കോടോത്ത് ഭഗവതീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോടോത്ത് ഭഗവതീക്ഷേത്രം - പ്രവേശനകവാടം - വടക്കുവശത്തുനിന്നുള്ള വീക്ഷണം
കോടോത്ത് ഭഗവതീക്ഷേത്രം - മച്ചിലെ ദാരുശിൽപ്പങ്ങൾ

കാസർഗോഡ് ജില്ലയിലെ കോടോം-ബേളൂർ പഞ്ചായത്തിലാണ് കോടോത്ത് ഭഗവതീക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടമായ ഗോപുരത്തിന്റെ മച്ചിൽ മരത്തിൽ കൊത്തിയിട്ടുള്ള ശില്പങ്ങൾ പ്രസിദ്ധമാണ്.

ഹിന്ദുപുരാണകഥാസന്ദർഭങ്ങളെ ചിത്രീകരിച്ചിരിക്കുന്ന പ്രവേശനഗോപുരം 1897-ലാണ് നിർമ്മിച്ചതെന്നും 1917-ലേതാണെന്നും വാദങ്ങളുണ്ട്.[1] സീതാജനനം, അനന്തശയനം, കൃഷ്ണലീല, കിരാതം, ദശാവതാരം, പാർവതി കല്യാണം, പാലാഴിമഥനം, ഗജേന്ദ്രമോക്ഷം തുടങ്ങിയ പുരാണകഥകളിലെ രംഗങ്ങളാണ് ഇവിടെ കൊത്തിവച്ചിരിക്കുന്നത്. 1917 - 1921 കാലയളവിൽ മാവില ചന്തുനമ്പ്യാരുടെ മേൽനോട്ടത്തിൽ 8 ലക്ഷത്തോളം രൂപ ചിലവിട്ടാണ് ഈ ഗോപുരത്തിന്റെ പണി പൂർത്തിയാക്കിയത്.[2]

അവലംബം[തിരുത്തുക]

  1. "കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് (Kodom Belur Grama Panchayat) - ചരിത്രം". lsgkerala.in. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് (Kodom Belur Grama Panchayat), A Local Self Government Institution, Govt of Kerala | Powered by :IKM. Archived from the original on 2010-10-29. Retrieved 25 ജൂലൈ 2012.
  2. "ശില്പകല". കേരളവിജ്ഞാനകോശം. State Institute of Encyclopaedic Publications. Retrieved 25 ജൂലൈ 2012.