കൊലെത്ത് ഖൗരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Colette Khoury
{{{തദ്ദേശീയ പേര്}}}
Koury.jpg
ജനനം1937 (വയസ്സ് 82–83)
ദേശീയതSyrian
തൊഴിൽWriter, Professor, Poet, Member of Parliament
പ്രധാന കൃതികൾDays With Him

സിറിയൻ നോവലിസ്റ്റും കവയിത്രിയുമാണ് കൊലെത്ത് ഖൗരി (English: Colette Khoury Arabic: كوليت خوري) . മുൻ സിറിയൻ പ്രധാനമന്ത്രിയായിരുന്ന ഫാരിസ് അൽ ഖൗരിയുടെ ചെറുമകളാണ് കൊലെത്ത് ഖൗരി. ഡമസ്‌കസ് സർവ്വകലാശാലയിൽ നിന്ന് ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദം നേടി. ബെയ്‌റൂത്തിലെ സ്‌കൂൾ ഓഫ് ലിറ്ററേച്ചറിൽ നിന്ന് ഡിപ്ലോമ കരസ്ഥമാക്കി.[1]

ആദ്യകാല ജീവിതം[തിരുത്തുക]

സിറിയയിലെ ഡമസ്‌കസിലുള്ള ബാബ് തുർമയിൽ 1937ൽ ജനിച്ചു. 1990-95 കാലയളവിൽ സിറിയൻ പാർലമെന്റിൽ സ്വതന്ത്ര അംഗമായിരുന്നു. 2008ൽ സിറിയൻ പ്രസിഡന്റ് ബശാറുൽ അസദിന്റെ സാഹിത്യ ഉപദേശകയായി നിയമിതയായി.[2] സിറിയൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അൽ ബഅത്ത് പത്രത്തിൽ രാഷ്ട്രീയ സാഹിത്യ വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതിവരുന്നു.[3]

വ്യക്തി ജീവിതം[തിരുത്തുക]

അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഫ്രാൻസിസ് ബുത്രോൺ ഹാരിസന്റെ കൊച്ചുമകനും മെക്‌സിക്കൻ കലാകാരനായ മൗര്യസ് ഡെ സയാസിന്റെ മകനുമായ സ്പാനിഷ് സംഗീതജ്ഞൻ റോഡ്രിഗോ ഡെ സയാസിനെ വിവാഹം ചെയ്തു.[4] ഈ ബന്ധത്തിൽ ഒരു മകനും മകളുമുണ്ട്.[4]

അവലംബം[തിരുത്തുക]

  1. "Colette Khoury". Arab Cultural Trust.
  2. "Syrian Writer Named Literary Adviser to President". Middle East Online Web. ശേഖരിച്ചത് 6 October 2014.
  3. Casey, James (2012). Syria: 1920 to Present: Middle East. Thousand Oaks, CA: SAGE Publications. |access-date= requires |url= (help)
  4. 4.0 4.1 Crosshatching in Global Culture: A Dictionary of Modern Arab Writers: An Updated English Version of R.B. Campbell's Contemporary Arab Writers, Volume 101, Part 2, page 661
"https://ml.wikipedia.org/w/index.php?title=കൊലെത്ത്_ഖൗരി&oldid=3135567" എന്ന താളിൽനിന്ന് ശേഖരിച്ചത്