കോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വയനാട്ടുകുലവന്റെ പള്ളിയറ

തെയ്യം കെട്ടിയാടിക്കുന്ന സ്ഥാനങ്ങൾക്ക് വടക്കെ മലബാറിൽ പറയുന്ന പേരാണ് കോട്ടം. ഇവ സാധാരണയായി ചില സമുദായക്കാരുടെ കഴകം കൂടിയാണ്. തീയ്യർ, മണിയാണി സമൂദായക്കാർക്ക് ഇത്തരം കോട്ടങ്ങൾ ഉണ്ട്. ഇവിടങ്ങളിൽ സാധാരണയായി ഒരു വർഷത്തിൽ ഒന്ന് വീതം അടിയന്തരം എന്ന പേരിൽ തെയ്യം കെട്ട് നടക്കുന്നു.കോട്ടങ്ങളിൽ പ്രതിഷ്ഠ അപൂർവ്വമാണ്. വാൾ, പട്ട് തുടങ്ങിയവയായിരിക്കും പൂജിക്കുക. ദിവസ പൂജ സാധാരണമല്ല. ഭഗവതിക്കോട്ടം, ചാമുണ്ഡിക്കോട്ടം, വൈരജാതൻകോട്ടം, പൊട്ടൻ ദൈവത്തിന്റെ കോട്ടം, വേട്ടയ്ക്കൊരുമകൻകോട്ടം എന്നിവിടങ്ങളിൽ സാധാരണയായി തെയ്യം ഉണ്ടാവും.

"https://ml.wikipedia.org/w/index.php?title=കോട്ടം&oldid=2282039" എന്ന താളിൽനിന്ന് ശേഖരിച്ചത്