കോക്ക്സ് ബസാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോക്ക്സ് ബസാർ
(King of Ocean)

কক্সবাজার
City
Skyline of കോക്ക്സ് ബസാർ (King of Ocean)
കോക്ക്സ് ബസാർ (King of Ocean) is located in Bangladesh
കോക്ക്സ് ബസാർ (King of Ocean)
കോക്ക്സ് ബസാർ
(King of Ocean)
Location of Cox's Bazar in Bangladesh
Coordinates: 21°35′0″N 92°01′0″E / 21.58333°N 92.01667°E / 21.58333; 92.01667
CountryBangladesh
DivisionChittagong Division
DistrictCox's Bazar District
വിസ്തീർണ്ണം
 • City6.85 ച.കി.മീ.(2.64 ച മൈ)
ഉയരം
3 മീ(10 അടി)
ജനസംഖ്യ
 (2007 est.)Total population represents population in city and metro represents entire district.[1]
 • City51,918
 • ജനസാന്ദ്രത7,579.27/ച.കി.മീ.(19,630.2/ച മൈ)
 • മെട്രോപ്രദേശം
1,20,480
സമയമേഖലUTC+6 (BST)

ബംഗ്ലാദേശിലെ ഏറ്റവും മനോഹരവും പ്രശസ്തവുമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കോക്ക്സ് ബസാർ (ബംഗാളി: কক্সবাজার). ബംഗ്ലാദേശിലെ ഒരു പ്രധാന മൽസ്യബന്ധന തുറമുഖവും കോക്ക്സ് ബസാർ ജില്ലാ ആസ്ഥാനവും കൂടിയാണ് ഈ സ്ഥലം. ലോകത്തിലെ ഏറ്റവും നീളമേറിയ സ്വാഭാവിക കടൽത്തീരമാണ് കോക്ക്സ് ബസാർ. മനോഹരമായ ചരിവോടു കൂടിയ 120 കിലോമീറ്റർ (75 മൈൽ) കടൽത്തീരം ആരെയും ആകർഷിക്കുന്നതാണ്. ചിറ്റഗോങ്ങിലെ വ്യവസായ തുറമുഖത്തിന്റെ 150 കിലോമീറ്റർ തെക്കായാണ് കോക്ക്സ് ബസാർ സ്ഥിതി ചെയ്യുന്നത്. പനോവ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. മഞ്ഞ പുഷ്പം എന്നാണ് ഇതിന്റെ അർഥം. പഴയ പേര് പാലൊങ്കി എന്നായിരുന്നു.

നാമോല്പത്തി [തിരുത്തുക]

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ ഹിറം കോക്ക്സ് (1799 ഇൽ മരണപ്പെട്ടു) ഇന്റെ പേരിൽ നിന്നുമാണ് ഈ പേര് ലഭിച്ചത്. വാറൻ ഹേസ്റ്റിംഗ് ബംഗാൾ ഗവർണറായി ചുമതല ഏറ്റെടുത്ത ശേഷം പാലൊങ്കിയുടെ മേൽനോട്ട ചുമതല കോക്ക്സിനെ ഏല്പിച്ചു. പ്രദേശത്ത് അഭയാർത്ഥികളെ പുനരധിവാസ ജോലി അദ്ദേഹം ഏറ്റെടുത്തു. ആ ജോലി അദ്ദേഹം മനോഹരമായ് നടപ്പിലാക്കാൻ ആരംഭിച്ചെങ്കിലും 1799 ഇൽ പണി പൂർത്തിയാവും മുമ്പ് മരണപെട്ടു. പുനരധിവാസ പദ്ധതികളുടെ ഭാഗമായ് അദ്ദേഹം ഒരു കമ്പനി  ആരംഭിക്കുകയും അതിനു തന്റെ പേര് നൽകുകയും ചെയ്തു അങ്ങനെയാണ് ഈ സ്ഥലത്തിന് പേര് കിട്ടിയത്.  

പ്രമാണം:Cpan3.jpg
കോക്ക്സ് ബസാർ ബീച്ചിൽ സർഫിങ് ചെയ്യുന്നു

പട്ടണം[തിരുത്തുക]

