കൊല്ലം പ്രസ് ക്ലബ്ബ്

കൊല്ലത്തെ പത്ര പ്രവർത്തകരുടെ ആസ്ഥാനമാണ് കൊല്ലം പ്രസ് ക്ലബ്ബ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മാരകമായാണ് കൊല്ലത്തെ പത്ര പ്രവർത്തകർ ഇത് സ്ഥാപിച്ചത്.[1]
നിർമ്മാണം
[തിരുത്തുക]
കേരള പത്ര പ്രവർത്തക സംഘടനയുടെ കൊല്ലം ജില്ലാ ഘടകമാണ് ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് ഈ സ്മാരകം നിർമ്മിച്ചത്. എച്ച് ആൻഡ് സിക്കായിരുന്നു നിർമ്മാണത്തിന്റെ കരാർ. 1969 ഫെബ്രുവരി 22 ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ തറക്കല്ലിട്ടു. 1972 ജനുവരി 31 ന് കെട്ടിട നിർമ്മാണംപൂർത്തിയായി. കശുവണ്ടിത്തൊഴിലാളികളും വ്യാപാരികളുമുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സ്മാരക നിർമ്മാണത്തിന് സഹായം നൽകി. കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിർമ്മിച്ച രണ്ടാമത്തെ പ്രസ് ക്ലബ്ബാണിത്. ടി.കെ. ദിവാകരൻ മുനിസിപ്പൽ ചെയർമാനായിരുന്നപ്പോഴാണ് പ്രസ് ക്ലബ്ബിനു നാലു സെന്റ് സ്ഥലം അനുവദിക്കുന്നത്.[2] നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2003 ജനുവരി 25 ന് കെ.കരുണാകരൻ നിർവഹിച്ചു.
സ്റ്റില്ലം 2025
[തിരുത്തുക]ജില്ല രൂപീകൃതമായതിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ചു കൊല്ലം പ്രസ് ക്ലബ്ബും ചവറ ഐ.ആർ.ഇ. ഇന്ത്യ ലിമിറ്റഡും ചേർന്നു മൂന്നു ദുവസത്തെ കൊല്ലം പബ്ലിക് ലൈബ്രറിയിലെ ക്വയിലോൺ ആർട്ട് ഗാലറിയിൽ കൊല്ലത്തെ പ്രസ് ഫൊട്ടോഗ്രഫർമാർ പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഫോട്ടോ പ്രദർശനം ‘സ്റ്റില്ലം 2025’ സംഘടിപ്പിച്ചു.
-
സ്റ്റില്ലം 2025 പ്രദർശനത്തിന്റെ സമാപനം ജി.ആർ. ഇന്ദുഗോപൻ നിർവഹിക്കുന്നു
-
സ്റ്റില്ലം 2025 ഫോട്ടോ പ്രദർശനം