കോട്ടഗിരി

കോട്ടഗിരി | |
രാജ്യം | ![]() |
സംസ്ഥാനം | Tamil Nadu |
ജില്ല(കൾ) | The Nilgiris |
ജനസംഖ്യ | 29,184 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,793 m (5,883 ft) |
11°26′N 76°53′E / 11.43°N 76.88°E തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ ഒരു മലമ്പ്രദേശമാണ് കോട്ടഗിരി.
ഭൂമിശാസ്ത്രം
[തിരുത്തുക]കോട്ടഗിരി സ്ഥിതിചെയ്യുന്നത് 11°26′N 76°53′E / 11.43°N 76.88°E അക്ഷാംശരേഖാംശത്തിലാണ്.[1] ഈ പ്രദേശത്തിൻറെ ശരാശരി ഉയരം 1793 മീറ്റർ (5882 അടി) ആണ്. ഊട്ടിയിലേതിനു സമാനമായ നല്ല മനോഹരമായ കാലാവസ്ഥയാണ് കോട്ടഗിരിയിലും അനുഭവപ്പെടാറുള്ളത്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2011 ലെ സെൻസ്സസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യം 29,184 ആണ്.,[2]. ഇതിൽ പുരുഷ ശതമാനം 48% വും, സ്ത്രീ ശതമാനം 52% ആണ്.
പ്രധാന ആകർഷണങ്ങൾ
[തിരുത്തുക]ഇവിടെ ധാരാളം ആകർഷണീയമായ സ്ഥലങ്ങൾ ഉണ്ട്. ഇതിൽ പ്രധാനം കോടനാട് വ്യൂ പോയന്റ് ആണ്. കോട്ടഗിരിയിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് നിന്ന് മൈസൂർ മലകളുടെ മനോഹരമായ ദൃശ്യവും, വളരെയധികം പച്ചപ്പും നിറഞ്ഞ സ്ഥലങ്ങളും കാണാവുന്നതാണ്.
പട്ടണത്തിൽ നിന്നും ഏകദേശം 20 മിനിറ്റ് യാത്രാദൂരത്തിൽ സ്ഥിതി ചെയ്യുന്ന ജോൺ സുള്ളിവൻ ബംഗ്ലാവ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരിക്കുന്നു. ഇത് മനോഹരമായ ഒരു ബംഗ്ലാവാണ്.
കോട്ടഗിരി പട്ടണത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ലോങ്ങ്‌വുഡ് കാടുകൾ മറ്റൊരു ആകർഷണമാണ്. ഇവിടെ പറക്കും കുറുക്കൻ എന്ന വലിയ ഇനത്തിൽ പെട്ട അണ്ണാനുകളുടെ വാസകേന്ദ്രമാണ്.
നെഹ്രു പാർക്ക് മറ്റൊരു ആകർഷണമാണ്. ഇവിടെ ഒരു അമ്പലവും, ഗാന്ധി മൈതാനവും, ഒരു പുനരധിവാസ കേന്ദ്രവും സ്ഥിതി ചെയ്യുനു.
എത്തിച്ചേരുവാൻ
[തിരുത്തുക]മേട്ടുപ്പാളയത്തു നിന്ന് റോഡ് മാർഗ്ഗം കോട്ടഗിരി ബന്ധിപ്പിച്ചിരിക്കുന്നു. പിന്നീട് ഈ റോഡ് ഊട്ടിയിലേക്ക് പോകുന്നു. ഇവിടെ നിന്ന് 27 കി.മി സഞ്ചരിച്ചാൽ ഊട്ടിയിലെത്താം. കൂടാതെ ഇവിടത്തെ മറ്റൊരു മലമ്പ്രദേശമായ കുന്നൂർ ഇവിടെ നിന്ന് 23 കി. മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.