കൊറോണറി ആർട്ടറി ഡിസീസ്
കൊറോണറി ആർട്ടറി ഡിസീസ് | |
---|---|
മറ്റ് പേരുകൾ | അതെറോസ്ക്ലിറോറ്റിക് ഹാർട്ട് ഡിസീസ്,[1] atherosclerotic vascular disease,[2] coronary heart disease[3] |
![]() | |
കൊറോണറി ആർട്ടറിയിലെ അതെറോസ്ക്ലിറോസിസിനെ കാണിക്കുന്ന ചിത്രം | |
സ്പെഷ്യാലിറ്റി | Cardiology, cardiac surgery |
ലക്ഷണങ്ങൾ | Chest pain, shortness of breath[4] |
കാരണങ്ങൾ | Atherosclerosis of the arteries of the heart[5] |
അപകടസാധ്യത ഘടകങ്ങൾ | High blood pressure, smoking, diabetes, lack of exercise, obesity, high blood cholesterol[5][6] |
ഡയഗ്നോസ്റ്റിക് രീതി | Electrocardiogram, cardiac stress test, coronary computed tomographic angiography, coronary angiogram[7] |
പ്രതിരോധം | Healthy diet, regular exercise, maintaining a healthy weight, not smoking[8] |
Treatment | Percutaneous coronary intervention (PCI), coronary artery bypass surgery (CABG)[9] |
മരുന്ന് | Aspirin, beta blockers, nitroglycerin, statins[9] |
ആവൃത്തി | 110 million (2015)[10] |
മരണം | 8.9 million (2015)[11] |
ഹൃദയത്തിന്റെ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടി ഹൃദയ പേശികളിലേക്കുള്ള രക്തയോട്ടം കുറയുന്ന രോഗാവസ്ഥയാണ് കൊറോണറി ഹാർട്ട് ഡിസീസ് (സിഎച്ച്ഡി) അല്ലെങ്കിൽ ഇസ്കീമിക് ഹാർട്ട് ഡിജിസ് (ഐഎച്ച്ഡി) എന്നും അറിയപ്പെടുന്ന കൊറോണറി ആർട്ടറി ഡിസീസ് (സിഡിഎച്ച്) .[12][13][14][15] ഹൃദയ സംബന്ധമായ അസുഖങ്ങളിൽ ഏറ്റവും സാധാരണമായ ഒന്നാണിത് .[16] അൻജിന പെക്റ്റോറിസ്, മയോകാർഡിയൽ ഇൻഫാർക്ഷൻ, പെട്ടെന്നുള്ള ഹൃദയസ്തംഭനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. [17] തോൾ, കൈ, പുറം, കഴുത്ത് അല്ലെങ്കിൽ താടിയെല്ലിലേക്ക് സഞ്ചരിക്കാനിടയുള്ള നെഞ്ചുവേദനയോ അസ്വസ്ഥതയോ ആണ് ഒരു സാധാരണ ലക്ഷണം.[18] ഇടയ്ക്കിടെ നെഞ്ചെരിച്ചിൽ അനുഭവപ്പെടാം. സാധാരണയായി വ്യായാമത്തിലൂടെയോ വൈകാരിക സമ്മർദ്ദത്തിലൂടെയോ രോഗലക്ഷണങ്ങൾ ഉണ്ടാകുകയും കുറച്ച് മിനിറ്റിനുള്ളിൽ നീണ്ടുനിൽക്കുകയും വിശ്രമത്തോടെ ഭേദപ്പെടുകയും ചെയ്യുന്നു.[18] ശ്വാസതടസ്സം ഉണ്ടായേക്കാം, ചിലപ്പോൾ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. .[18] പല കേസുകളിലും, ആദ്യ ലക്ഷണം തന്നെ ഹൃദയാഘാതമായേക്കാം.[13] മറ്റ് സങ്കീർണതകളിൽ ഹൃദയസ്തംഭനം അല്ലെങ്കിൽ അസാധാരണമായ ഹൃദയമിടിപ്പ് എന്നിവ ഉൾപ്പെടുന്നു.[13]
ഉയർന്ന രക്തസമ്മർദ്ദം, പുകവലി, പ്രമേഹം, വ്യായാമക്കുറവ്, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, ഭക്ഷണക്രമം, വിഷാദം, മദ്യപാനം എന്നിവ അപകടസാധ്യത വർദ്ധിപ്പിക്കുന്നവയാണ്[5][6][19]. ഇലക്ട്രോകാർഡിയോഗ്രാം, കാർഡിയാക് സ്ട്രെസ് ടെസ്റ്റിംഗ്, കൊറോണറി കംപ്യൂട്ടഡ് ടോമോഗ്രാഫിക് ആൻജിയോഗ്രഫി, കൊറോണറി ആൻജിയോഗ്രാം എന്നിവയെല്ലാം രോഗനിർണ്ണയത്തിനായി ഉപയോഗിക്കപ്പെടുന്നു[7].
