കൊലയാളിത്തിമിംഗലം
Killer whale[1] Orca | |
---|---|
![]() | |
![]() | |
മനുഷ്യനുമായി താരതമ്യപ്പെടുത്തുമ്പോൾ വലുപ്പം | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Mammalia |
Order: | Artiodactyla |
Infraorder: | Cetacea |
Family: | Delphinidae |
Genus: | Orcinus Fitzinger, 1860[5] |
Species: | O. orca
|
Binomial name | |
Orcinus orca | |
![]() | |
Orcinus orca range | |
Synonyms | |
Delphinus orca Linnaeus, 1758 |
കൊലയാളിത്തിമിംഗിലം[6][7] അഥവാ ഓർക്ക[8][9] (ശാസ്ത്രീയനാമം: Orcinus orca) ഡോൾഫിൻ കുടുംബത്തിൽ വച്ച് ഏറ്റവും വലിയവയാണ്[8][9]. പേരിൽ തിമിംഗിലം എന്നുണ്ടെങ്കിലും ഇവ തിമിംഗിലങ്ങളുടെ ജനുസ്സിൽ പെട്ടവയല്ല. എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവരുന്നു. മാംസഭോജികളായ ഇവ മീൻ, കടൽസിംഹം, തിമിംഗിലം എന്നിവയെ ഭക്ഷണമാക്കാറുണ്ട്. ബുദ്ധിശാലികളും മനുഷ്യരോട് നന്നായി ഇണങ്ങുന്നവയുമായ ഓർക്കകളെ പരിശീലിപ്പിച്ച് ചില സമുദ്രജീവി പ്രദർശനശാലകൾ ഇവയുടെ പ്രദർശനങ്ങൾ നടത്തിവരുന്നു.
രൂപവിവരണം[തിരുത്തുക]
കറുപ്പും വെളുപ്പും ഇടകലർന്ന ശരീരമുള്ള ഇവയുടെ മുതുകിലെ വലിയ ചിറകിന് ആൺ തിമിംഗിലങ്ങളിൽ 1.8 മീറ്റർ നീളം വരെ ഉണ്ടാവാറുണ്ട്. കടുംകറുത്ത ശരീരത്തിൽ കണ്ണുകൾക്ക് പിന്നിലായി ദീർഘവൃത്താകൃതിയിലുള്ള വെള്ളപ്പാടും മുതുകിലെ ചിറകിനു പിന്നിൽ ഇരുവശങ്ങളിലായി ചാരനിറമുള്ള പാടുമുണ്ട്. നെഞ്ചിനു വെള്ളനിറമാണ്. വശങ്ങളിൽ വെള്ളപ്പാടും ഉരുണ്ട തുഴകളുമുണ്ട്.ആണിന് പെണ്ണിനേക്കാൾ വലിപ്പവും തൂക്കവും കൂടും. അതുപോലെ മുതുകിൽ നീളക്കൂടുതലുള്ളതും നേരെയുള്ളതുമായ ചിറകുകൾ ഉണ്ട്.
പെരുമാറ്റം[തിരുത്തുക]
അഭ്യാസപാടവവും ജിജ്ഞാസയുമുള്ള ഇവ പലപ്പോഴും ബോട്ടുകളെയും മനുഷ്യരെയും സമീപിക്കാറുണ്ട്. അത്ര ശക്‌തിയിലല്ല വെള്ളം ചീറ്റുന്നത്. തിമിംഗിലങ്ങൾക്ക് പൊതുവെയുള്ള മറ്റു സ്വഭാവങ്ങളായ വേഗത്തിലുള്ള നീന്തൽ, ജലോപരിതലത്തിലേക്കുള്ള കുതിച്ചുയരൽ, വാൽകൊണ്ടുള്ള പ്രഹരം, തുഴകൾ കൊണ്ടുള്ള വീശിയടി മുതലായവ പ്രദർശിപ്പിക്കാറുണ്ട്.
വലിപ്പം[തിരുത്തുക]
ശരീരത്തിന്റെ മൊത്തം നീളം :5.5 - 9.8 മീ.
തൂക്കം :2600 - 9000 കിലോഗ്രാം
ആവാസം, കാണപ്പെടുന്നത്[തിരുത്തുക]
കിഴക്കും പടിഞ്ഞാറും തീരപ്രദേശങ്ങളിൽ നിന്ന് മാറി താഴ്ചയുള്ളതും തണുപ്പുള്ളതുമായ ഉൾക്കടൽ മേഖലകൾ.
നിലനില്പിനുളള ഭീക്ഷണി[തിരുത്തുക]
വേട്ട, ആവാസകേന്ദ്രങ്ങുളുടെ നാശം
ചിത്രശാല[തിരുത്തുക]
- കൊലയാളി തിമിംഗിലങ്ങൾ
- കൊലയാളി തിമിംഗിലങ്ങൾ ഓർലാന്റോ സീ വേൾഡ്.jpg
- കൊലയാളി തിമിംഗിലം ഫ്ലോറിഡയിലെ ഓർലാന്റോ സീ വേൾഡ്.jpg
ഇതുകൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
- ↑ "Orcinus orca Linnaeus 1758". Fossilworks. മൂലതാളിൽ നിന്നും 2020-04-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 28, 2018.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;iucn
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Orcinus orca (Linnaeus, 1758)". Integrated Taxonomic Information System. ശേഖരിച്ചത് March 9, 2011.
- ↑ "Orcinus Fitzinger, 1860". Integrated Taxonomic Information System. ശേഖരിച്ചത് March 9, 2011.
- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
- ↑ 8.0 8.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-28.
- ↑ 9.0 9.1 http://www.austmus.gov.au/factsheets/killer_whale.htm
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

