കൊല്ലത്തിന്റെ സമ്പദ്‌ഘടന
കൊല്ലത്തിന്റെ സാമ്പത്തികഘടന പ്രധാനമായും കൃഷിയെ ആശ്രയിച്ചിരിക്കുന്നു. കശുവണ്ടി വ്യവസായം, മത്സ്യബന്ധനം എന്നിവയ്ക്കും സാമ്പത്തിക അടിത്തറയെ ക്രമപ്പെടുത്തുന്നതിൽ കാര്യമായ പ്രാധാന്യമുണ്ട്.
രൂപരേഖ[തിരുത്തുക]
കൊല്ലം കേന്ദ്രമായ വ്യാവസായിക സംഘടനകൾ | |||||
No. | Council/Organization | ||||
1 | കാഷ്യൂ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ | ||||
2 | ചവറ കെ.എം.എം.എൽ. | ||||
3 | കൊല്ലം തുറമുഖം | ||||
4 | കേരല സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപറേഷൻ | ||||
5 | യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് | ||||
ജില്ലയിൽ പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപ്നനങ്ങളിൽ 102 789 പേർ തൊഴിലെടുക്കുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളിലായി 106 755 തൊഴിലാളികൾ പണിയെടുക്കുന്നു. തീപ്പെട്ടി, കരകൌശലം, റബ്ബർ, പ്ലാസ്റ്റിക്ക്, തുകൽ, റെക്സിൻ, സോപ്പ്, ഭക്ഷ്യോൽപ്പാദനം, എഞ്ചിനീയറിങ്ങ് എന്നീ മേഖലകളീലായി 399 545 പേർ തൊഴിലെടുക്കുന്നു. കശുവണ്ടി മേഖലയിൽ 2.5 ലക്ഷം തൊഴിലാളികൾ ഉണ്ട്. ഇന്ത്യയിലെ കശുവണ്ടി കയറ്റുമതിയുടെ 75%ൽ അധികം കൊല്ലം ജില്ലയിൽ നിന്നാണ്. അതുകൊണ്ട് കൊല്ലത്തെ 'Cashew Capital of the India' എന്നു വിശേഷിപ്പിക്കാറൂണ്ട്.[1]
മത്സ്യ മേഖലയിൽ ഏതാണ്ട് ഒരു ലക്ഷത്തോളം പേർ ഉപജീവനം നടത്തുന്നു. ലോഹമണൽ കൊണ്ട് സമ്പന്നമായ ചവറ തീരദേശത്ത് ഇന്ത്യൻ റെയർഎർത്ത്സ്, കേരള മിനറൽസ് & മെറ്റൽസ് മുതലായ വൻകിട വ്യവസായശാലകൾ സ്ഥിതിചെയ്യുന്നു. മുണ്ടയ്ക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്[2], ഉമയനല്ലൂർ സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്[3] എന്നിവ കൊല്ലത്തെ വ്യാവസായിക എസ്റ്റേറ്റുകളാണ്. ലോകത്ത് ഏറ്റവുമധികം പെൻസിൽ സ്ലേറ്റ് നിർമ്മിക്കുന്നത് കൊല്ലത്താണ്.[4] തിരുവനന്തപുരം ടെക്നോപാർക്കിന്റെ ഒരു ഉപകേന്ദ്രം കുണ്ടറയിൽ സ്ഥിതി ചെയ്യുന്നു. നീണ്ടകര, കാവനാട്, ശക്തികുളങ്ങര, മരുത്തടി എന്നീ പ്രദേശങ്ങളിൽ കയറ്റുമതിയ്ക്കായി മത്സ്യവും ജലജീവികളുടെയും സംസ്കരണം വ്യാവസായികാടിസ്ഥാനത്തിൽ നടത്തുന്നുണ്ട്.[5] [6] നത്തയ്ക്കാ ഇവയിൽ പ്രധാനമാണ്.[7] അഷ്ടമുടിയിൽ ഇവയുടെ കൃഷി നടക്കുന്നുണ്ട്.[8] കൊല്ലം തുറമുഖം ഇന്ത്യയിലെ പ്രധാന തുറമുഖമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://articles.economictimes.indiatimes.com/2011-09-22/news/30189382_1_kollam-backwaters-tourism-infrastructure
- ↑ http://www.keralaindustry.org/malayalam/images/gos/2013/89.pdf
- ↑ http://keralasidco.com/index.php?option=com_content&view=article&id=80&Itemid=103
- ↑ http://www.thehindu.com/2004/01/17/stories/2004011704700300.htm
- ↑ http://www.keralaexporters.com/categories/food/
- ↑ http://www.mpeda.com/exporters/IQF/ExportersOtherMarineProducts.htm
- ↑ http://www.newindianexpress.com/cities/kochi/Sustainable-Fishing-Practice-of-Thekkumbhagam-Wins-Acclaims/2014/11/06/article2509940.ece
- ↑ http://www.thehindu.com/news/national/kerala/global-stamp-for-the-ashtamudi/article6579279.ece