Jump to content

കൊൽക്കത്ത ഇരുട്ടറ ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ബ്ലാക്ക് ഹോൾ ഓഫ് കൽക്കട്ട (20 ജൂൺ 1756) "ഹച്ചിൻസന്റെ രാഷ്ട്രങ്ങളുടെ കഥയിൽ നിന്ന്"

ഫലകം:Bengalis 1756-ൽ ബംഗാളിലെ നവാബായ സിറാജ്-ഉദ്-ദൗളയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാരിൽനിന്നും കൊൽക്കത്ത തിരിച്ചുപിടിച്ചപ്പോൾ കൽക്കട്ടയിലെ വില്യം കോട്ടയിലെ ബ്രിട്ടീഷ് യുദ്ധത്തടവുകാരെ തടവിലാക്കി. 1756 ജൂൺ 20-ന് രാത്രി സിറാജ്-ഉദ്-ദൗളയുടെ സൈന്യം അവരെ കോട്ടയിലെ തടവറയിലെ വലിപ്പം കുറഞ്ഞ ഒരു ഇരുട്ടു മുറിയിൽ അടച്ചു. കൽക്കട്ടയിലെ ബ്ലാക്ക് ഹോൾ (Black Hole of Calcutta) എന്നാണ് ഈ മുറി അറിയപ്പെടുന്നത്.  4.30 × 5.40 ⁠മീറ്റർ (14 × 18 ⁠അടി) ആണ് ഇതിന്റെ വലുപ്പം.[1]

ബ്രിട്ടീഷ്  തടവുകാരിൽ ഒരാളും ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ   ജീവനക്കാരനുമായ ജോൺ സെഫാനിയ ഹോൾവെൽ പറയുന്നു, ഫോർട്ട് വില്യം തകർന്നതിനുശേഷം, കോട്ടയിൽ അതിജീവിച്ച ബ്രിട്ടീഷ് പട്ടാളക്കാരായ ഇന്ത്യൻ ശിപായിമാരും ഇന്ത്യൻ പൗരന്മാരും ഒറ്റരാത്രികൊണ്ട് തടവിലാക്കപ്പെട്ടു. ശ്വാസംമുട്ടലും ചൂടും ക്ഷീണവും മൂലം അവിടെ തടവിലാക്കപ്പെട്ട 146 യുദ്ധത്തടവുകാരിൽ 123 പേർ മരിച്ചു. കൊൽക്കത്ത ഇരുട്ടറ ദുരന്തം എന്ന് ഇത് അറിയപ്പെടുന്നു. [2] പ്ലാസി യുദ്ധത്തിനു കാരണമായ സംഭവമായിരുന്നു ഇത്.

അവലംബം

[തിരുത്തുക]
  1. "Black Hole of Calcutta".
  2. "പ്ലാസ്സി യുദ്ധം/പശ്ചാത്തലം".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]