1869 ലാണ് കോക്സ്സ് ബസാർ ടൗൺ രൂപീകരിച്ചത്. പിന്നീട് 1989 ൽ ഒരു ബി-ഗ്രേഡ് മുനിസിപ്പാലിറ്റി ആകുകയുണ്ടായി. ദക്ഷിണ പൂർവ ബംഗ്ലാദേശിലെ ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. നീണ്ട പ്രകൃതിദത്തമായ കടൽത്തീരത്തിനു പേരുകേട്ട സ്ഥലമാണിത്. ചിറ്റഗോംഗിനൊപ്പം റോഡ്, വായു മാർഗ്ഗം കോക്സ് ബസാർ ബന്ധിപ്പിക്കുന്നു[2] . ഇന്ന് ബംഗ്ലാദേശിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് കോക്ക്സ് ബസാർ[3], എങ്കിലും ഇത് ഒരു അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമല്ല.പ്രാദേശിക, വിദേശ വിനോദ സഞ്ചാരികളുടെ സുരക്ഷയും വിനോദ സഞ്ചാര കേന്ദ്ര സംരക്ഷണവും ലക്ഷ്യമാക്കി 2013 ഇൽ ബംഗ്ലാദേശ് സർക്കാർ ടൂറിസ്റ്റ് പോലീസ് യൂണിറ്റ് രൂപീകരിച്ചു.

പ്രമാണം:Cpan1.jpg
കോക്ക്സ് ബസാർ ബീച്ച

ചരിത്രം [തിരുത്തുക]


‌ഒൻപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മുഗൾ സാമ്രാജ്യം കീഴടക്കുന്നതുവരെ അരാക്കൻ രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു കോപ്സ് ബസാറിന്റെ വലിയ ഭൂവിഭാഗം. മുഗൾ രാജാവായ ഷാ ഷുജ അരാക്കനിലക്ക്, ഇന്നത്തെ കോക്സ് ബസാറിന്റെ മലനിരകളിലൂടെ കടന്നുപോകുന്ന സമയത്ത്, ഈ സ്ഥാലത്തിന്റെ സൗന്ദര്യവും  ആകർഷണീയതയും കാണുകയും ആകർഷിക്കപ്പെടുകയും ചെയ്തു.

അദ്ദേഹം തന്റെ സൈന്യത്തെയും കൊണ്ട് അവിടെ തമ്പടിക്കുകയും ചെയ്തു.  മുഗളൻമാർക്ക് ശേഷം, ടിപ്രകൾക്കും  അറക്കനികൾക്കും കീഴിലായി, പിന്നീട് പോർട്ടുഗീസുകാരുടെയും ബ്രിട്ടീഷുകാരുടെയും കീഴിലും.സ്വാതന്ത്രത്തിനു ശേഷം ബംഗ്ലാദേശിന്റെ പ്രധാന കേന്ദ്രമായി മാറി.

ഭൂമിശാസ്ത്രവും കാലാവസ്ഥയും[തിരുത്തുക]

കോക്ക്സ് ബസാർ ടൗണിന് 6.85 കിലോമീറ്റർ സ്‌കൊയർ (2.64 സ്‌കൊയർ മൈൽ) വിസ്തീർണമുണ്ട്. 21°35′0″N 92°01′0″കിഴക്ക് ആയി സ്ഥിതി ചെയ്യന്നു വടക്കു കിഴക്ക് ബഖാലി നദിയും പടിഞ്ഞാറ് ബംഗാൾ ഉൾക്കടലും തെക്ക് ജില്വഞജ് യൂണിയനുമാണുള്ളത്. ഉഷ്ണമേഖലാ മൺസൂണാണ് ബംഗ്ലാദേശിന്റെ കാലാവസ്ഥയിൽ പ്രധാന സ്ഥാനം വഹിക്കുന്നത്. കോക്ക്സ് ബസാറിന്റെ കാലാവസ്ഥയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾക് സമാനമാണ്. ഉയർന്ന താപനില, കനത്ത മഴ, അമിതമായ ഈർപ്പം, വ്യത്യസ്തമായ വേഗത്തിലുള്ള വ്യതിയാനങ്ങൾ എന്നിവ ബംഗ്ലാദേശിന്റെ കാലാവസ്ഥയെ പ്രവചനാതീതമാക്കുന്നു.

അടുത്തുള്ള മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

Parasailing
Jet ski
Limited facility to do boat roaring
Horse riding











അവലംബം[തിരുത്തുക]

  1. "Area, Population and Literacy Rate by Paurashava −2001" (PDF). Bangladesh Bureau of Statistics. Archived from the original (PDF) on 17 December 2008.
  2. "Cox's Bazar, Bangladesh". Encyclopædia Britannica. 12 January 2015. Retrieved 14 January 2008.
  3. Mahmud, Tarek (31 August 2013). "Seashores to get tourist police". Dhaka Tribune. Archived from the original on 2015-06-18. Retrieved 18 June 2015.

‌‌

"https://ml.wikipedia.org/w/index.php?title=കോക്ക്സ്_ബസാർ&oldid=3796565" എന്ന താളിൽനിന്ന് ശേഖരിച്ചത്