ഭക്ഷണക്രമീകരണം, പതിവായി വ്യായാമം, അനുയോജ്യമായ ശരീരഭാരം നിലനിർത്തുക, പുകവലിക്കാതിരിക്കുക എന്നിവയാണ് സിഎഡി അപകടസാധ്യത കുറയ്ക്കുന്നതിനുള്ള വഴികൾ.[8] പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ മരുന്നുകളാൽ നിയന്ത്രിച്ചുനിർത്തലും അനിവാര്യമാണ്[8]. ലക്ഷണങ്ങളൊന്നും കാണിക്കാത്തവരിലും സാധ്യത കുറവുള്ളവരിലും പരിശോധന ഇടക്ക് നടത്തുന്നത് അനുയോജ്യമാണ്[20]. രോഗചികിത്സയിൽ മരുന്നുകളോടൊപ്പം പ്രതിരോധത്തിനായി ഉള്ള നടപടികൾ കൂടി കൈക്കൊള്ളുന്നു[9][21]. ആസ്പിരിൻ പോലുള്ള ആന്റിപ്ലേറ്റ്ലെറ്റുകൾ, ബീറ്റ ബ്ലോക്കറുകൾ അല്ലെങ്കിൽ നൈട്രോഗ്ലിസറിൻ എന്നിവയെല്ലാം മരുന്നുകളായി നിർദ്ദേശിക്കപ്പെടുന്നു[9]. രോഗത്തിന്റെ ഗുരുതരാവസ്ഥക്കനുസരിച്ച് പെർക്യുട്ടേനിയസ് കൊറോണറി ഇന്റർവെൻഷൻ (പിസിഐ), കൊറോണറി ആർട്ടറി ബൈപാസ് സർജറി (സിഎബിജി) പോലുള്ളവ നടത്തപ്പെടാറുണ്ട്[9][22]. സ്ഥിരമായി സിഎഡി ഉള്ളവരിൽ മറ്റ് ചികിത്സകൾക്ക് പുറമേ പിസിഐ അല്ലെങ്കിൽ CABG ആയുർദൈർഘ്യം മെച്ചപ്പെടുത്തുകയോ ഹൃദയാഘാത സാധ്യത കുറയ്ക്കുകയോ ചെയ്യുന്നുണ്ടോ എന്ന് വ്യക്തമല്ല[23].
2015-ൽ 11 കോടി വ്യക്തികളിൽ സിഎഡി കാണപ്പെടുകയും, 89 ലക്ഷം മരണങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു[10][11]. ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാവുന്ന രോഗാവസ്ഥയായി ഇത് മാറിയിട്ടുണ്ട്. മൊത്തം മരണങ്ങളുടെ 15 ശതമാനത്തിലധികം സിഎഡി ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്[11]. പുരുഷന്മാരിൽ പൊതുവേ രോഗസാധ്യത കൂടുതായി കാണപ്പെടുന്നുണ്ട്[24]. വൈദ്യശാസ്ത്രപുരോഗതിക്കനുസരിച്ച് മരണനിരക്ക് കുറഞ്ഞുവരുന്നതായി കണക്കാക്കപ്പെടുന്നുണ്ട്[25][26][27].
