കോം ജോഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചാബിൽ വസിക്കുന്ന പാമ്പാട്ടികളായ ആദിവാസിവർഗ്ഗമാണ്‌ കോം ജോഗി[1] അഥവാ ജോഗി[2]. ഗംഗാതീരത്തെ നഗരങ്ങളിൽ പാമ്പുകളെ പ്രദർശിപ്പിച്ചാണ് ഇവർ ഉപജീവനം നടത്തുന്നത്. പാമ്പുകളെ കളിപ്പിക്കുന്നതിന് ഇവർ മകുടി ഉപയോഗിക്കുന്നു[1]‌. .

പാമ്പുപിടുത്തവും പരിശീലനവും[തിരുത്തുക]

നീളമുള്ള വടിയിൽ പാമ്പിനെക്കൊണ്ട് കൊത്തിച്ച് വിഷപ്പല്ലുകൾ അതിൽ കുടുക്കിയാണ് ഇവർ സർപ്പത്തെ പിടികൂടുന്നത്. ഇത്തരത്തിൽ പിടികൂടുന്ന സർപ്പങ്ങളെ പരിശീലിപ്പിച്ച് പ്രദർശനം നടത്തി രണ്ടു വർഷത്തിനു ശേഷം അവയെ സ്വതന്ത്രമാക്കി വിടുന്നു.

സർപ്പവും രാജവെമ്പാലയുമാണ് ഇവരുടെ പ്രധാനപ്പെട്ടയിനങ്ങൾ. പുതിയതായി പിടിച്ച പാമ്പിനെ ഒരു കൂടയിലാക്കി കുറേ ദിവസം ഭക്ഷണവും വെള്ളവും കൊടുക്കാതെയിരിക്കുന്നു. ഇങ്ങനെ ക്ഷീണിച്ചവശനായ സർപ്പത്തെ, പാമ്പാട്ടി, അതിന്റെ വാലിൽപ്പിടിച്ച് പൊക്കിയെടുക്കുന്നു. പാമ്പ് അതിന്റെ തലവളച്ച് മുകളിലേക്ക് വരുകയാണെങ്കിൽ അതിനെ തിരിച്ച് കൂടയിലിടുന്നു.

ഇങ്ങനെ പൂർണമായും അവശനാകുന്ന പാമ്പിന്റെ വിഷപ്പല്ലുകൾ പിഴുതെടുക്കുന്നു. ചിലപ്പോൾ വിഷസഞ്ചിയും നീക്കം ചെയ്യാറുണ്ട്. ആഴ്ചകൾക്കു ശേഷം, പാമ്പാട്ടി തന്റെ മകുടിയും കൈയും മുട്ടും ആട്ടി സർപ്പത്തെ പരിശീലിപ്പിക്കുന്നു.

സർപ്പത്തിന്റെ നട്ടെല്ല് വലിഞ്ഞ് നീളുന്നതിനും അതുവഴി, അതിന്റെ പത്തിയെടുക്കതിനുള്ള വേഗത കുറക്കുന്നതിനുമായി, വാലിൽ പിടിച്ചുയർത്തുന്ന രീഠി പിന്നീടും തുറർന്നുകൊണ്ടിരിക്കും. അങ്ങനെ അവയെ പ്രദർശനത്തിന് തയ്യാറാക്കുന്നു.

കോം ജോഗികളുടെ വേഗതയും പെട്ടെന്ന് പ്രതികരിക്കാനുള്ള കഴിവുമൊക്കെയാണ് പാമ്പുകളിൽ ആധിപത്യം പുലർത്തുന്നതിന് ഇവരെ സഹായിക്കുന്നതെങ്കിലും ഇവർ ഉരുവിടുന്ന മന്ത്രവചനങ്ങളാണ് ഇതിന് നിദാനമെന്ന് അവർ തന്നെ കരുതുന്നു. പാമ്പുകളെ പരിശീലിപ്പിച്ച് പ്രദർശിപ്പിക്കുന്നെങ്കിലും കോം ജോഗികൾ അവക്ക് ഭയഭക്തിബഹുമാനവും നൽകുന്നുണ്ട്.

സ്വന്തം കൈയിലിരുന്ന് ഒരു പാമ്പ് മരണമടയുവാൻ അവർ അനുവദിക്കുകയില്ല. പാമ്പിന് എന്തെങ്കിലും ക്ഷീണമോ അസുഖമോ വന്നാൽ അതിനെ ഇവർ സ്വതന്ത്രരാക്കുന്നു. സ്വന്തം കൈയിലിരുന്ന് സർപ്പം മരിച്ചാൽ അയാളെ സർപ്പം കടിക്കുമെന്ന് വിശ്വസിക്കുന്നു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 174–176. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-26. Retrieved 2009-05-21.
"https://ml.wikipedia.org/w/index.php?title=കോം_ജോഗി&oldid=3803554" എന്ന താളിൽനിന്ന് ശേഖരിച്ചത്