കൊള്ള് വരയൻ നായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊള്ള് വരയൻ നായ (കൊള്ള് വരിയൻ നായ) എന്നത് പാലക്കാട് ജില്ലയുടെ കിഴക്കൻ ഭാഗത്തെ ഒരു തനത് നാടൻ നായ വർഗ്ഗമാണ്. വേട്ടനായ/ കാവൽനായ എന്നീ വിഭാഗങ്ങളിലായാണിവയെ മുൻ കാലത്ത് വളർത്തിയിരുന്നത്. ഭക്ഷ്യധാന്യമായ മുതിര (കൊള്ള് ) യുടെ നിറവും വരയും ഈ ഇനം നായയുടെ ദേഹത്തുള്ളതുകൊണ്ടാണ് ഇവയ്ക്ക് കൊള്ള് വരയൻ എന്ന പേര് വന്നത്.

"https://ml.wikipedia.org/w/index.php?title=കൊള്ള്_വരയൻ_നായ&oldid=3944294" എന്ന താളിൽനിന്ന് ശേഖരിച്ചത്