കോട്ടക്കൽ നിയമസഭാമണ്ഡലം
46 കോട്ടക്കൽ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
![]() | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 198872 (2016) |
നിലവിലെ എം.എൽ.എ | ആബിദ് ഹുസൈൻ തങ്ങൾ |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | മലപ്പുറം ജില്ല |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ കോട്ടയ്ക്കൽ നഗരസഭയും എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള, വളാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് കോട്ടക്കൽ നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. കുറ്റിപ്പുറം നിയോജക മണ്ഡലം ഇല്ലാതായി പകരം നിലവിൽ വന്ന മണ്ഡലമാണ് കോട്ടക്കൽ നിയോജക മണ്ഡലം.
രാഷ്ട്രീയം[തിരുത്തുക]
മുസ്ലിം ലീഗിന്റെ പരമ്പരാഗത മണ്ഡലം ആയി അറിയപ്പെട്ടിരുന്ന കുറ്റിപ്പുറം 2005ൽ കെ.ടി. ജലീൽ എന്ന മുസ്ലിം ലീഗ് വിമതനെ വിജയിപ്പിചു ചരിത്രത്തിൽ ഇടം നേടിയിരുന്നു. കോട്ടക്കൽ നഗരസഭ,വളാഞ്ചേരി,കുറ്റിപ്പുറം,എടയൂർ,മറാക്കര,ഇരുമ്പിളിയം പൊന്മല പഞ്ചയത്തുകൾ ഉൾപ്പെടുന്നത് ആകുന്നു പുതിയ കോട്ടക്കൽ നിയമ സഭ മണ്ഡലം. ആയുർവേദത്തിന്റെ ഈറ്റില്ലം എന്നു അറിയപ്പെടുന്ന കോട്ടക്കൽ ചരിത്ര പരമായും രാഷ്ട്രീയ പരമായും വളരെ പ്രാധാനപ്പെട്ട ഒരു സഥലം ആകുന്നു. ആയുർവേദ സർവ്വകലാശാല കോട്ടക്കൽ സ്ഥാപിക്കണം എന്ന ആവശ്യം ഇവിടെ ശക്തം ആകുന്നു.