കൊറിയസെററ്റോപ്സ്
കൊറിയസെററ്റോപ്സ് | |
---|---|
Koreaceratops hypothetically restored as semi-aquatic | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Genus: | †Koreaceratops Lee et al., 2011 |
Species: | †K. hwaseongensis Lee et al., 2011 |
Binomial name | |
Koreaceratops hwaseongensis Lee et al., 2011
|
തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചരുന്ന ഒരു ദിനോസർ ആണ് കൊറിയസെററ്റോപ്സ്. ദക്ഷിണ കൊറിയയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്. ജനുസ് പേര് മൂന്ന് വാക്കുകൾ കൂടി ചേർന്നതാണ് കൊറിയ , ഗ്രീക്ക് പദമായ κερας അർഥം കൊമ്പ് , ഗ്രീക്ക് പദം οψις അർഥം മുഖം . കൊറിയയിൽ നിന്നും കണ്ടെത്തുന്ന ആദ്യ സെറടോപ്ഷ്യൻ ദിനോസർ ആണ് ഇവ. ഉപവർഗ്ഗത്തിന്റെ പേരായ ഹവാസിയോങ് വരുന്നത് ഇവയെ കണ്ടു കിട്ടിയ നഗരത്തിന്റെ പേരിൽ നിന്നും ആണ് .[1]
ശരീര ഘടന
[തിരുത്തുക]ദിനോസറുകളിൽ തലയോട്ടിയുടെ പ്രതേകത കൊണ്ട് എളുപ്പം തിരിച്ചറിയാവുന്ന ഒരു വിഭാഗം ആണ് ഇവ . ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണവും പ്രതേകതയാണ് . വർഗ്ഗത്തിന്റെ മറ്റ് ഒരു ജീവി വർഗത്തിലും കാണാത്ത രോസ്ട്രൽ ബോൺ എന്ന പേരിൽ അറിയപെടുന്ന എല്ല് ഇവയ്ക്ക് ഉണ്ടായിരുന്നു. മറ്റൊരു പ്രതേകത ഇവയുടെ പരന്ന മുള്ളുകൾ നിറഞ്ഞ വാല് ആയിരുന്നു.
ഫോസിൽ
[തിരുത്തുക]KIGAM VP 200801 ആയിട്ടുള്ള സ്പെസിമെൻ 36 നട്ടെലുകൾ , ഭാഗികമായ പിൻ കാലുകൾ അരകെട്ടില്ലേ ഒരു അസ്ഥി (ischia ) എന്നിവ ആണ് . തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു. മുതുകിൽ മുള്ളുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് . വാലിന്റെ മുകളിൽ കാണുന്ന കശേരുവിന്റെ മുള്ള് കശേരുവിനെക്കാളും നീളം കൂടിയതായിരുന്നു , മറ്റു പല ഈ വിഭാഗത്തിൽ പെട്ട ദിനോസറുകൾക്കും ഇതേ മുള്ളുകൾ ഉണ്ടായിരുന്നതായി കാണുന്നു ഇവ നീന്താൻ സഹായകരമായ ഒന്നായതു കൊണ്ട് ആണോ ഇത് എന്ന് സംശയിക്കുന്നു കാരണം ഈ തരത്തിൽ ഉള്ള വാല് ഭാഗികമായി വെള്ളത്തിൽ ജീവിച്ചിരുന്ന ജീവികളിൽ സാധാരണമാണ് . മറ്റൊരു കണക്കുകൂട്ടൽ എന്തെന്നാൽ ഇവയെ പോലെ പുരാതനമായ ഇനങ്ങളിൽ മിക്കതിനും വാലിൽ ആണ് ഇത് കാണുന്നത് , ഇവയ്ക്ക് ഫ്രിൽ വലിയ വലിപ്പത്തിൽ കാണുന്നുമില്ല , എന്നാൽ കൂടുതൽ വികസിതമായ ജനുസുകളിൽ ഫ്രിൽ, മുഖത്തെ കൊമ്പുകൾ എന്നിവ ആണ് വലിപ്പം ഏറി കാണുന്നത് , ഇത് ഇണയെ ആകർഷിക്കാൻ ഉള്ള ഒരു മാർഗ്ഗം ആയിരുന്നോ എന്നതും സംശയമാണ്.[2]
ടൈപ്പ് സ്പെസിമെൻ ഫോസിൽ കണ്ടെത്തുന്നത് 2008 ൽ ആണ് , 2011 ൽ ആണ് ഇവയുടെ വർഗ്ഗീകരണം നടന്നത് . ഹവാസിയോങ് നഗരത്തിൽ നിർമിച്ച ടാൻഡോ അണക്കെട്ടിനായി നീക്കം ചെയ്ത കല്ലുകളിൽ ഒന്നിൽ ഇവയുടെ ഫോസിൽ ഭാഗം കണ്ടെത്തുകയായിരുന്നു , നിർഭാഗ്യവശാൽ കല്ല് മുറിച്ചു എടുത്ത ഭാഗത്തിൽ ഇവയുടെ പിൻ ഭാഗത്തെ ഫോസിൽ മാത്രമേ ഉണ്ടായിരുന്നുള്ളു , ബാക്കി ഭാഗം ഉൾകൊണ്ട ശിലാ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല , എന്നാൽ ഇവ ആർക്കിയോസെറാടോപ്സ് എന്ന ഇതേ വിഭാഗത്തിൽ പെടുന്ന ദിനോസറിനോട് സാമ്യം ഉള്ള ജീവി ആയിരിക്കണം എന്ന് കരുതുന്നു.[1]
ആഹാര രീതി
[തിരുത്തുക]ഇവയുടെ ആവാസവ്യവസ്ഥ ഏഷ്യയിലെ മരങ്ങൾ നിറഞ്ഞ കാടുകളിൽ ആണ് ഇവ ജീവിച്ചിരുന്നത് . തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൺ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
കുടുംബം
[തിരുത്തുക]സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. ഈ വിഭാഗത്തിലെ അടിസ്ഥാനവും പുരാതനവുമായ നിയോസെറാടോപ്ഷ്യാ എന്ന ജീവശാഖയിൽ പെട്ടവ ആയിരുന്നു ഇവ. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Lee, Yuong-Nam; Ryan, Michael J.; Kobayashi, Yoshitsugu (2011). "The first ceratopsian dinosaur from South Korea". Naturwissenschaften. 98 (1): 39–49. doi:10.1007/s00114-010-0739-y. PMID 21085924.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.prehistoric-wildlife.com/species/k/koreaceratops.html