കൊറ്റില്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേനൽ മൂർച്ഛിച്ചുകഴിഞ്ഞ് മഴക്കാലം അടുക്കുമ്പോഴാണ് കൊക്കുകളും മറ്റ് അനേകം നീർപ്പക്ഷികളും കൂട് വയ്ക്കുന്നത്. ഇവ ഒത്തുചേർന്ന് വലിയ മരങ്ങളിലോ മരക്കൂട്ടങ്ങളിലോ ആണ് കൂട് വയ്ക്കുന്നത്. ഇത്തരം സ്ഥലങ്ങൾക്കാണ് കൊറ്റില്ലം എന്ന് പറയുന്നത്. കേരളത്തിലെ മിക്കസ്ഥലങ്ങളിലും ഒരു കാലത്ത് കൊറ്റില്ലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പക്ഷിവേട്ടയും മരം മുറിക്കലും കാരണം നിരവധി കൊറ്റില്ലങ്ങൾ നശിച്ചു. കുമരകം പക്ഷി സങ്കേതത്തിൽ ഇപ്പോഴും കൊറ്റില്ലങ്ങളുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊറ്റില്ലം&oldid=3092518" എന്ന താളിൽനിന്ന് ശേഖരിച്ചത്