കൊറലൈൻ അഡാ എംകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊറലൈൻ അഡാ എംകി
കൊറലൈൻ അഡാ എംകി
കൊറലൈൻ അഡാ എംകി
ജനനം
തൊഴിൽസാങ്കേതിക വിദഗ്ധ, പ്രാസംഗിക, എഴുത്തുകാരി
വെബ്സൈറ്റ്where.coraline.codes

കൊറലൈൻ അഡാ എംകി, അമേരിക്കൻ ഐക്യനാടുകളിലെ ഷിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‍വെയർ ഡെവലപ്പറും ഓപ്പൺ സോഴ്‌സ് അഭിഭാഷകയുമാണ്. [1] 1994 ൽ ഒരു വെബ് ഡെവലപ്പറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ എഞ്ചിനീയറിംഗ്, കൺസൾട്ടിംഗ്, വിദ്യാഭ്യാസം, പരസ്യം , ആരോഗ്യ സംരക്ഷണം, സോഫ്റ്റ്‍വെയർ വികസനം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റൂബിയിലുള്ള പ്രവർത്തനങ്ങളിലുടെയാണ് ഇവർ പ്രശസ്തയായത്, 2016 ൽ റൂബി ഓൺ റെയിൽ‌സ് ഡെവലപ്പർ‌മാർക്കായുള്ള കോൺ‌ഫറൻ‌സായ റെയിൽ‌കോൺ‌ഫിൽ വച്ച് റൂബി ഹീറോ അവാർഡ് കരസ്തമാക്കി. സാമൂഹ്യപ്രവർത്തനവും ആക്ടിവിസവും കുടാതെ ഓപ്പൺ സോഴ്‌സ് പ്രോജക്റ്റുകളുടെ പ്രചരണത്തിലും പ്രവർത്തിക്കുന്നു.

തൊഴിൽജീവിതം[തിരുത്തുക]

പേൾ പ്രോഗ്രാമിംഗ് ഭാഷ ഉപയോഗിച്ച് 1994ൽ എംകി സോഫ്റ്റ്‍വെയർ നിർമ്മിക്കാൻ തുടങ്ങി. 2007 ൽ റൂബി കണ്ടുപിടിക്കുന്നതിനു മുമ്പ് ASP.NET, ജാവ എന്നിവയായിരുന്നു പ്രവർത്തനമേഖല. [2] സോഫ്റ്റ്‍വെയർ കോൺഫറൻസുകളിൽ അവർ പതിവായി പ്രഭാഷണങ്ങൾ നടത്താറുണ്ട്, മാത്രമല്ല ലോകമെമ്പാടുമുള്ള ഒന്നിലധികം സാങ്കേതിക സമ്മേളനങ്ങളിൽ അവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. [3][4]

സ്ത്രീകളുടെ ഓപ്പൺ സോഴ്‌സിലുള്ള മേഖലയിൽ സഹായിക്കുന്നതിനായി 2014-ൽ ഇവർ OS4W.org എന്ന വെബ്‌സൈറ്റ് ആരംഭിച്ചു.[5][6][7]

ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ തുടങ്ങിയ കമ്പനികളുടേത് ഉൾപ്പെടെ 40,000 ഓപ്പൺ സോഴ്‌സ് പ്രോജക്റ്റുകളിൽ ഉപയോഗിക്കുന്ന പെരുമാറ്റച്ചട്ടം 2014 ൽ അവർ സൃഷ്ടിച്ചു. [8][9][10] കോൺട്രിബ്യൂട്ടർ ഉടമ്പടിയിൽ നടത്തിയ പ്രവർത്തനങ്ങളെ മാനിച്ച് 2016 ൽ അവർക്ക് റൂബി ഹീറോ അവാർഡ് ലഭിച്ചു. [11]

വ്യക്തി ജീവിതം[തിരുത്തുക]

എംകി ഒരു ട്രാൻസ്ജെൻഡറാണ്.[12] [13] കൂടാതെ ഇവർ ഗാനങ്ങൾ രചിക്കുകയും റെക്കോർഡുചെയ്യുകയും, എ ലിറ്റിൽ ഫയർ സ്കെയർക്രോ എന്ന പേരിൽ നിരവധി ആൽബങ്ങൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. . [14][15][16]

അവലംബം[തിരുത്തുക]

 1. "Who is welcome online?" (PDF). Internet Health Report 2019. v.1.0. Mozilla: 46. 2018.
 2. Ehmke, Coraline Ada (October 7, 2015). Refactoring to a Happier Development Team. Interview with Gareth Wilson. Fog Creek. മൂലകണ്ണിയിൽ നിന്നും ആർക്കൈവ് ചെയ്തത് on 2017-07-12. https://web.archive.org/web/20170712035856/https://blog.fogcreek.com/refactoring-to-a-happier-development-team-interview-with-coraline-ada-ehmke/. ശേഖരിച്ചത് July 6, 2017. 
 3. "Coraline Ada". RubyGems (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് July 6, 2017.
 4. Knowles, Bryan (Spring 2018). "Coraline Ada Ehmke: Promoting Richer Open Source Communities". XRDS. 24 (3): 60–61 – via ACM Digital Library.
 5. Ehmke, Coraline Ada (October 7, 2015). Refactoring to a Happier Development Team. Interview with Gareth Wilson. Fog Creek. മൂലകണ്ണിയിൽ നിന്നും ആർക്കൈവ് ചെയ്തത് on 2017-07-12. https://web.archive.org/web/20170712035856/https://blog.fogcreek.com/refactoring-to-a-happier-development-team-interview-with-coraline-ada-ehmke/. ശേഖരിച്ചത് July 6, 2017. 
 6. "About". OS4W (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2018-05-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 6, 2017.
 7. Knowles, Bryan (Spring 2018). "Coraline Ada Ehmke: Promoting Richer Open Source Communities". XRDS. 24 (3): 60–61 – via ACM Digital Library.
 8. "Contributor Covenant: A Code of Conduct for Open Source Projects". Contributor Covenant (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് July 6, 2017.
 9. Evans, Jon (March 5, 2016). "On the war between hacker culture and codes of conduct". TechCrunch. ശേഖരിച്ചത് July 6, 2017.
 10. Bostick, Chad (November 4, 2016). "GitHub's Anti-Harassment Tools and the Open Source Codes of Conduct". Hello Tech Pros (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2017-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 6, 2017.
 11. "2016 Ruby Heroes". Ruby Heroes (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് July 6, 2017.
 12. "Coraline Ada Ehmke". where.coraline.codes (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് July 7, 2017.
 13. "Talk: He Doesn't Work Here Anymore". Alterconf (ഭാഷ: ഇംഗ്ലീഷ്). 2015. ശേഖരിച്ചത് July 9, 2017.
 14. "Coraline Ada Ehmke". where.coraline.codes (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് July 7, 2017.
 15. Ehmke, Coraline Ada. "Interview with Coraline Ada Ehmke". Geek Girl Rising (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് July 9, 2017.
 16. "A Little Fire Scarecrow". മൂലതാളിൽ നിന്നും 2019-05-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 9, 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊറലൈൻ_അഡാ_എംകി&oldid=3659544" എന്ന താളിൽനിന്ന് ശേഖരിച്ചത്