കോടമ്പുഴ ബാവ മുസ്ലിയാർ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോടമ്പുഴ ബാവ മുസ്‌ലിയാർ | |
---|---|
Kodampuzha Bava Musliyar Nick_name = ഖലമുൽ ഇസ്‌ലാം | |
[[പ്രമാണം:|ലഘുചിത്രം]] | |
കോടമ്പുഴ ദാറുൽ മആരിഫ് ഇസ്‌ലാമിക് സെന്റർ സ്ഥാപകൻ | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജൂലൈ 8, 1946 |
കുട്ടികൾ | 1 ആൺ |
വസതിs | കോടമ്പുഴ, കോഴിക്കോട് |
കോടമ്പുഴ ബാവ മുസ്‌ലിയാർ കേരളത്തിലെ പ്രമുഖ മുസ്‌ലിം പണ്ഡിതരിൽ ഒരാളും എഴുത്തുകാരനും[1][പ്രവർത്തിക്കാത്ത കണ്ണി] കോടമ്പുഴ ദാറുൽ മആരിഫ് ഇസലാമിക് സെൻററിൻറെ സ്ഥാപകനുമാണ്.[2][3][പ്രവർത്തിക്കാത്ത കണ്ണി] ഗ്രന്ഥകാരൻ എന്ന നിലയിൽ നിരവധി ഇസ്ലാമിക മത കൃതികളുടെ രചനകൾക്ക് പുറമെ 1988 മുതൽ 2000 വരെ കേരള ഗവൺമെന്റിന്റെ സ്‌കൂൾ അറബി പാഠപുസ്തക രചനാസമിതിയിലും അംഗമായിട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ സിലബസിൽ പഠിപ്പിക്കപ്പെടുന്നത്. ജാമിഅതുൽ ഹിന്ദിന്റെ സിലബസിൽ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും അവകൾ അധ്യാപനം നടത്തുന്നുണ്ട്.
ജീവിത രേഖ
[തിരുത്തുക]കോടമ്പുഴ മുഹമ്മദ് മുസ്ലിയാരുടേയും ആയിശയുടെയും മകനായി കോഴിക്കോട് ജില്ലയിലെ കോടമ്പുഴയിൽ 1946ലായിരുന്നു ജനനം. റഹ്മാനിയ്യ മദ്റസ (ബേപ്പൂർ), മാവൂർ, വാഴക്കാട് എന്നിവിടങ്ങളിലായിരുന്നു മതപഠനം. പിതാവായ മുഹമ്മദ് മുസ്‌ലിയാർ, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, സി.എച്ച്. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കുഞ്ഞബ്ദുല്ല മുസ്‌ലിയാർ മേമുണ്ട, ബീരാൻ കോയ ഉസ്താദ് പെരുമുഖം എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. പ്രൈവറ്റായിട്ടായിരുന്നു എസ്.എസ്.എൽ.സി. എഴുതിയത്.
പ്രവർത്തന മേഖല
[തിരുത്തുക]സൗദി അറേബ്യ, യു എ ഇ, ഖത്തർ, ഈജിപ്ത്, ഉസ്ബെക്കിസ്ഥാൻ, ഇറാഖ് അടക്കം നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും വിവിധ സമ്മേളനങ്ങളിൽ അതിഥിയായി പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് അംഗം, കോടമ്പുഴ ദാറുൽ മആരിഫ് ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി നിലകളിൽ സേവനമനുഷ്ഠിക്കുന്നു. നിരവധി രാജ്യാന്തര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2014ലെ അബുദാബി രാജ്യന്തര പുസ്തകമേളയിൽ ബാവ മുസ്‌ലിയാർ അതിഥിയായി പങ്കെടുത്തിരുന്നു.
പ്രധാന കൃതികൾ
[തിരുത്തുക]നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷക്ക് സംഭാവന ചെയ്ത ബാവ മുസ്‌ലിയാർ[4] തന്റെ കൃതികൾ കൂടുതലായി ചരിത്രം, കർമ്മശാസ്ത്രം എന്നീ മേഖലകളിലാണ് രചിച്ചിട്ടുള്ളത്. ഒന്നു മുതൽ പത്തു വരെയുള്ള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്റസാ പാഠപുസ്തകങ്ങളിൽ ബാവ മുസ്ലിയാരുടെ പങ്ക് ശ്രദ്ധേയമാണ്.
- സീറത്തു സയ്യിദിൽ ബശർ (സ) - ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനഗ്രന്ഥം.
- അബുൽ ബശർ (അ) - (മനുഷ്യപിതാവ്)[5][self-published source?]
- രിസ്ഖുൽ അസ്ഫിയാ
- ദുറൂസുത്തസ്കിയ (അഞ്ച് ഭാഗം)
- അൽ ഖിലാഫത്തു റാശിദ:
- അൽ ഖിലാഫത്തുൽ ഉമവിയ്യ(ഉമവിയ്യ ഖിലാഫത്ത്)
- താരീഖുൽ ആലമിൽ ഇസ്‌ലാമി(ലോക ഇസ്ലാമിക ചരിത്രം)
- ഖുലാസത്തുൽ ഫിഖ്‌ഹിൽ ഇസ്‌ലാമി (മൂന്ന് ഭാഗം)
- തൻവീരുൽ ഈമാൻ ഫീതഫ്സീരിൽ ഖുർആൻ (മൂന്ന് ഭാഗം)
- അന്ത്യപ്രവാചകന്റെ പ്രവചനങ്ങൾ
- കാത്തിരുന്ന പ്രവാചകൻ
- ഇൻഷൂറൻസിന്റെ ഇസ്‌ലാമിക മാനം
- തയ്സീറുൽ ജലാലൈനി
- തഖ്‌ലീദ്: സംശയവും മറുപടിയും
- ഉറക്കും സ്വപ്നവും
- മാർജ്ജാരശാസ്ത്രം
- ആത്മജ്ഞാനികളുടെ പറുദീസ
- മൊഴിയും പൊരുളും
- ഹദീസ് അർത്ഥവും വ്യാഖ്യാനവും[6]
- ചിന്താകിരണങ്ങൾ
- ജനിതക ശാസ്ത്രത്തിൻറെ ഇന്ദ്രജാലം
- അൽ അംസിലത്തിർറാഇഅ മിൻ മുഅ്ജിസാത്തി സാത്വിഅ
അവലംബങ്ങൾ
[തിരുത്തുക]- ↑ https://gulf.manoramaonline.com/indepth/sharjah-international-book-fair/2017/11/01/SIBF-ARABIC-BOOKS-FROM-KERALA.html
- ↑ http://www.gulfmalayaly.com/gulfmalayaly_news_in.php?id=18927[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://mathrubhumi.com/online/php/print.php?id=3443543
- ↑ "മാതൃഭൂമി ഓൺലൈൻ ശേഖരണം". Archived from the original on 2021-10-28.
- ↑ ദാറുൽ മആരിഫ് പബ്ലിക്കേഷൻ പുറത്തിക്കിയ ഗ്രന്ഥസൂചി പുസ്തകം-പേജ് .7
- ↑ http://malayalam.oneindia.com/nri/pravasi-risala-s-stall-on-sharjah-international-book-fair-140431.html