അവലംബം
[തിരുത്തുക]- ↑ "Coronary heart disease – causes, symptoms, prevention". Southern Cross Healthcare Group. Archived from the original on 3 March 2014. Retrieved 15 September 2013.
- ↑ Faxon DP, Creager MA, Smith SC, Pasternak RC, Olin JW, Bettmann MA, et al. (June 2004). "Atherosclerotic Vascular Disease Conference: Executive summary: Atherosclerotic Vascular Disease Conference proceeding for healthcare professionals from a special writing group of the American Heart Association". Circulation. 109 (21): 2595–604. doi:10.1161/01.CIR.0000128517.52533.DB. PMID 15173041.
- ↑ "Coronary heart disease". NIH. Archived from the original on 12 September 2013. Retrieved 15 September 2013.
- ↑ "What Are the Signs and Symptoms of Coronary Heart Disease?". 29 September 2014. Archived from the original on 24 February 2015. Retrieved 23 February 2015.
- ↑ 5.0 5.1 5.2 Mendis, Shanthi; Puska, Pekka; Norrving, Bo (2011). Global atlas on cardiovascular disease prevention and control (PDF) (1st ed.). Geneva: World Health Organization in collaboration with the World Heart Federation and the World Stroke Organization. pp. 3–18. ISBN 9789241564373. Archived (PDF) from the original on 17 August 2014.
- ↑ 6.0 6.1 Mehta PK, Wei J, Wenger NK (February 2015). "Ischemic heart disease in women: a focus on risk factors". Trends in Cardiovascular Medicine. 25 (2): 140–51. doi:10.1016/j.tcm.2014.10.005. PMC 4336825. PMID 25453985.
- ↑ 7.0 7.1 "How Is Coronary Heart Disease Diagnosed?". 29 September 2014. Archived from the original on 24 February 2015. Retrieved 25 February 2015.
- ↑ 8.0 8.1 8.2 "How Can Coronary Heart Disease Be Prevented or Delayed?". Archived from the original on 24 February 2015. Retrieved 25 February 2015.
- ↑ 9.0 9.1 9.2 9.3 9.4 "How Is Coronary Heart Disease Treated?". 29 September 2014. Archived from the original on 24 February 2015. Retrieved 25 February 2015.
- ↑ 10.0 10.1 GBD 2015 Disease Injury Incidence Prevalence Collaborators (October 2016). "Global, regional, and national incidence, prevalence, and years lived with disability for 310 diseases and injuries, 1990-2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1545–1602. doi:10.1016/S0140-6736(16)31678-6. PMC 5055577. PMID 27733282.
{{cite journal}}
:|last=
has generic name (help)CS1 maint: numeric names: authors list (link) - ↑ 11.0 11.1 11.2 GBD 2015 Mortality Causes of Death Collaborators (October 2016). "Global, regional, and national life expectancy, all-cause mortality, and cause-specific mortality for 249 causes of death, 1980-2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1459–1544. doi:10.1016/S0140-6736(16)31012-1. PMC 5388903. PMID 27733281.
{{cite journal}}
:|last=
has generic name (help)CS1 maint: numeric names: authors list (link) - ↑ Bhatia, Sujata K. (2010). Biomaterials for clinical applications (Online-Ausg. ed.). New York: Springer. p. 23. ISBN 9781441969200. Archived from the original on 10 January 2017.
- ↑ 13.0 13.1 13.2 "Coronary Artery Disease (CAD)". 12 March 2013. Archived from the original on 2 March 2015. Retrieved 23 February 2015.
- ↑ "Ischemic Heart Disease". National Heart, Lung, and Blood Institute (NHLBI). Archived from the original on 22 January 2019. Retrieved 2 February 2019.
