കൊറ്റമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊറ്റമം
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
683574
അടുത്ത പട്ടണംകാലടി
ലോകസഭാമണ്ഡലംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലം

എറണാകുളം ജില്ലയിലെ മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു പ്രദേശമാണ് കൊറ്റമം. പെരിയാറിന്റെ തീരത്താണ് കൊറ്റമം സ്ഥിതിചെയ്യുന്നത്. അങ്കമാലിയിൽ നിന്ന് 9ഉം കാലടിയിൽ നിന്ന് 2.9ഉം കിലോമീറ്റർ ആണ് കൊറ്റമത്തേക്കുള്ള ദൂരം. മലയാറ്റൂർ കുരിശുമുടിയിലേക്ക് പോകുന്നത് ഇത് വഴിയാണ്.

കിഴക്ക് കമ്പനിപടിയും, പടിഞ്ഞാറ് കൊറ്റമം തോടും, വടക്ക് കളംബാട്ടുപുരവും ആണ് കൊറ്റമത്തിന്റെ അതിരുകൾ. തെക്ക് വശത്ത് കൂടെ ആണ് പെരിയാർ ഒഴുകുന്നത്‌ . കൊറ്റമത്തെ പ്രസിദ്ധമാക്കുന്നത് വിശുദ്ധ റോക്കി പുണ്യവാന്റെ നാമത്തിലുള്ള കപ്പേളയാണ്. കൊറ്റമം ജംഗ്ഷനിൽ തന്നെയാണ് കപ്പേള സ്ഥിതി ചെയ്യുന്നത്. രോഗ ശാന്തിക്കായി അനേകം പേർ ഇവിടെ വന്നു പ്രാർഥിക്കാറുണ്ട്.

സെൻറ് ജോസഫ്‌ എൽ.പി. സ്കൂൾ, എസ്.എൻഡി.പി. ഹൈസ്കൂൾ, നീലീശ്വരം എന്നിവയാണ് പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • ബാംബൂ കോർ പറേഷൻ ഡിപോ
  • നീലീശ്വരം പോസ്റ്റ്‌ ഓഫീസ്
  • എസ്.ബി.ഐ. ബ്രാഞ്ച് ഓഫീസ്
  • അങ്കമാലി അർബൻ ബാങ്ക് ബ്രാഞ്ച്
  • St ജോസഫ് എൽ പി സ്കൂൾ
  • എസ്‌ ൻ ഡി പി ഹൈർസെക്കന്ഡറി സ്കൂൾ
  • St ജോസഫ് പാരിഷ് ഹാൾ

എത്തിച്ചേരുവാനുള്ള വഴി[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൊറ്റമം&oldid=3330989" എന്ന താളിൽനിന്ന് ശേഖരിച്ചത്