കോടിനദുലു ധനുഷ്കോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കോടിനദുലു ധനുഷ്കോടി[1]

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി കോടിനദുലു ധനുഷ്കോടിലോനുണ്ഡഗ
ഏടികി തിരിഗെദവേ ഓ മനസാ
അങ്ങയുടെ ധനുസിന്റെ അറ്റത്തുതന്നെ കോടിക്കണക്കിനുനദികൾ ഉള്ളപ്പോൾ രാമ അങ്ങ്
വിശുദ്ധനദികളിൽ സ്നാനം ചെയ്യാനായി ചുറ്റിക്കറങ്ങുന്നത് എന്തൊരു തമാശയാണ്.
അനുപല്ലവി സൂടിഗ ശ്യാമ സുന്ദര മൂർത്തിനി
മാടി മാടികി ജൂചേ മഹാരാജുലകു
ഏതുനേരവും അവിടത്തെ സുന്ദരമായ ശ്യാമവർണ്ണത്തെ നേരിട്ടു കാണുന്ന മഹാന്മാർക്ക്
അവിടത്തെ ധനുസിന്റെ അറ്റത്തുതന്നെ കോടിക്കണക്കിനുനദികൾ ഉണ്ട്
ചരണം ഗംഗ നൂപുരംബുനനു ജനിഞ്ചെനു
രംഗനി കാവേരി കനി രാജില്ലെനു
പൊംഗുചു ശ്രീരഘുനാഥുനി പ്രേമതോ
പൊഗഡേ ത്യാഗരാജു മനവി വിനവേ
അങ്ങയുടെ പാദങ്ങൾക്ക് ആഭരണമാവാനാണ് ഗംഗാനദി ജന്മമെടുത്തത്.
രംഗനാഥനെ കാണുന്നതുകൊണ്ടാണ് കാവേരി നദിക്ക് മഹത്വം ലഭിച്ചത്.
മനസേ, അത്യാനന്ദത്തോടെയും സ്നേഹത്തോടെയും രാമനാമങ്ങൾ
വിളിച്ചോതുന്ന(തിനാൽ മഹാനായ) ത്യാഗരാജന്റെ അപേക്ഷ ശ്രദ്ധിക്കണേ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോടിനദുലു_ധനുഷ്കോടി&oldid=3725444" എന്ന താളിൽനിന്ന് ശേഖരിച്ചത്