർഷകാലവും 1962 ലെ രണ്ടാം ബാച്ച്‌ ആറുമാസ്സക്കാലവും തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്‌ പഠനം നടത്തിയത്‌. കോളേജിന്റെ ഔപചാരിക ഉദ്ഘാടനം 1962 ഡിസംബർ 3 ന്‌ അന്നത്തെ മുഖ്യമന്ത്രി ആർ.ശങ്കർ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ സി.എം.ഫ്രാൻസിസ്‌ ആയിരുന്നു ഫിസിയോളജി വിഭാഗം മേധാവി. ഡോ.മൊഹന്തി(കട്ടക്ക്‌) അനാട്ടമി വിഭാഗത്തിന്റേയും ഡോ.യഗ്ന നാരായണ അയ്യർ ബയോകെമിസ്റ്ററി വിഭാഗത്തിന്റേയും മേധാവികളായിരുന്നു. ഡോ.കല്യാണി(ഫാർമക്കോളജി), ഡോ.ബാലരാമൻ(പാത്തോളജി), ഡോ.ജയരാമപണിക്കർ (ബാക്റ്റീരിയോളജി), ഡോ.ഐസ്സക്‌ ജോസഫ്‌ (പ്രവന്റീവ്‌ മെഡിസിൻ), ഡോ.പരമേശ്വരൻ(മെഡിസിൻ), ഡോ.എൻ.ബലസലം(സർജറി) , ഡോ. മേരി ഫിലിപ്സ്‌(മമ്മി), ഡോ.എൽസൈ ഫിലിപ്സ്‌(പീഡിയാട്റിക്സ്‌), ഡോ.ടി.ജെ .ജോസഫ്‌(നേത്രം), ഡോ.ജയ് തിലകൻ(ഇ.എൻ.ടി), ഡോ.കെ.എൻ.പിള്ള(ടി.ബി) തുടങ്ങിയവരായിരുന്നു ആദ്യകാല മേധാവികൾ.

ആദ്യകാല ക്ലിനിക്കൽ പരിശീലനം കോട്ടയം ജില്ല ആശുപത്രിയിലായിരുന്നു. ഡോ.പരമേശ്വരനായിരുന്നു ആദ്യ സൂപ്രണ്ട്‌. എം.എം ജോസഫ്‌ ആയിരുന്നു കോളേജ്‌ യൂണിയന്റെ ആദ്യ ചെയർമാൻ . 1970 ൽ ആർപ്പൂക്കരയിൽ ആശുപത്രി സൗകര്യം ഉണ്ടാകുകയും, തുടർന്നു സ്ഥലപ്പേർ ഗാന്ധിനഗർ എന്നാകുകയും ചെയ്തു.

പ്രശസ്തരായ വിദ്യാർത്ഥികളിൽ ചിലർ[തിരുത്തുക]

  • വി.ശിവ ശങ്കരപ്പിള്ള (1961-മുൻ ഡി.എം.ഈ)
  • വി.പി.കുരിയൈപ്പ്‌ (1962-ഡർമറ്റോളജി സൊസൈറ്റി നാഷണൽ പ്രസിഡന്റ്‌)
  • പി.കെ.ശേഖരൻ (1962-ഗൈനക്കോളജിക്കൽ സൊസ്സൈറ്റി നാഷണൽ വൈസ്പ്രസിഡന്റ്‌)
  • ഡോ.കാനം ശങ്കരപ്പിള്ള (1962-കോളമിസ്റ്റ്‍)
  • ഷെറീഫാ ബീവി(1963-ആദ്യവനിത പ്രിൻസിപ്പാൾ)
  • ഫിലിപ്‌ അഗസ്റ്റിൻ(ഗാസ്ട്രോഎന്ററോളജിസ്റ്റ്‌)
  • മാത്യൂ സാം കളരിക്കൽ (ആന്റിപ്ലാസ്റ്റി)
  • റോയി ഏബ്രഹാം കല്ലിവയലിൽ (1971-സൈക്കിയാട്രി സൊസ്സൈറ്റി നാഷണൽ പ്രസിഡന്റ്‌)
  • വി.കെ രാജൻ (മുൻ ഡി.എച്‌.എസ്സ്‌.)
  • എം.എ. കുട്ടപ്പൻ (മുൻ മന്ത്രി)
  • ബി. ഇൿബാൽ (മുൻ വൈസ്‌ ചാൻസലർ,കേരളം)

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

കെ.എം.സി. അലുമിനി സോവനീർ 2002ൽ പ്രസി ദ്ധീകരിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]