Jump to content

കൊറോണേഷൻ ഗൾഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Coronation Gulf, Nunavut, Canada.
  Nunavut
  Northwest Territories
  Yukon Territory
  British Columbia
  Alberta
  Saskatchewan
  Manitoba
  Regions outside Canada (Greenland, Alaska)

കൊറോണേഷൻ ഗൾഫ് വിക്ടോറിയ ദ്വീപിനും കാനഡയിലെ നുനാവട് പ്രധാന കരയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ഉൾക്കടലാണ്. വടക്കുപടിഞ്ഞാറ് ഇത് ഡോൾഫിൻ ആൻറ് യൂണിയൻ കടലിടുക്കുമായും അവിടെ നിന്ന് ബ്യൂഫോർട്ട് കടൽ, ആർട്ടിക് സമുദ്രം എന്നിവയുമായും; വടക്കുകിഴക്ക് ഡീസ് കടലിടുക്കുമായും അവിടെ നിന്ന് ക്വീൻ മൗഡ് ഗൾഫുമായും ബന്ധിക്കുന്നു. ഇതിൻറെ വടക്കുപടിഞ്ഞാറൻ അഗ്രം കേപ് ക്രൂസെൻസ്റ്റേൺ ആണ് (അലാസ്കയിലെ കേപ് ക്രൂസെൻസ്റ്റേൺ അല്ല). അതിന്റെ തെക്ക് ഭാഗം റിച്ചാർഡ്‌സൺ ബേയും റേ നദി, റിച്ചാർഡ്‌സൺ നദി, വലിയ കോപ്പർമൈൻ നദി, നപാക്‌ടോക്‌ടോക് നദി, ഏഷ്യാക് നദി എന്നിവയുടെ നദീമുഖങ്ങളുമാണ് (പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്). ട്രീ നദി തെക്ക് മധ്യഭാഗത്തുകൂടി പ്രവേശിക്കുന്നു. തെക്കുകിഴക്കേ അറ്റത്ത് വലിയ ബാതർസ്റ്റ് ഇടക്കടൽ സ്ഥിതിചയ്യുന്നു. വടക്കുകിഴക്കേയറ്റത്ത് കെന്റ് പെനിൻസുലയിലെ കേപ് ഫ്ലിൻഡേഴ്‌സ് ആണ്. ഉൾക്കടലിൻറെ മധ്യഭാഗത്തായി ഡ്യൂക്ക് ഓഫ് യോർക്ക് ദ്വീപസമൂഹം സ്ഥിതിചെയ്യുന്നു.

ജോർജ്ജ് നാലാമൻ രാജാവിന്റെ കിരീടധാരണത്തോടനുബന്ധിച്ച് 1821-ൽ സർ ജോൺ ഫ്രാങ്ക്ലിനാണ് ഉൾക്കടലിൻ ഈ പേര് നൽകിയത്. കനേഡിയൻ ആർട്ടിക് പര്യവേഷണത്തിന്റെ ഭാഗമായി 1916-ൽ റുഡോൾഫ് ആൻഡേഴ്സണും ഡയമണ്ട് ജെന്നസും ചേർന്ന് പ്രദേശത്തിന്റെ പരിസ്ഥിതി, തദ്ദേശീയ സംസ്കാരം എന്നിവയേക്കുറിച്ച് പഠിച്ചു.[1] ഉൾക്കടലിൻറെ തെക്ക്, പ്രധാന ഭൂപ്രദേശത്ത് ഗണ്യമായ വജ്ര, യുറേനിയം നിക്ഷേപങ്ങൾ ഉണ്ടായിരിക്കുമെന്നാണ് നഗമനം.

അവലംബം

[തിരുത്തുക]
  1. "Coronation Gulf". THE CANADIAN ENCYCLOPEDIA. Retrieved August 18, 2015.
"https://ml.wikipedia.org/w/index.php?title=കൊറോണേഷൻ_ഗൾഫ്&oldid=3944302" എന്ന താളിൽനിന്ന് ശേഖരിച്ചത്