കൊളിമ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊളിമ നദി
കൊളിമ നദിയിലെ പ്രഭാത മഞ്ഞ്, 2004, സെപ്റ്റമ്പർ 8
കൊളിമ നദിയിലെ പ്രഭാത മഞ്ഞ്, 2004, സെപ്റ്റമ്പർ 8
അഴിമുഖം ഈസ്റ്റ് സൈബീരിയൻ കടൽ
തട പ്രദേശങ്ങൾ/രാജ്യങ്ങൾ റഷ്യ
നീളം 2,129 km (1,323 mi)
Avg. discharge 3,800 m3/s (130,000 cu ft/s) (near mouth)
തട വിസ്തീർണം 644,000 km2 (249,000 sq mi)
Kolymarivermap.png

റഷ്യയിലെ , മഗദൻ ഒബ്ലാസ്റ്റ്, ചുക്കോത്ത്ക്ക അന്റോണമസ്, സക്കാ റിപ്പബ്ലിക്ക് ,എന്നീ  സ്ഥലങ്ങളെ ആവരണം ചെയ്ത് കടന്നുപോകുന്ന ഒരു വടക്കു കിഴക്കൻ സൈബീരിയൻ നദിയാണ് കൊളിമ നദി(Russian: Колыма́; IPA: [kəlɨˈma]).കുലു നദിയുടേയും, അയൻ യുര്യാക്ക് നദിയുടേയും, സംഗമസ്ഥലത്ത് വച്ച് ഉത്ഭവിക്കുന്ന കൊളിമ,ആർട്ടിക് സമുദ്രത്തിന്റെ ഒരു ഭാഗമായ, കൊളിമഗൾഫിന്റെ കിഴക്ക് സൈബീരിയൻ കടലിൽ വച്ച് ഇല്ലാതാകുന്നു (കൊളിംസ്ക്കി സലീവ്)69°30′N 161°30′E.കൊളിമയ്ക്ക് 2,129 കിലോമീറ്റർ (1,323 മീ) നീളമുണ്ട്.ഇതിന്റെ തുറമുഖത്തിന് 644,000 സ്ക്വെയർ കിലോമീറ്ററുമാണ് വലിപ്പം(249,000 സ്വെയർ.മീ)

ഓരോ വർഷവും പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞ് കൊളിമ നദിയെ വർഷത്തിൽ, 250 ദിവസത്തിന് തണുത്തുറഞ്ഞതാക്കുന്നു,പിന്നീട് ആ ഐസിൽ നിന്ന് മോചനം ലഭിക്കുക ജൂണിന് മുമ്പും, ഒക്ടോബറിന്റെ അവസാനവും മാത്രമാണ്.

കുടിയേറ്റം[തിരുത്തുക]

കൊളിമ നദിയുടെ തീരത്തേക്കുള്ള കുടിയേറ്റങ്ങളിൽ സിനെഗോറി ഡെബിൻ, ഉസ്റ്റ്-സ്രെദ്നെകം, സെയ്മച്ചാൻ, സിറിയങ്ക, സ്രെഡ്നോകോളിംസ് എന്നീ വിഭാഗത്തിൽപെടുന്ന ജനങ്ങളും ഉൾപ്പെടുന്നു.

പ്രവേശന ദ്വാരങ്ങൾ[തിരുത്തുക]

അവസാനത്തെ 75 കിലോമീറ്ററിൽ, ഒന്ന് വളഞ്ഞ്, കൊളിമ രണ്ട് വലിയ ശാഖകളായി പിരിയുന്നു.കിഴക്ക് സൈബീരിയൻ കടലെത്തുന്നതിന് മുമ്പുള്ള കൊളിമ നദിയുടെ വായ്ഭാഗത്ത് ധാരാളം ദ്വീപുകളുണ്ട്, അതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

  • മിക്കൽക്കിനോ 69.416°N 161.255°E ആണ് ഏറ്റവും വലിയ ദ്വീപ്,കൊളിമയുടെ കിഴക്കൻ ശാഖയുടെ പടിഞ്ഞാറ് ഭാഗമായ, പുരാതനമായ കമ്മെന്നായ കോളിമയിലാണ് സ്ഥിതിചെയ്യുന്നത്.ഈ ദ്വീപ് വടക്കുഭാഗത്തെത്തുമ്പോഴേക്കും, ചെറിയ ചെറിയ കഷ്ണങ്ങളായി മാറുന്നു.ഇത് 24 കിലോമീറ്റർ (15 മീ) നീളവും, 6 കിലോമീറ്റർ(4 മീ) വീതിയുമുണ്ട്.മിക്കൽക്കിനോ "ഗ്ലാവ്സെവ്മോർപ്പുട്ട് ഐലാന്റ്" എന്നും അറിയപ്പെടുന്നു.
  • മിക്കൽക്കിനോയുടെ വടക്ക്കിഴക്കുള്ള തീരപ്രദേശങ്ങളിൽ നിന്ന് 3 കിലോമീറ്റർ അകലേയാണ് സുക്കാർണി, അല്ലെങ്കിൽ സുക്കോർണി.ഇതിന് 11 കിലോമീറ്റർ (7 മീ) നീളവും, 5 കിലോമീറ്റർ (3 മീ) വീതിയുമുണ്ട്.വടക്ക്കിഴക്കുള്ള സുക്കോർണി, മോർസ്ക്കി സോട്ട്ക്കി എന്നറിയപ്പെടുന്ന ഒരു കൂട്ടം കുഞ്ഞു ദ്വീപുകളാണ്.
  • പ്യാറ്റ്' പാൽ'ട്ട്സെവ്, സുക്കോർണിയുടെ തെക്കുഭാഗത്തുള്ള അന്ത്യത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ്.ഇത് 5 കിലോമീറ്റർ തന്നെ നീളവും, പരമാവധി 1.8 കിലോമീറ്റർ വീതിയുമുണ്ട്.
  • നാസ്രോവ്സ്ക്കി 69.666°N 161.031°E
  • ഷോട്ടോർമോവോയ് 69.666°N 161.031°E

ഗാലറി[തിരുത്തുക]

ഡെബിൻ -ൽസ്ഥിതിചെയ്യുന്ന പാലം
കൊളിമ നദിയ്ക്ക് കുറുകെയായി പാലം കെട്ടുന്നതിനായി അധ്വാനിക്കുന്ന ദാൽസ്റ്റ്രോയ് തൊഴിലാളികൾ
കൊളിമയിലെ ഹൈഡ്രോ ഇലക്ട്രോ പവർഹൗസുകൾ

അവലംബം[തിരുത്തുക]

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് നിർവചിച്ചിട്ടുണ്ടെങ്കിലും <references> എന്നതിലുള്ള സംഘ ഘടകം "" ആദ്യ എഴുത്തിൽ കാണുന്നില്ല.

പ്രാഥമിക അറിവുകൾ[തിരുത്തുക]

അധിക ലിങ്കുകൾ [തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊളിമ_നദി&oldid=2373571" എന്ന താളിൽനിന്നു ശേഖരിച്ചത്