കൊല്ലങ്കോട് ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊല്ലങ്കോട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊല്ലങ്കോട് (വിവക്ഷകൾ) എന്ന താൾ കാണുക. കൊല്ലങ്കോട് (വിവക്ഷകൾ)

കൊല്ലങ്കോട്‌ ക്ഷേത്രത്തിന്റെ ആരംഭത്തിനെക്കുറിച്ച്‌ രേഖാമൂലമായ തെളിവുകളൊന്നും ലഭ്യമല്ല. എന്നിരുന്നാലും തലമുറകളായ്‌ കൈമാറുന്ന ചില ഐതിഹ്യങ്ങളാണ്‌ ഏക ആശ്രയം..ഒരു ഐതിഹ്യം ഇവിടെ വിവരിച്ചിരിക്കുന്നു.

ഐതിഹ്യം[തിരുത്തുക]

കൊടുങ്ങല്ലൂരിൽ നിന്നും കന്യാകുമാരി ദേവീ ക്ഷേത്രം സന്ദർശിക്കാൻ പോകുന്ന യാത്രക്കിടയിൽ ഒരു ബ്രാഹ്മിണ തീർത്ഥാടകൻ വഴിമധ്യേ ഇവിടുത്തെ "പുരക്കൽ ഭവനം" എന്ന ഒരു വീട്ടിൽ വിശ്രമിക്കാനിടയായി. ആ സമയത്ത്‌ ആ ഭവനത്തിൽ ഉണ്ടായിരുന്നത്‌ ഒരേ ഒരു വൃദ്ധ സ്‌ത്രീയായിരുന്നു. അവൾ "ആനന്ദി" എന്നും "പൊന്നി" എന്നും പേരുള്ള രണ്ടു പരിചാരകരെ ഈ തീർത്ഥാടകനെ പരിചരിക്കാൻ നിയോഗിച്ചു. അവർ അദ്ദേഹത്തെ പാരമ്പര്യമായ രീതിയിൽ തന്നെ പാൽ, പഴം, ഇളനീർ, അവൽ എന്നിവ നൽകി സംസ്കരിച്ചു. പണ്ഡിതനും, ജോത്സ്യനുമായ ആ ബ്രാഹ്മിണൻ ആ സ്‌ത്രീയോട്‌ അവർ അപ്പോൾ ഗർഭിണിയാണെന്നും, അവൾക്ക്‌ പിറക്കുന്ന ശിശു അമാനുഷിക കഴിവുകൾ ഉള്ളവനും, തികഞ്ഞ ബുദ്ധിശാലിയുമായിരിക്കും എന്നു പ്രവചിച്ചു. ഈ പ്രവചനം "ആദിമാർത്താണ്ടൻ അല്ലെങ്കിൽ മാഹിമാർത്താണ്ടന്റെ" ജനനത്തിന്‌ വഴി തെളിച്ചു, കന്യാകുമാരി ദേവീ ക്ഷേത്രത്തിൽ നിന്നും തിരിച്ചു വരുന്ന വഴിയിൽ ഈ ബ്രാഹ്മണൻ തനിക്ക്‌ വിശ്രമസ്ഥലം തന്ന സ്‌ത്രീക്ക്‌ ഒരു അമൂല്യ ഗ്രന്ഥം സമ്മാനിച്ചു. അദ്ദേഹം "പുരക്കൽ" -ലെ ഒരു കിണറ്റിൽ "സാലഗ്രാമം" എന്ന ഈ ഗ്രന്ഥം നിക്ഷേപിക്കുകയും ഭാവിയിൽ ഈ പ്രദേശം അനുഗൃഹീതം ആകുമെന്ന് പ്രവചിക്കുകയും ചെയ്തു. പിൽക്കാലത്ത്‌ ഈ കിണറ്റിൽ വെള്ളം കോരിക്കൊണ്ടിരുന്ന ഒരു സ്‌ത്രീക്ക്‌ ഈ പുസ്‌തകം ഒരു "പാക്ക്‌" -ന്റെ രൂപത്തിൽ കിട്ടുകയും , ആ പാക്ക്‌ അവൾ മുറിക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നും രക്തം വരുകയും ചെയ്തു. അതിനാൻ ദേവപ്രശ്നം വച്ചപ്പോൾ, അ സ്‌ഥലത്ത്‌ ഭദ്രകാളിയുടെ പ്രസന്നം തെളിയുകയും, അവിടെ ഒരു ഭദ്രകാളീ ക്ഷേത്രം കെട്ടണം എന്നും നിർദ്ദേശിക്കപ്പെട്ടു. ഇന്ന് കാണുന്ന മൂലക്ഷേത്രമായ "പഴയ മുടിപ്പുര" എന്നറിയപ്പെടുന്ന കൊല്ലങ്കോട്‌ വട്ടവിള ഭദ്രകാളീ ക്ഷേത്രം ഇപ്രകാരമാണ്‌ ഉണ്ടായതെന്ന് ഐതിഹ്യം.

ക്ഷേത്രഭരണം[തിരുത്തുക]

ഇന്ന് വലിയവീട്‌, കാടാക്കുറിച്ചി,കോവിൽ വിളാകം,ഇടവിളാകം, കടയാംതോട്ടം, റാവം, കുറ്ററ, നെടിവിള,കുട്ടമംഗലം, പള്ളിത്തോട്ടം,ചാത്തറ എന്നീ കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്‌ ക്ഷേത്രഭരണം നിർവ്വഹിക്കുന്നത്‌.

ഉത്സവം[തിരുത്തുക]

പ്രസിദ്ധമായ "വില്ലിന്മേൽ തൂക്കം" ദേവിയുടെ ജന്മദിനമായ മീനഭരണി നാളിൽ കൊണ്ടാടുന്നു. വട്ടവിള മുടിപ്പുരയിൽ പത്താമുദയത്തിനു നിരവധി ഭക്തജനങ്ങൾ ദേവിക്ക് പൊങ്കാല നൈവേധ്യം അർപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കൊല്ലങ്കോട്_ക്ഷേത്രം&oldid=3139633" എന്ന താളിൽനിന്ന് ശേഖരിച്ചത്