കൊളോണിയൽ സൺ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊളോണിയൽ സൺ
പ്രമാണം:ColonelSunOld.jpg
First edition cover
AuthorKingsley Amis
writing as Robert Markham
Cover artistTom Adams
CountryUnited Kingdom
LanguageEnglish
SeriesJames Bond
GenreSpy fiction
PublisherJonathan Cape
Publication date
28 March 1968
Media typePrint (hardback & paperback)
Pages255 pp (first edition, hardback)
ISBN0-224-61294-8 (first edition, hardback)

കിങ്സ്ലി അമിസ് രചിച്ച് ജൊനാതൻ കേപ്പ് പ്രസിദ്ധീകരിച്ച നോവലാണ് കൊളോണിയൽ സൺ. റോബർട്ട് മാർഖം എന്ന തൂലികാനാമത്തിലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. 1968 മാർച്ച് 28 നാണ് ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. 1964ൽ ഇയാൻ ഫ്ലെമിങിന്റെ മരണശേഷം ഇറങ്ങുന്ന ആദ്യ ജെയിംസ് ബോണ്ട് നോവലാണിത്. ഈ നോവലിനുമുൻപ് അമിസ് ജെയിംസ്, ബോണ്ട് സംബന്ധിച്ച രണ്ട് രചനകൾ കൂടി നടത്തിയിട്ടുണ്ട്. ദ ജെയിംസ്ബോണ്ട് ഡോസിയർ എന്ന ഒരു പഠനവും ദ ബുക്ക് ഓഫ് ബോണ്ട് എന്ന ഹാസ്യാത്മക രചനയുമാണവ. ജെയിംസ്ബോണ്ടിന്റെ ബ്രിട്ടീഷ് സീക്രട്ട് സർവ്വീസിന്റെ അധികാരി എം ന്റെ തട്ടിക്കൊണ്ടുപോകലും അതുചെയ്തവരെ തിരയുകയുമാണ് ഈ നോവലിൽ ജെയിംസ് ബോണ്ടിന്റെ പ്രധാന കർത്തവ്യം. ഈ പ്രധാന മിഷനിടക്ക് ഒരു അന്താരാഷ്ട്ര അപകടമുണ്ടാക്കാനുള്ള കമ്യൂണിസ്റ്റ് ചൈനയുടെ ഒരു പദ്ധതി ബോണ്ട് അനാവരണം ചെയ്യുന്നു. റഷ്യക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു ഗ്രീക്ക് ചാരനും ബോണ്ടിന്റെ കൂടെ പ്രവർത്തിക്കുന്നുണ്ട്. ഇവർ എം നെ ഒരു ചെറിയ ഏഗെയൻ ദ്വീപിൽ കണ്ടെത്തുന്നു. എം നെ രക്ഷപ്പെടുത്തുകയും കൊളോണിയൽ സൺ ലിയാങ്-ടാൻ (മുൻ നാസി കമാണ്ടർ), വോൺ റിച്ടെർ എന്നിങ്ങനെ രണ്ട് പ്രധാന എതിരാളികളെ കൊല്ലുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=കൊളോണിയൽ_സൺ_(നോവൽ)&oldid=2690162" എന്ന താളിൽനിന്നു ശേഖരിച്ചത്