- ↑ Mendis, Shanthi; Puska, Pekka; Norrving, Bo (2011). Global atlas on cardiovascular disease prevention and control (PDF) (1st ed.). Geneva: World Health Organization in collaboration with the World Heart Federation and the World Stroke Organization. pp. 3–18. ISBN 9789241564373. Archived from the original (PDF) on 17 August 2014.
- ↑ GBD 2013 Mortality Causes of Death Collaborators (January 2015). "Global, regional, and national age-sex specific all-cause and cause-specific mortality for 240 causes of death, 1990-2013: a systematic analysis for the Global Burden of Disease Study 2013". Lancet. 385 (9963): 117–71. doi:10.1016/S0140-6736(14)61682-2. PMC 4340604. PMID 25530442.
{{cite journal}}
:|last=
has generic name (help)CS1 maint: numeric names: authors list (link) - ↑ "Epidemiological studies of CHD and the evolution of preventive cardiology". Nature Reviews. Cardiology. 11 (5): 276–89. May 2014. doi:10.1038/nrcardio.2014.26. PMID 24663092.
- ↑ 18.0 18.1 18.2 "What Are the Signs and Symptoms of Coronary Heart Disease?". 29 September 2014. Archived from the original on 24 February 2015. Retrieved 23 February 2015.
- ↑ Charlson FJ, Moran AE, Freedman G, Norman RE, Stapelberg NJ, Baxter AJ, et al. (November 2013). "The contribution of major depression to the global burden of ischemic heart disease: a comparative risk assessment". BMC Medicine. 11: 250. doi:10.1186/1741-7015-11-250. PMC 4222499. PMID 24274053.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Desai CS, Blumenthal RS, Greenland P (April 2014). "Screening low-risk individuals for coronary artery disease". Current Atherosclerosis Reports. 16 (4): 402. doi:10.1007/s11883-014-0402-8. PMID 24522859.
- ↑ Boden WE, Franklin B, Berra K, Haskell WL, Calfas KJ, Zimmerman FH, Wenger NK (October 2014). "Exercise as a therapeutic intervention in patients with stable ischemic heart disease: an underfilled prescription". The American Journal of Medicine. 127 (10): 905–11. doi:10.1016/j.amjmed.2014.05.007. PMID 24844736.
- ↑ Deb S, Wijeysundera HC, Ko DT, Tsubota H, Hill S, Fremes SE (November 2013). "Coronary artery bypass graft surgery vs percutaneous interventions in coronary revascularization: a systematic review". JAMA. 310 (19): 2086–95. doi:10.1001/jama.2013.281718. PMID 24240936.
- ↑ Rezende PC, Scudeler TL, da Costa LM, Hueb W (February 2015). "Conservative strategy for treatment of stable coronary artery disease". World Journal of Clinical Cases. 3 (2): 163–70. doi:10.12998/wjcc.v3.i2.163. PMC 4317610. PMID 25685763.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Centers for Disease Control Prevention (CDC) (October 2011). "Prevalence of coronary heart disease--United States, 2006-2010". MMWR. Morbidity and Mortality Weekly Report. 60 (40): 1377–81. PMID 21993341.
- ↑ Moran AE, Forouzanfar MH, Roth GA, Mensah GA, Ezzati M, Murray CJ, Naghavi M (April 2014). "Temporal trends in ischemic heart disease mortality in 21 world regions, 1980 to 2010: the Global Burden of Disease 2010 study". Circulation. 129 (14): 1483–92. doi:10.1161/circulationaha.113.004042. PMC 4181359. PMID 24573352.
- ↑ Moran AE, Forouzanfar MH, Roth GA, Mensah GA, Ezzati M, Flaxman A, et al. (April 2014). "The global burden of ischemic heart disease in 1990 and 2010: the Global Burden of Disease 2010 study". Circulation. 129 (14): 1493–501. doi:10.1161/circulationaha.113.004046. PMC 4181601. PMID 24573351.
- ↑ Centers for Disease Control Prevention (CDC) (October 2011). "Prevalence of coronary heart disease--United States, 2006-2010". MMWR. Morbidity and Mortality Weekly Report. 60 (40): 1377–81. PMID 21993341.